കൊറോണ ധവാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊറോണ ധവാൻ
പോസ്റ്റർ
സംവിധാനംസി.സി. നിതിൻ
നിർമ്മാണം
  • ജെയിംസ് ജോൺ
  • ജെറോം ജോൺ
രചനസുജയ് മോഹൻരാജ്
അഭിനേതാക്കൾ
സംഗീതംറിജോ ജോസഫ്
ഛായാഗ്രഹണംജനീഷ് ജയാനന്ദൻ
ചിത്രസംയോജനംഅജീഷ് ആനന്ദ്
സ്റ്റുഡിയോജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷൻസ്
വിതരണംമാജിക്ക് ഫ്രെയിംസ്
റിലീസിങ് തീയതി
  • 4 ഓഗസ്റ്റ് 2023 (2023-08-04)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്₹2.5 കോടി[2]
സമയദൈർഘ്യം128 മിനിറ്റുകൾ[3]

സി.സി. നിതിൻ സംവിധാനം ചെയ്ത് സുജയ് മോഹൻരാജ് തിരക്കഥ എഴുതി 2023-ൽ പുറത്തിറങ്ങിയ ഒരു മലയാള ഹാസ്യ ചലച്ചിത്രമാണ് കൊറോണ ധവാൻ. ലുക്ക്മാൻ അവറാനും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ജോണി ആന്റണി, ഇർഷാദ് അലി, ശ്രുതി ജയൻ, സീമ ജി. നായർ, ധർമ്മജൻ ബോൾഗാട്ടി, ശിവജി ഗുരുവായൂർ, സുനിൽ സുഖദ എന്നിവരും അഭിനയിക്കുന്നു.[4] ജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിംസ് ജോണും ജെറോം ജോണും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[5] കോവിഡ്-19 ലോക്ക്ഡൗൺ കാലത്ത് മദ്യം ലഭിക്കാൻ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം മദ്യപാനികളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുമ്പോട്ടു പോകുന്നത്.[6][7]

ചിത്രത്തിന്റെ ആദ്യ പേര് കൊറോണ ജവാൻ എന്നായിരുന്നു, പിന്നീട് ചില സാങ്കേതിക കാരണങ്ങളാൽ നിർമ്മാതാക്കൾ ചിത്രത്തിന്റെ പേര് കൊറോണ ധവാൻ എന്നാക്കി മാറ്റി.[8][9] സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 'ജവാൻ' എന്ന പേര് സിനിമയിൽ നിന്ന് നീക്കം ചെയ്യേണ്ടിവന്നു, കാരണം ഇത് കേരളത്തിലെ ഒരു ജനപ്രിയ മദ്യ ബ്രാൻഡാണ്. അതുകൊണ്ട് ജവാൻ എന്ന വാക്ക് ചിത്രത്തിന്റെ തലക്കെട്ടിൽ ഉപയോഗിക്കുന്നത് ബ്രാൻഡിന് കൂടുതൽ പ്രചാരം നേടി കൊടുക്കുവാൻ ഇടയാക്കും.[10]

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ചിത്രത്തിന്റെ സംഗീതം റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിൻ അശോകും നിർവ്വഹിച്ചിരിക്കുന്നു. സുഹൈൽ കോയ, മനു മഞ്ജിത്ത്, അജീഷ് ദാസൻ എന്നിവർ ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്.[5] 25 ഏപ്രിൽ 2023 ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഉണ്ണി മുകുന്ദനും വിനയ് ഫോർട്ടും ചേർന്നാണ് ഓഡിയോ പ്രകാശനം നിർവഹിച്ചത്.[11]

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "കണ്ണ് കുഴഞ്ഞേ"  മത്തായി സുനിൽ, ലുക്ക്മാൻ, ജോണി ആന്റണി 3:08
2. "തലകിറുക്ക്"  ആന്റണി ദാസൻ 3:11
3. "വട്ടം വട്ടം ചുറ്റാതെ"  അരുൺ അശോക്, നീലിമ പി.ആർ. 3:23
ആകെ ദൈർഘ്യം:
9:42

റിലീസ്[തിരുത്തുക]

തീയേറ്റർ[തിരുത്തുക]

28 ജൂലൈ 2023 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.[12] ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക്ക് ഫ്രെയിംസ് പ്രൊഡക്ഷൻ കമ്പനി 4 ഓഗസ്റ്റ് 2023 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തു.[13][5]

സ്വീകരണം[തിരുത്തുക]

നിരൂപക സ്വീകരണം[തിരുത്തുക]

ദ ഹിന്ദുവിന്റെ നിരൂപകയായ ശിൽപ നായർ ആനന്ദ് ഒന്നിലധികം പ്ലോട്ട്‌ലൈനുകളും നിരവധി കഥാപാത്രങ്ങളും ഉള്ള നവാഗത സംവിധായകൻ സിസിയുടെ സിനിമ ഒരൊറ്റ ആഖ്യാനത്തെക്കാൾ പല എപ്പിസോഡുകളുള്ള ഒരു പരമ്പര പോലെയാണ് എന്ന് എഴുതി.[14]

ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ വിഘ്‌നേഷ് മധു ചിത്രത്തിന് 5-ൽ 2.5 നക്ഷത്രങ്ങൾ റേറ്റിംഗ് നൽകി, കൊറോണ ധവാൻ നിങ്ങൾ ഇതുവരെ കണ്ടു ശീലിച്ച പ്രമേയങ്ങളോ കഥാപാത്ര വികാസമോ ഉള്ള ഒരു സിനിമയല്ല, എന്നാൽ അതിലെ ചില പ്രശ്‌നങ്ങൾ അവഗണിക്കാനാകാത്തതാണ് എന്ന് എഴുതുകയുണ്ടായി.[15]

അവലംബങ്ങൾ[തിരുത്തുക]

  1. "Corona Dhavan (2023) | Corona Dhavan Malayalam Movie | Movie Reviews, Showtimes". NOWRUNNING (in ഇംഗ്ലീഷ്). 2022-09-05. Retrieved 2023-08-11.
  2. admin (2023-08-03). "Corona Dhavan Malayalam Movie Box Office Collection, Budget, Hit Or Flop". Cinefry (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-08-11.
  3. "Corona Dhavan". www.bbfc.co.uk (in ഇംഗ്ലീഷ്). Retrieved 2023-08-22.
  4. "Malayalam film 'Corona Dhavan' gets a release date". The New Indian Express. Retrieved 2023-08-11.
  5. 5.0 5.1 5.2 "Corona Dhavan | കൊറോണ ജവാൻ (2023) - Mallu Release | Watch Malayalam Full Movies". www.mallurelease.com (in english). Retrieved 2023-08-11.{{cite web}}: CS1 maint: unrecognized language (link)
  6. "'Corona Dhavan' gets a release date". The Times of India (in ഇംഗ്ലീഷ്). 2023-07-28. Retrieved 2023-08-12.
  7. Ravikrishnan, Roselin (2023-08-05). "Corona Dhavan Malayalam Movie Review". News Portal (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-08-11.
  8. "Lukman Avaran-Sreenath Bhasi's Corona Jawan Has A New Name, Details Here". News18 (in ഇംഗ്ലീഷ്). 2023-07-08. Retrieved 2023-08-11.
  9. "Title of 'Corona Javan' changed to 'Corona Dhavan'". The Times of India (in ഇംഗ്ലീഷ്). 2023-07-07. Retrieved 2023-08-12.
  10. "Corona Chronicles: Filmmaker CC on his new work about lockdown and liquor in Kerala". The New Indian Express. Retrieved 2023-08-12.
  11. "കൊറോണയും ജവാനും ഒരേപോലെ ഇഷ്ടമാണ്, പൊട്ടിച്ചിരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫൻ; 'കൊറോണ ജവാൻ' റിലീസിന്". Mathrubhumi (in ഇംഗ്ലീഷ്). 2023-04-26. Retrieved 2023-08-11.
  12. "Trailer of 'Corona Dhavan' out; an ensemble cast team up for this comedy caper". The Hindu (in Indian English). 2023-07-15. ISSN 0971-751X. Retrieved 2023-08-11.
  13. "Corona Dhavan OTT Release Date | Where to watch Corona Dhavan Malayalam Movie on OTT Platform and Satellite Rights". www.filmibeat.com. Retrieved 2023-08-11.
  14. നായർ ആനന്ദ്, ശിൽപ (2023-08-04). "'Corona Dhavan' movie review: Malayalam liquor comedy has its moments, but fails to make an impact". ദ ഹിന്ദു. ISSN 0971-751X. Retrieved 2023-08-12.
  15. മധു, വിഘ്നേഷ് (2023-08-05). "'Corona Dhavan' movie review: A passable film bereft of any lofty aims". ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്. Retrieved 2023-08-11.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊറോണ_ധവാൻ&oldid=3984037" എന്ന താളിൽനിന്ന് ശേഖരിച്ചത്