ഇന്ത്യയിൽ 2020 കൊറോണ വൈറസ് ലോക്ക്ഡൗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
2020 India coronavirus lockdown
2019-20 കൊറോണ വൈറസ് ബാധ-യുടെ ഭാഗം
തിയതി
 • Phase 1: 25 മാർച്ച് 2020 (2020-03-25) – 14 ഏപ്രിൽ 2020 (2020-04-14))
 • Phase 2: 15 ഏപ്രിൽ 2020 (2020-04-15) – present
  (scheduled to end on 3 മേയ് 2020 (2020-05-03))
സ്ഥലം
കാരണങ്ങൾഇന്ത്യയിലെ കൊറോണ വൈറസ് ബാധ
ലക്ഷ്യങ്ങൾഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം തടയുക
മാർഗ്ഗങ്ങൾ
 • ജനങ്ങൾ തങ്ങളുടെ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നതിന് നിരോധനം
 • ഹോസ്പിറ്റലുകൾ, ബാങ്ക്, പലചരക്ക് കടകൾ , മറ്റു അവശ്യ സേവനങ്ങൾ എന്നിവ ഒഴികെ മറ്റെല്ലാ സേവനങ്ങളും സ്ഥാപനങ്ങളും അടഞ്ഞു കിടക്കും
 • എല്ലാ വാണിജ്യ - സ്വകാര്യസ്ഥാപനങ്ങളും അടക്കണം (വീട്ടിൽ നിന്ന് മാത്രം ജോലി ചെയ്യാം)
 • എല്ലാ വിദ്യാഭ്യാസ, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും നിർത്തിവയ്ക്കും
 • അല്ലാ ആരാധനാലയങ്ങളും അടഞ്ഞു കിടക്കും
 • അത്യാവശ്യമല്ലാത്ത എല്ലാ പൊതു - സ്വകാര്യ ഗതാഗതവും നിർത്തിവെക്കും
 • എല്ലാ സാമൂഹികവും രാഷ്ട്രീയ സംബന്ധിയായതും, കളി, വിനോദം, വിദ്യാഭ്യാസം, സാംസ്കാരികം, മതപരമായ പരിപാടികൾക്കും നിരോധനം
ഫലം135.2 കോടി ഇന്ത്യൻ ജനത ലോക്ക്ഡൗണിൽ

ഇന്ത്യയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് 2020 മാർച്ച് 24-ന് ഇന്ത്യൻ ഗവൺമെന്റ് രാജ്യമൊട്ടാകെ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഇന്ത്യയിൽ ഏകദേശം 500 കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോഴാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. [1] ആദ്യഘട്ടത്തിൽ മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ 21 ദിവസത്തെ ലോക്ക് ഡൗൺ ആയിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാവാത്തതിനെ തുടർന്ന്, ഏപ്രിൽ 14-ന് ലോക്ക്ഡൗൺ വീണ്ടും നീട്ടി മെയ് 3 വരെ ആക്കി പ്രഖ്യാപിക്കുകയും, പുതുതായി കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ഇടങ്ങളിൽ ചെറിയ ഇളവ് നൽകുമെന്നും പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ പറഞ്ഞിരുന്നു.

അവലംബം[തിരുത്തുക]

 1. Gettleman, Jeffrey; Schultz, Kai (24 March 2020). "Modi Orders 3-Week Total Lockdown for All 1.3 Billion Indians". The New York Times. ISSN 0362-4331.