കിങ്ങ്മാൻ റീഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Coordinates: 6°23′N 162°25′W / 6.383°N 162.417°W / 6.383; -162.417
കിങ്ങ്മാൻ റീഫ്
Reef
none  കിങ്ങ്മാൻ റീഫിന്റെ തെക്കുകിഴക്കൻ ഭാഗം. വടക്കോട്ടുള്ള കാഴ്ച്ച
കിങ്ങ്മാൻ റീഫിന്റെ തെക്കുകിഴക്കൻ ഭാഗം. വടക്കോട്ടുള്ള കാഴ്ച്ച
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
Region വടക്കൻ ലൈൻ ദ്വീപുകൾ
(ഫാനിംഗ്സ് ഗ്രൂപ്പ്)
Coordinates 6°23′N 162°25′W / 6.383°N 162.417°W / 6.383; -162.417
നീളം 18 km (11 mi), കിഴക്കുപടിഞ്ഞാറ്
Width km (6 mi), തെക്കുവടക്ക്
Height 1.5 m (5 ft)
Depth 82 m (269 ft)
Area 76 km² (29 sq mi)
 - land 0.012 km² (0 sq mi)
 - water 76 km² (29 sq mi)
Population 0
Material പവിഴം, ചുണ്ണാമ്പുകല്ല്
Owner United States
(Claimed under the Guano Islands Act in 1856)
Discovered by എഡ്മണ്ട് ഫാനിംഗ്
 - date 1789
Map of Kingman Reef
Map of Kingman Reef
കിങ്ങ്മാൻ റീഫിന്റെ ഓർത്തോഗ്രാഫിക് പ്രൊജക്ഷൻ.
നാസയുടെ എൻ.എൽ.ടി. ലാൻഡ്സാറ്റ് 7 എടുത്ത വർണ്ണചിത്രം.

ഏറെക്കുറെ പൂർണ്ണമായി സമുദ്രത്തിനടിയിലുള്ളതും മനുഷ്യവാസമില്ലാത്തതുമായ ഒരു ത്രികോണാകൃതിയിലുള്ള ദ്വീപാണ് കിങ്ങ്മാൻ റീഫ് /ˈkɪŋmən/. ഇത് കിഴക്കുപടിഞ്ഞാറ് 18 കിലോമീറ്ററും തെക്കുവടക്ക് 9 കിലോമീറ്ററും വലിപ്പമുള്ളതാണ്.[1] വടക്കൻ പസഫിക് സമുദ്രത്തിൽ, ഹവായിയൻ ദ്വീപുകൾക്കും അമേരിക്കൻ സമോവയ്ക്കും ഏകദേശം മദ്ധ്യത്തിലായി 6°23′N 162°25′W / 6.383°N 162.417°W / 6.383; -162.417 എന്ന സ്ഥാനത്താണ് ഈ റീഫ് സ്ഥിതിചെയ്യുന്നത്.[2][3] വടക്കൻ ലൈൻ ദ്വീപുകളിൽ ഏറ്റവും വടക്കായി പാൽമൈറ അറ്റോൾ എന്ന അടുത്തുള്ള ദ്വീപിന് 67 കിലോമീറ്റർ വടക്കുപടിഞ്ഞാറും ഹൊണോലുലുവിന് 1720 കിലോമീറ്റർ തെക്കുമായാണ് ഇതിന്റെ സ്ഥാനം.[2]

80 മീറ്റർ ആഴമുള്ള ഒരു ലഗൂണിനു ചുറ്റുമായാണ് ഈ റീഫ് സ്ഥിതിചെയ്യുന്നത്.[1] റീഫിനുള്ളിലുള്ള പ്രദേശത്തിന്റെ വിസ്തീർണ്ണം 76 ചതുരശ്രകിലോമീറ്റർ വരും. കിഴക്കൻ അതിർത്തിയിൽ 8000 ചതുരശ്രമീറ്ററിൽ പവിഴപ്പുറ്റുകളുടെ അവശിഷ്ടവും 4000 ചതുരശ്രമീറ്ററിൽ വലിയ കക്കകളും നിറഞ്ഞ രണ്ട് കരഭാഗങ്ങളുണ്ട്.[4] തീരത്തിന്റെ ആകെ നീളം 3 കിലോമീറ്ററാണ്.[2] ഏറ്റവും ഉയർന്ന കരഭാഗം സമുദ്രനിരപ്പിന് 1.5 മീറ്റർ മാത്രം ഉയരത്തിലാണ്.[4] മിക്ക സമയത്തും ഈ കരഭാഗം പോലും ജലാവൃതമാണ്. അക്കാരണത്താൽ കിങ്ങ്മാൻ റീഫ് സമുദ്രയാത്രയ്ക്ക് ഭീഷണിയാണ്. ഇവിടെ പ്രകൃതിവിഭവങ്ങളൊന്നും തന്നെയില്ല. വാസയോഗ്യമല്ലാത്തതിനാൽ മനുഷ്യർ നടത്തുന്ന ഒരു ഉത്പാദന/നിർമ്മാണപ്രവൃത്തികളും ഇവിടെ നടക്കുന്നില്ല.[2]

പരിസ്ഥിതി[തിരുത്തുക]

കിംഗ്മാൻ‌ റീഫിലെ നനവില്ലാത്ത ഭാഗം. തെങ്ങിൻ തൈ വളരുന്നത് ശ്രദ്ധിക്കുക.

സമുദ്രജീവികളുടെ വളരെ വൈവിധ്യമുള്ള ഒരു ആവാസവ്യവസ്ഥയുടെ കേന്ദ്രമാണ് കിങ്മാൻ റീഫ്. ആഴംകുറഞ്ഞഭാഗത്ത് ധാരാളമായ കാണപ്പെടുന്ന ജയ്ന്റ് ക്ലാമുകൾക്കു പുറമേ 38 ജനുസിൽപ്പെടുന്ന 130 ഓളം സ്പീഷീസ് പവിഴങ്ങളും ഈ റീഫിലുണ്ട്.


ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ കിങ്ങ്മാൻ റീഫ് എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=കിങ്ങ്മാൻ_റീഫ്&oldid=1846952" എന്ന താളിൽനിന്നു ശേഖരിച്ചത്