കാവാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kavalam
village
Pond Heron spotted at Kavalam
Pond Heron spotted at Kavalam
Coordinates: 9°29′0″N 76°26′0″E / 9.48333°N 76.43333°E / 9.48333; 76.43333Coordinates: 9°29′0″N 76°26′0″E / 9.48333°N 76.43333°E / 9.48333; 76.43333
Country India
StateKerala
DistrictAlappuzha
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-66

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ ഒരു ഗ്രാമമാണ് കാവാലം.[1] ആലപ്പുഴജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിർത്തിയിലാണ് കാവാലം സ്ഥിതിചെയ്യുന്നത്. ആലപ്പുഴനഗരത്തിൽ‍നിന്ന് 33 കിലോമീറ്റർ അകലെയാണ് കാവാലം സ്ഥിതിചെയ്യുന്നത്. കൈനടി, ഈര, ചെമ്മനാക്കരി, കൈനകരി, കണ്ണാടി, പുളിങ്കുന്ന് എന്നിവയാണ് ചുറ്റുമുള്ള ഗ്രാമങ്ങൾ.

സ്ഥലം[തിരുത്തുക]

വേമ്പനാട് കായലിന്റെ അരികിലായാണ് കാവാലം സ്ഥിതിചെയ്യുന്നത്.

പ്രകൃതിഭംഗി[തിരുത്തുക]

പമ്പാനദി കാവാലം ഗ്രാമത്തിലൂടെ ഒഴുകി വേമ്പനാട്ടുകായലിൽ ചേരുന്നു. അതുകൊണ്ട് പ്രകൃതിരമണീയമായ അനേകം പ്രദേശങ്ങൾകൊണ്ട് സമ്പന്നമായ ഗ്രാമമാണ് കാവാലം. അനേകം സിനിമകൾക്ക് കാവാലം പശ്ചാത്തലമായിട്ടുണ്ട്.

കായലുകളും അവയിലേക്കുള്ള കനാലുകളും നിറഞ്ഞതാണ് കാവാലത്തിന്റെ ഭൂപ്രകൃതി. കുട്ടനാടിന്റെ വയലേലകളും കനാലുകളിലൂടെയുള്ള വഞ്ചികളും കാവാലത്തെ മനോഹരമാക്കുന്നു. കേരളത്തിന്റെ സാംസ്കാരിക വൈവിദ്ധ്യത്തിന്റെ ഭാഗമാണ് കാവാലം.

ചരിത്രം[തിരുത്തുക]

പഴയകാലത്ത് വഞ്ചികളിലൂടെയും ബോട്ടുകളിലൂടെയും മാത്രമേ കാവാലത്ത് എത്തിച്ചേരാൻ കഴിയുമായിരുന്നുള്ളു. എന്നാൽ പിന്നീട് ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് ഇതിലൂടെ കടന്നുപോയി. അഞ്ച് കനാലുകളുടെ സംഗമസ്ഥാനമാണ് കാവാലത്തെ സവിശേഷമാക്കുന്നത്. ഇത് വളരെ വ്യത്യസ്തമായ ഒരു കാഴ്ച പ്രദാനം ചെയ്യുന്നു.

ചുണ്ടൻ വള്ളം കളി[തിരുത്തുക]

വിവിധ വള്ളം കളികളിൽ സ്ഥിരമായി പങ്കെടുക്കുന്ന കാവാലം ചുണ്ടൻ എന്ന ചുണ്ടൻവള്ളം കാവാലം ഗ്രാമത്തിന്റെയാണ്. 1960- ൽ പുറത്തിറങ്ങിയ സിനിമാഗാനമായ "കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ" എന്ന ഗാനത്തിൽ വരെ കാവാലം ചുണ്ടനെപ്പറ്റിയുള്ള പരാമർശമുണ്ട്.

പ്രധാന വ്യക്തികൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാവാലം&oldid=3084514" എന്ന താളിൽനിന്ന് ശേഖരിച്ചത്