കവാടം:ജ്യോതിഃശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കവാടം:Astronomy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ജ്യോതിഃശാസ്ത്രം

Crab Nebula.jpg

ഖഗോള വസ്തുക്കളായ ഗ്രഹങ്ങൾ, ധൂമകേതുക്കൾ, നക്ഷത്രങ്ങൾ, താരാപഥങ്ങൾ തുടങ്ങിയവയേയും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയും കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് ജ്യോതിഃശാസ്ത്രം. ഏറ്റവും പ്രാചീനമായ ശാസ്ത്രശാഖകളിൽ ഒന്നാണിത്. ദൂരദർശിനിയുടെ കണ്ടുപിടുത്തത്തോടെയാണ്‌ ജ്യോതിഃശാസ്ത്രം ഒരു ആധുനികശാസ്ത്രശാഖയായി വികസിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ ജ്യോതിശാസ്ത്രം നിരീക്ഷണ ജ്യോതിഃശാസ്ത്രം, സൈദ്ധാന്തിക ജ്യോതിർഭൗതികം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. ഭൗതികശാസ്ത്രത്തിലെ പല അടിസ്ഥാന സിദ്ധാന്തങ്ങളേയും പരീക്ഷിക്കാൻ നിരീക്ഷണ ജ്യോതിഃശാസ്ത്രം സഹായിക്കുന്നു.


തിരഞ്ഞെടുത്ത ലേഖനം

കർക്കടകം

CancerCC cropped.jpg

ഭാരതത്തിൽ ഞണ്ടിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ് കർക്കിടകം. സൂര്യൻ മലയാളമാസം കർക്കിടകത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. മാർച്ച് മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ചിങ്ങത്തിന്റെയും മിഥുനത്തിന്റെയും അടുത്തായാണ് ഇതിന്റെ സ്ഥാനം.ബീഹൈവ് എന്ന താരാപുഞ്ജം ഇതിലുണ്ട്. m67 എന്ന നക്ഷത്രക്കൂട്ടവും ഇതിനുള്ളിലാണ്. ആൽഫകാൻക്രി എന്ന നക്ഷത്രത്തെയും ഇതിനുള്ളിൽ കാണാൻ കഴിയും.

മുഴുവൻ കാണുക

നിങ്ങൾക്കറിയാമോ?

...റോക്കറ്റ് എഞ്ചിന്റെ നീക്കങ്ങൾക്കുള്ള ശക്തിമുഴുവൻ വിക്ഷേപണത്തിനുമുൻപുതന്നെ സംഭരിച്ചിട്ടുള്ള പ്രൊപ്പല്ലന്റിൽ നിന്നുമായിരിക്കും

...പ്രഥമ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിൻ സഞ്ചരിച്ച വോസ്റ്റോക്ക് ആയിരുന്നു പ്രഥമ ബഹിരാകാശ വാഹനം

...സോവിയറ്റ് ബഹിരാകാശ സഞ്ചാരി അലക്സി ലിയനോവ് ആണ് വാഹനത്തിന് പുറത്തിറങ്ങി ആദ്യത്തെ ബഹിരാകാശ നടത്തം എന്ന റെക്കോർഡ് ഇട്ടത്

...ലംബമായി വിക്ഷേപിക്കുന്ന സ്പേസ് ഷട്ടിൽ വിമാനത്തെപ്പോലെ തിരശ്ചീനമായാണ് വന്നിറങ്ങുന്നത്

...യു.എസ്. പ്രസിഡന്റ് ഐസനോവറിന്റെ കാലത്താണ് അപ്പോളോ പദ്ധതിയുടെ പ്രാഥമിക രൂപരേഖ[5] തയ്യാറാക്കപ്പെട്ടത്.

താങ്കൾക്ക് സഹായിക്കാനാകുന്നവ

മലയാളം വിക്കിപീഡിയയിലെ ജ്യോതിശാസ്ത്രലേഖനങ്ങളെ കുറിച്ചു് കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും ജ്യോതിശാസ്ത്രം വിക്കിപദ്ധതിയിൽ അംഗമാകൂ

ചരിത്രരേഖ: നവംബർ

2000 നവംബർ 2: അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ ആദ്യത്തെ പ്രവർത്തക സംഘം എത്തി
1957 നബംബർ 3: സോവിയറ്റ് യൂണിയൻ സ്പുട്‌നിക്‌ 2 ഭ്രമണപഥത്തിലെത്തിച്ചു.
2003 നബംബർ 5: വോയേജർ 1 ഉപഗ്രഹം, സൌരയൂഥത്തിന്റെ അറ്റത്ത് എത്തിയെന്ന് നാസ പ്രഖ്യാപിക്കുന്നു.
1973 നവംബർ 16: സ്കൈലാബ് -4 നാസ വിക്ഷേപിച്ചു.
1969 നവംബർ 24: അപ്പോളോ 12 ചാന്ദ്ര പര്യവേഷണത്തിനു ശേഷം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി

തിരഞ്ഞെടുത്ത വാക്ക്

വിഷുവം

സൂര്യൻ ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തിനെയാണ്‌ വിഷുവം (Equinox) എന്നു പറയുന്നത്. ഇതു മാർച്ച് 20നും സെപ്റ്റംബർ 23നും ആണ് സംഭവിക്കുന്നത്. സാങ്കേതികമായി പറഞ്ഞാൽ ക്രാന്തിവൃത്തവും (ecliptic) ഖഗോളമദ്ധ്യരേഖയും (ഘടികാമണ്ഡലം) (celestial equator) കൂട്ടി മുട്ടുന്ന ഇടത്തിലുള്ള ബിന്ദുക്കളെയാണ് ‍ വിഷുവങ്ങൾ എന്ന്‌ പറയുന്നത്‌. ഈ ദിവസങ്ങളിൽ പകലിനും രാത്രിക്കും ഏകദേശം തുല്യനീളമാണ്.

കൂടുതലറിയാൻ

തിരഞ്ഞെടുത്ത ചിത്രം

ജ്യോതിശാസ്ത്ര വാർത്തകൾ

6 നവംബർ 2019 : വോയേജർ 2 നക്ഷത്രമണ്ഡലത്തിലേക്ക് പ്രവേശിച്ചു.[1]
4 നവംബർ 2019 : ഏറ്റവും കുറവു പിണ്ഡമുള്ള തമോദ്വാരം കണ്ടെത്തി.[2]
3 നവംബർ 2019 : ചന്ദ്രബാഹ്യമണ്ഡലത്തിൽ ആർഗോൺ-40 കണ്ടെത്തി.[3]
31 ഒക്ടോബർ 2019 : സൗരയൂഥത്തിനു പുറത്തു നിന്നു വരുന്ന 21/ബോറിസോവ് എന്ന ധൂമകേതുവിൽ ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി.[4]
24 ഒക്ടോബർ 2019 : ചൈനയിലെ ഒരു സ്വകാര്യ കമ്പനി പുനരുപയോഗ റോക്കറ്റ് വിക്ഷേപിക്കാനൊരുങ്ങുന്നു.[5]
22 ഒക്ടോബർ 2019 : ശുക്രൻ അതിന്റെ സ്വയംഭ്രമണം പൂർത്തിയാക്കാൻ എടുക്കുന്ന സമയം 243.0185 ഭൂദിനങ്ങളെന്ന് പുതിയ പഠനം.[6]
19 ഒക്ടോബർ 2019 : ചൊവ്വയിൽ ഉപ്പുതടാകങ്ങൾ ഉണ്ടായിരുന്നു.[7]
18 ഒക്ടോബർ 2019 : ചന്ദ്രയാൻ 2 എടുത്ത ചന്ദ്രന്റെ പ്രകാശമുള്ള ഭാഗത്തിന്റെ ചിത്രം ഐ എസ്‌ ആർ ഒ പുറത്തു വിട്ടു.[8]
12 ഒക്ടോബർ 2019 : ശനിക്ക് 20 ഉപഗ്രഹങ്ങൾ കൂടി കണ്ടെത്തി.[9]
9 ഒക്ടോബർ 2019 : 2019ലെ നോബൽ സമ്മാനം ജിം പീബിൾസ്, മൈക്കൽ മേയർ, ദിദിയെ ക്വലോ എന്നീ ജ്യോതിഃശാസ്ത്രജ്ഞർക്കു ലഭിച്ചു.[10]

നവംബർ 2019ലെ ജ്യോതിശാസ്ത്രസംഭവങ്ങൾ

എല്ലാ സമയങ്ങളും GMT യിൽ

നവംബർ 1 : ജപ്പാന്റെ HTV-8 ചരക്കു ബഹിരാകാശപേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും തിരിച്ചു പോരുന്നു.
നവംബർ 2 : ചന്ദ്രൻ ശനിയുടെ മുന്നിലൂടെ കടന്നു പോകുന്നു. ന്യൂസിലാന്റിലുള്ളവർക്കു കാണാം.
സിഗ്നസ് എൻ.ജി. 12 ചരക്കു ബഹിരാകാശപേടകം വിക്ഷേപിക്കുന്നു.
നവംബർ 4 : സിഗ്നസ് എൻ.ജി. 12 ചരക്കു ബഹിരാകാശപേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ എത്തുന്നു.
നവംബർ 7 : വിശാഖം ഞാറ്റുവേല തുടങ്ങുന്നു.
നവംബർ 11 : ബുധസംതരണം. ഇന്ത്യയിൽ ദൃശ്യമല്ല.
നവംബർ 12 : പൗർണ്ണമി
നവംബർ 17 : സൂര്യൻ വൃശ്ചികം നക്ഷത്രരാശിയിലേക്കു പ്രവേശിക്കുന്നു
നവംബർ 17-18 : ലിയോണിഡ് ഉൽക്കാവർഷം
നവംബർ 20 : അനിഴം ഞാറ്റുവേല തുടങ്ങുന്നു
നവംബർ 26 : അമാവാസി
നവംബർ 29 : ചന്ദ്രനും ശനിയും തമ്മിലുള്ള സംയോഗം.

വർഗ്ഗങ്ങൾ

പുതിയ താളുകൾ...

മദ്ധ്യകേരളത്തിൽ ഈ മാസം 15ന് രാത്രി 8മണിക്കുള്ള ഗ്രഹസ്ഥാനങ്ങൾ

ഗ്രഹം ഖഗോളരേഖാംശം അവനമനം ദിഗംശം ഉന്നതി ഭൂമിയിൽ നിന്നുള്ള ദൂരം കാന്തിമാനം ഉദയം അസ്തമയം രാശി
ബുധൻ 14മ.48മി.23സെ. -14°51'34" 259°27മി.46സെ. -37°-11'-4" 0.71 AU 2.82 5.42am 5.21pm തുലാം
ശുക്രൻ 17മ.3മി.27സെ. -23°43'24" 246°58മി.16സെ. -6°-13'-26" 1.51 AU -3.85 8.08am 7.36pm വൃശ്ചികം
ചൊവ്വ 13മ.43മി.25സെ. -9°54,50" 267°47മി.30സെ. -52°-44'-25" 2.47 AU 1.75 4.37am 4.25pm കന്നി
വ്യാഴം 17മ.43മി.50സെ. -23°13'6" 245°41മി.5സെ. 2°57'28" 6.04 AU -1.87 8.46am 8.16pm വൃശ്ചികം
ശനി 19മ.11മി.44സെ. -22°18'2" 240° 10മി.49സെ. 22°30'25" 10.59 AU 0.60 10.13am 9.44pm ധനു
യുറാനസ് 2മ.7മി.15സെ. +12°19'32" 83°27മി.46സെ. 47°3'48" 18.89 AU 5.68 4.40pm 5.06am മേടം
നെപ്റ്റ്യൂൺ 23മ.9മി.58സെ. -6°29'56" 181°34മി.30സെ. 72°41'10" 29.53 AU 7.86 1358pm 1.55am കുംഭം

കേരളത്തിലെ ഈ മാസത്തെ ആകാശം

Skymap2019Navember.png

2019 നവംബർ 15ന് രാത്രി 8 മണിക്ക് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യം.

Purge server cache

"https://ml.wikipedia.org/w/index.php?title=കവാടം:ജ്യോതിഃശാസ്ത്രം&oldid=2719613" എന്ന താളിൽനിന്ന് ശേഖരിച്ചത്