സോളാർ ഓർബിറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Solar Orbiter
ESA's Solar Orbiter
Artist's impression of the Solar Orbiter
ദൗത്യത്തിന്റെ തരംSolar heliophysics orbiter
ഓപ്പറേറ്റർESA & NASA
വെബ്സൈറ്റ്sci.esa.int/solar-orbiter/
ദൗത്യദൈർഘ്യം7 years (nominal)
10 years (extended)[1]
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
നിർമ്മാതാവ്Airbus Defence and Space Ltd
വിക്ഷേപണസമയത്തെ പിണ്ഡം1,800 kg (4,000 lb)[1]
Payload mass~190 kg (420 lb)[1]
അളവുകൾ2.5 m × 3 m (8 ft 2 in × 9 ft 10 in)[1]
ഊർജ്ജം1100 watts[1]
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി8 February 2020[2]
റോക്കറ്റ്Atlas V 411[3]
വിക്ഷേപണത്തറCape Canaveral SLC-41
കരാറുകാർUnited Launch Alliance
പരിക്രമണ സവിശേഷതകൾ
Reference systemHeliocentric
RegimeElliptic orbit
Perihelion0.28 AU
Apohelion0.8–0.9 AU
Inclination0–34 degrees
Period150 days
Epochplanned
പ്രധാന
തരംRitchey–Chrétien reflector
വ്യാസം160 mm (6.3 in)
ഫോക്കൽ ദൂരം2.5 m (8 ft 2 in)
Wavelengthsvisible light, ultraviolet, X-rays
പ്രമാണം:Solar Orbiter insignia.png
Insignia for the Solar Orbiter mission
Cosmic Vision
← CHEOPS Euclid

സൂര്യനെ നിരീക്ഷിക്കുന്നതിനു വേണ്ടി യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹമാണ് സോളാർ ഓർബിറ്റർ ( സോളോ ) [4] . ആന്തരിക ഹീലിയോസ്ഫിയറിന്റെയും പ്രാരംഭഘട്ടത്തിലുള്ള സൗരവാതത്തിന്റെയും വിശദമായ വിവരങ്ങൾ ശേഖരിക്കുന്നതിനും സൂര്യന്റെ ധ്രുവപ്രദേശങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ ഉപഗ്രഹത്തെ വിക്ഷേപിക്കുന്നത്. ഇത് ഭൂമിയിൽ നിന്ന് ചെയ്യാൻ പ്രയാസമാണ്. ഹീലിയോസ്ഫിയർ രൂപപ്പെടുന്നതും പ്രവർത്തിക്കുന്നതും എങ്ങനെയാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ പേടകത്തിന്റെ നിരീക്ഷണങ്ങളിൽ നിന്നും ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.

ഒരു ദീർഘവൃത്താകാര പഥത്തിലാണ് സോളോ സൂര്യനെ ചുറ്റുന്നത്. 0.284 ജ്യോതിർമാത്രയാണ് ഇതിന്റെ സൂര്യനിൽ നിന്നുള്ള പരമാവധി ദൂരം. ഇത് ബുധന്റെ ഉപസൗരമായ 0.3075 ജ്യോതിർമാത്രയെക്കാൾ കുറവാണ്.[5] ഈ ദൗത്യത്തിന്റെ കാലാവധി 7 വർഷമായി കണക്കാക്കിയിരിക്കുന്നു. പരിക്രമണപഥത്തിന്റെ ചെരിവ് 25° ആയിരിക്കും[6]

ഭൂമിയിൽ നിന്നും (ഇടത്, 1 au) സോളാർ ഓർബിറ്റർ ബഹിരാകാശ പേടകത്തിൽ നിന്നും (0.284 au, വലത്) കാണുന്ന സൂര്യന്റെ വലിപ്പത്തിന്റെ താരതമ്യം.
യുകെയിലെ സ്റ്റീവനേജിലുള്ള എയർബസ് പ്രതിരോധ, ബഹിരാകാശ കേന്ദ്രത്തിൽ നിന്നും കൊണ്ടുപോകുന്നതിനു മുമ്പുള്ള സോളാർ ഓർബിറ്റർ

അഞ്ച് മാസത്തിലൊരിക്കൽ ഈ ബഹിരാകാശവാഹനം സൂര്യന്റെ അടുത്ത് ചെല്ലും. ഇതുകൊണ്ട് സൂര്യന്റെ അന്തരീക്ഷത്തിന്റെ ഒരേ പ്രദേശത്തെ ആവർത്തിച്ച് നിരീക്ഷിക്കുന്നതിന് കഴിയും. സൗരാന്തരീക്ഷത്തിൽ ഉണ്ടാവുന്ന ശക്തമായ സൗരജ്വാലകൾ, പൊട്ടിത്തെറികൾ എന്നിവക്കു കാരണമാവുന്ന കാന്തിക പ്രവർത്തനങ്ങളെ നിരീക്ഷിക്കാൻ സോളാർ ഓർബിറ്ററിന് കഴിയും.

സൂര്യന്റെ കൊറോണയുടെ വിവരങ്ങൾ ശേഖരിക്കുന്ന നാസയുടെ പാർക്കർ സോളാർ പ്രോബ് ദൗത്യവുമായി (2018–2025) സോളോയുടെ നിരീക്ഷണങ്ങൾ ഏകോപിപ്പിക്കാനും ഗവേഷകർക്ക് സാധിക്കും.

സൂര്യനെക്കുറിച്ചും അതിന്റെ ആന്തരിക ഹീലിയോസ്ഫിയറിനെക്കുറിച്ചും വിശദമായ പഠനങ്ങൾ നടത്തുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. താഴെ കൊടുത്ത ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ ദൗത്യം സഹായിക്കുമെന്നു കരുതുന്നു:

 • കൊറോണയിൽ എങ്ങനെ, എവിടെയാണ് സൗരവാതവും കാന്തികക്ഷേത്രത്തിന്റെ ഉദ്ഭവിക്കുന്നത്?
 • സൗര ട്രാൻസിയന്റുകൾ എങ്ങനെയാണ് ഹീലിയോസ്ഫെറിക് ചാഞ്ചല്യത്തെ സ്വാധീനിക്കുന്നത്?
 • എങ്ങനെയാണ് സൗര സ്ഫോടനങ്ങൾ ഹീലിയോസ്ഫിയറിൽ ചാർജ്ജിത കണങ്ങളെ നിറ്ക്കുന്നത്?
 • സോളാർ ഡൈനാമോ സൂര്യനും ഹീലിയോസ്ഫിയറിനും ഇടയിൽ എങ്ങനെ പ്രവർത്തിക്കുന്നു?

ഉപകരണങ്ങൾ[തിരുത്തുക]

ശാസ്ത്രീയ ഉപകരണങ്ങളിൽ ഇനിപ്പറയുന്നവ ഉൾക്കൊള്ളുന്നു: [7]

 • സോളാർ വിൻഡ് അനലൈസർ (SWA): സൗരവാതത്തിന്റെ സ്വഭാവവും ഘടനയും അളക്കാൻ [8]
 • എനർജറ്റിക് പാർട്ടിക്കിൾ ഡിറ്റക്ടർ (EDP): ഊർജ്ജ ശ്രേണിയിലെ സൂപ്പർതർമൽ അയോണുകൾ, ഇലക്ട്രോണുകൾ, ന്യൂട്രൽ ആറ്റങ്ങൾ, ചാർജ്ജിതകണികകൾ എന്നിവ അളക്കുന്നതിന്. ഏതാനും KeV/nuc ഉള്ള ഇലക്ട്രോണുകൾ മുതൽ 200 MeV/nuc ഉള്ള ചാർജ്ജിത കണങ്ങൾ വരെ അളക്കാൻ കഴിയും[9]
 • മാഗ്നെറ്റോമീറ്റർ (MAG): ഇത് കാന്തികക്ഷേത്രത്തിന്റെ വിശദമായ അളവുകൾ നൽകും [10]
 • റേഡിയോ, പ്ലാസ്മ വേവ് അനലൈസർ (RPW): ഉയർന്ന റെസല്യൂഷനിൽ കാന്തിക, വൈദ്യുത മണ്ഡലങ്ങൾ അളക്കാൻ [11]
 • പോളാരിമെട്രിക് ആൻഡ് ഹെലിയോസിസ്മിക് ഇമേജർ (PHI): ഫോട്ടോസ്ഫെറിക് മാഗ്നറ്റിക് ഫീൽഡിന്റെ മിഴിവുള്ളതും പൂർണ്ണ രൂപത്തിലുള്ളതുമായ അളവുകൾ നൽകുന്നതിന് [12]
 • ഇയുവി ഫുൾ-സൺ, ഹൈ-റെസല്യൂഷൻ ഇമേജർ (EUI): സൗരാന്തരീക്ഷത്തിന്റെ വിവിധ പാളികൾ ചിത്രീകരിക്കുന്നതിന്
 • ഇയുവി സ്പെക്ട്രൽ ഇമേജർ (SPICE): ഫോട്ടോസ്ഫിയറിന്റെയും കൊറോണയുടെയും സ്പെക്ട്രൽ ഇമേജിംഗ് നൽകുന്നതിനും സൂര്യനിലെ പ്ലാസ്മയുടെ സവിശേഷതകൾ പഠിക്കുന്നതിനും [13] [14]
 • എക്സ്-റേ ചിത്രീകരണത്തിനുള്ള സ്പെക്ട്രോമീറ്റർ ദൂരദർശിനി (STIX): 4 മുതൽ 150 കെ‌വി വരെ താപ, താപേതര സോളാർ എക്സ്-റേ പ്രസരണത്തിന്റെ സ്പെക്ട്രോസ്കോപ്പി നൽകുന്നതിന്
 • കൊറോണാഗ്രാഫ് (Metis): അൾട്രാവയലറ്റ്, ദൃശ്യപ്രകാശം എന്നിവയെ ഒന്നിച്ച് പഠിക്കുന്നതിന്. [15]
 • ഹീലിയോസ്ഫെറിക് ഇമേജർ (SoloHI): സൗരവാതത്തിന്റെ സ്ഥിരമല്ലാത്തതും ക്ഷണികവുമായ ഒഴുക്ക് ചിത്രീകരിക്കാൻ (അമേരിക്ക നൽകിയത്) [16]

പ്രവർത്തരേഖ[തിരുത്തുക]

 • 2012 ഏപ്രിൽ: ആസ്ട്രിയം യുകെക്ക് ഓർബിറ്റർ നിർമ്മിക്കാനുള്ള 300 മില്യൺ കരാർ. [17]
 • 2014 ജൂൺ: സോളാർ ഷീൽഡ് പരിശോധന പൂർത്തിയാക്കി. [18]

വിക്ഷേപണം[തിരുത്തുക]

2020 ഫെബ്രുവരി 8നാണ് സോളാർ ഓർബിറ്റർ വിക്ഷേപിക്കുന്നത്. [19]

പാത[തിരുത്തുക]

വിക്ഷേപണത്തിനുശേഷം, സോളാർ ഓർബിറ്റർ ഏകദേശം 3.5 വർഷം കൊണ്ട്, ഭൂമിയുടെയും ശുക്രന്റെയുംഗുരുത്വാകർഷണം (gravity assists) ഉപയോഗിച്ച് അതിന്റെ ഭ്രമണപഥത്തിലെത്തും. അപസൗരം 0.28 ജ്യോതിർമാത്രയും ഉപസൗരം 0.9 ജ്യോതിർമാത്രയും ഉള്ള ഒരു ദീർഘവൃത്ത പരിക്രമണപാതയായിരിക്കും ഇതിന്റെത്. ഏഴു വർഷം വരെ ഇതു പ്രവർത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ശുക്രന്റെ ഗുരുത്വാകർഷണം (gravity assists) ഉപയോഗിച്ച് അതിന്റെ ചെരിവ് 0°യിൽ നിന്ന് 25° ആയി ഉയർത്തും. ഇത് സൂര്യന്റെ ധ്രുവങ്ങളെ നന്നായി പഠിക്കുന്നതിനു സഹായിക്കും.[6] [20]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 "Solar Orbiter Mission". ESA eoPortal. Retrieved 2015-03-17.
 2. ESA on Twitter
 3. "NASA Selects United Launch Alliance Atlas V Rocket to Launch Solar Orbiter Mission". United Launch Alliance. Digital Journal. 18 March 2014. Retrieved 2014-03-19.
 4. Solar Orbiter (SolO). Leibniz-Institut für Astrophysik Potsdam (AIP). Accessed on 18 December 2019.
 5. "Kiepenheuer-Institut fuer Sonnenphysik: SolarOrbiter PHI-ISS". Kis.uni-freiburg.de. Retrieved 9 August 2018.
 6. 6.0 6.1 "ESA Science & Technology: Mission Operations". Sci.esa.int. 13 April 2015. Retrieved 20 March 2018.
 7. "Solar Orbiter". European Space Agency. Retrieved 2 August 2018.
 8. "Solar Orbiter". Ucl.ac.uk. Archived from the original on 2016-03-04. Retrieved 9 August 2018.
 9. "Solar Orbiter's Energetic Particle Detector (EPD)". Retrieved 7 September 2018.
 10. "Space and Atmospheric Physics". Imperial College London. Retrieved 9 August 2018.
 11. "La mission Solar Orbiter – LESIA – Observatoire de Paris". Lesia.obspm.fr. Retrieved 9 August 2018.
 12. "MPS: PHI: Polarimetric and Helioseismic Imager". Web.archive.org. 16 May 2012. Archived from the original on 2012-05-16. Retrieved 9 August 2018.{{cite web}}: CS1 maint: bot: original URL status unknown (link)
 13. "SPICE on Solar Orbiter official website". spice.ias.u-psud.fr. 12 November 2019. Retrieved 12 November 2019.
 14. "MPS: SPICE: Spectral Imaging of the Coronal Environment". Web.archive.org. 11 May 2011. Archived from the original on 2011-05-11. Retrieved 9 August 2018.{{cite web}}: CS1 maint: bot: original URL status unknown (link)
 15. "Metis Solar Orbiter". Metis.oato.inaf.it. Retrieved 9 August 2018.
 16. "Solar Orbiter Heliospheric Imager (SoloHI) – Space Science Division". Nrl.navy.mil. Archived from the original on 2018-08-09. Retrieved 9 August 2018.
 17. "ESA contracts Astrium UK to build Solar Orbiter". Sci.esa.int. April 2012.
 18. "Solar Orbiter's shield takes Sun's heat". Esa.int. June 2014.
 19. "Solar Orbiter: Summary". ESA. 20 September 2018. Retrieved 19 December 2018.
 20. "ESA Science & Technology: Summar". Sci.esa.inty. 28 February 2018. Retrieved 20 March 2018.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോളാർ_ഓർബിറ്റർ&oldid=3809369" എന്ന താളിൽനിന്ന് ശേഖരിച്ചത്