സ്‌ഫിയർ-എക്‌സ് (ബഹിരാകാശ ദൂരദർശിനി)
ദൗത്യത്തിന്റെ തരം | Near-infrared telescope | ||||
---|---|---|---|---|---|
ഓപ്പറേറ്റർ | NASA | ||||
വെബ്സൈറ്റ് | spherex | ||||
ദൗത്യദൈർഘ്യം | 25 months (proposed) | ||||
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |||||
Payload mass | 69 kg (152 lb)[1] | ||||
ദൗത്യത്തിന്റെ തുടക്കം | |||||
വിക്ഷേപണത്തിയതി | 31 December 2023[2] | ||||
പ്രധാന telescope | |||||
വ്യാസം | 20 cm[1] | ||||
Wavelengths | Near-infrared | ||||
ട്രാൻസ്പോണ്ടറുകൾ | |||||
ബാൻഡ് | S band, Ka band[1] | ||||
ഉപകരണങ്ങൾ | |||||
spectrophotometer | |||||
----
|
ഏകദേശം 450 ദശലക്ഷം താരാപഥങ്ങളുടെ ഇൻഫ്രാറെഡ് സ്പെക്ട്രത്തെ വിശകലനം ചെയ്യാനായി ഇൻഫ്രാറെഡ് തരംഗങ്ങൾ ഉപയോഗിച്ച് ആകാശ നിരീക്ഷണം നടത്തുന്ന ബഹിരാകാശ ദൂരദർശിനിയാണ് സ്‌ഫിയർ-എക്‌സ് (Spectro-Photometer for the History of the Universe, Epoch of Reionization, and Ices Explorer - SPHEREx)'. [3]
2023 ഡിസംബറിലായിരിക്കും ഈ ദൗത്യം വിക്ഷേപിക്കുക. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ജെയിംസ് ബോക്കാണ് മിഷൻ ഡയറക്ടർ. [4] 25 മാസത്തെ ദൗത്യത്തിൽ ആകാശത്തെ മുഴുവൻ നാല് തവണ മാപ്പ് ചെയ്യുവാൻ സാധിക്കുന്ന ലീനിയർ വേരിയബിൾ ഫിൽട്ടറാണ് ഇതിന്റെ സാങ്കേതികമായ അടിസ്ഥാനം. [5]
പ്രവർത്തനം
[തിരുത്തുക]വൈദ്യുതകാന്തിക വികിരണം ഉപയോഗപ്പെടുത്തി തരംഗദൈർഘ്യത്തിന്റെ വർദ്ധനവിന് ആനുപാതികമായി താരാപഥങ്ങളെ തരംതിരിക്കുകയും, ഏകദേശം 450 ദശലക്ഷം താരാപഥങ്ങളെ ഗാലക്സി ടെംപ്ലേറ്റുകളുടെ ഒരു ലൈബ്രറിയിലേക്ക് ചേർക്കുകയും ചെയ്യും. [6] ഇതുവഴി പ്രപഞ്ചത്തിന്റെ ആദ്യകാല വികാസത്തിന്റെ കാരണവും, ഗാലക്സികളുടെ ഉത്ഭവവും ചരിത്രവും വിശദീകരിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. [7]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Astrowatch 2017
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "SPHEREx". NASA. 18 February 2019. Retrieved 19 February 2019.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-04. Retrieved 2019-08-04.
- ↑ https://astrobiology.nasa.gov/news/nasa-selects-new-mission-to-explore-origins-of-universe/
- ↑ https://astrobiology.nasa.gov/missions/spherex/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-08. Retrieved 2019-08-04.
- ↑ https://astrobiology.nasa.gov/missions/spherex/