ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി
![]() Full-scale James Webb Space Telescope model at South by Southwest in Austin | |||||||||||
പേരുകൾ | Next Generation Space Telescope | ||||||||||
---|---|---|---|---|---|---|---|---|---|---|---|
ദൗത്യത്തിന്റെ തരം | Astronomy | ||||||||||
ഓപ്പറേറ്റർ | NASA / ESA / CSA / STScI [1] | ||||||||||
വെബ്സൈറ്റ് | jwst.nasa.gov sci.esa.int/jwst stsci.edu/jwst | ||||||||||
ദൗത്യദൈർഘ്യം | 5 years (design) 10 years (goal) | ||||||||||
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |||||||||||
നിർമ്മാതാവ് | Northrop Grumman Ball Aerospace | ||||||||||
വിക്ഷേപണസമയത്തെ പിണ്ഡം | 6,500 കി.g (230,000 oz) [2] | ||||||||||
അളവുകൾ | 20.1 മീ × 7.21 മീ (65.9 അടി × 23.7 അടി) (sunshield) | ||||||||||
ദൗത്യത്തിന്റെ തുടക്കം | |||||||||||
വിക്ഷേപണത്തിയതി | October 2018 [3] | ||||||||||
റോക്കറ്റ് | Ariane 5 ECA | ||||||||||
വിക്ഷേപണത്തറ | Kourou ELA-3 | ||||||||||
കരാറുകാർ | Arianespace | ||||||||||
പരിക്രമണ സവിശേഷതകൾ | |||||||||||
Reference system | Sun–Earth L2 | ||||||||||
Regime | Halo orbit | ||||||||||
Periapsis | 374,000 കി.മീ (232,000 mi)[4] | ||||||||||
Apoapsis | 1,500,000 കി.മീ (930,000 mi)[4] | ||||||||||
Period | 6 months | ||||||||||
Epoch | planned | ||||||||||
പ്രധാന | |||||||||||
തരം | Korsch telescope | ||||||||||
വ്യാസം | 6.5 മീ (21 അടി) | ||||||||||
ഫോക്കൽ ദൂരം | 131.4 മീ (431 അടി) | ||||||||||
Collecting area | 25 m2 (270 sq ft) | ||||||||||
Wavelengths | from 0.6 µm (orange) to 28.5 µm (mid-infrared) | ||||||||||
ട്രാൻസ്പോണ്ടറുകൾ | |||||||||||
ബാൻഡ് | S-band (TT&C support) Ka band (data acquisition) | ||||||||||
ബാൻഡ്‌വിഡ്ത്ത് | S-band up: 16 kbit/s S-band down: 40 kbit/s Ka band down: up to 28 Mbit/s | ||||||||||
ഉപകരണങ്ങൾ | |||||||||||
| |||||||||||
![]() James Webb Space Telescope insignia |
2018ൽ വിക്ഷേപിക്കുന്നതിനു വേണ്ടി നിർമ്മാണത്തിലിരിക്കുന്ന ബഹിരാകാശനിരീക്ഷണാലയമാണ് ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി(JWST). നെക്സ്റ്റ് ജനറേഷൻ ബഹിരാകാശ ദൂരദർശിനി എന്നായിരുന്നു ആദ്യം നിർദ്ദേശിക്കപ്പെട്ടിരുന്ന പേര്. പ്രധാനദർപ്പണത്തിന്റെ നിർമ്മാണം 2019 സെപ്റ്റംബർ മാസത്തിൽ പൂർത്തിയായി.[5] ഹബിൾ ബഹിരാകാശ ദൂരദർശിനി, സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി എന്നിവയേക്കാൾ കൃത്യതയും സംവേദനക്ഷമതയും ഉള്ളതാണ് ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. ഇതിന്റെ പ്രാഥമിക ദർപ്പണത്തിന്റെ വ്യാസം 6.5 മീറ്റർ ആണ്. ഇതിലെ ഉപകരണങ്ങളും ദർപ്പണവും 50കെൽവിനു താഴെ (-220°C)യുള്ള താപനിലയിൽ സംരക്ഷിച്ചു നിർത്തുന്നതിനുള്ള സംവിധാനവും ഇതിൽ ഏർപ്പെടുത്തിയിട്ടുണ്ട്. സൂര്യപ്രകാശം നേരിട്ടു തട്ടാത്ത തരത്തിൽ സൂര്യൻ ഭൂമിയുടെ എതിർവശത്തു വരുന്ന തരത്തില്ല് ലഗ്രാൻഷെ പോയന്റ് 2ലാണ് ഇതിന്റെ സ്ഥാനം.
ജ്യോതിഃശാസ്ത്രത്തിലും പ്രപഞ്ചവിജ്ഞാനീയത്തിലും പുതിയ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ ജയിംസ് വെബ് ദൂരദർശിനിക്കാവും.[6] അതിവിദൂരങ്ങളിൽ സ്ഥിതിചെയ്യുന്ന പ്രാപഞ്ചികപദാർത്ഥങ്ങളെ കണ്ടെത്താൻ ഇതിനാവും. ആദ്യനക്ഷത്രങ്ങളുടെ ഉത്ഭവവും ആദ്യത്തെ താരാപഥത്തിന്റെ ആവിർഭാവവും കണ്ടെത്താൻ ഇതിനാവുമെന്ന് കരുതപ്പെടുന്നു. മറ്റൊരു ലക്ഷ്യം നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉത്ഭവത്തെ പറ്റി പഠിക്കുക എന്നതാണ്. നക്ഷത്രരൂപീകരണം നടക്കുന്ന വാതകപടലങ്ങളെ കുറിച്ച് പഠിക്കുക, നക്ഷത്രങ്ങളുടെ ചുറ്റും ചിതറിക്കിടക്കുന്ന പദാർത്ഥങ്ങളെ കുറിച്ചു പഠിക്കുക, സൗരയൂഥേതര ഗ്രഹങ്ങളുടെ നേരിട്ടുള്ള ചിത്രങ്ങളെടുക്കുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.
1996ലാണ് ഇങ്ങനെയൊരു സംരംഭത്തെ കുറിച്ചുള്ള ചർച്ചകൾ രൂപം കൊള്ളുന്നത്. 17 രാജ്യങ്ങളുടെ ഒരു സംയുക്തസംരംഭമാണിത്. നേതൃത്വത്തിൽ നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവയാണുള്ളത്. നാസയുടെ രണ്ടാമത്തെ അഡ്മിനിസ്ട്രേറ്ററായിരുന്ന ജെയിംസ് ഇ. വെബിന്റെ പേരാണ് ഈ ദൂരദർശിനിക്ക് നൽകിയിട്ടുള്ളത്. അപ്പോളോ ദൗത്യത്തിനു നേതൃത്വം നൽകിയിരുന്നത് ഇദ്ദേഹമായിരുന്നു.[7]
അവലോകനം[തിരുത്തുക]
1996ൽ നെക്സ്റ്റ് ജനറേഷൻ സ്പെയ്സ് ടെലസ്കോപ് എന്ന പേരിലാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 2002ലാണ് ഇതിന് ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി എന്ന നിർദ്ദേശിക്കപ്പെടുന്നത്.[8] നാഷണൽ എയറോനോട്ടിക്സ് ആന്റ് സ്പെയ്സ് അഡ്മിനിസ്ട്രേഷൻ, യുനൈറ്റഡ് സ്റ്റേറ്റ്സ് സ്പെയ്സ് ഏജൻസി, യൂറോപ്യൻ സ്പെയ്സ് ഏജൻസി കനേഡിയൻ സ്പെയ്സ് ഏജൻസി എന്നിവയുടെ സംയുക്തദൗത്യമാണിത്.
ഹബിൾ ബഹിരാകാശ ദൂരദർശിനിയെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വിവരങ്ങൾ ശേഖരിക്കാൻ ശേഷിയുള്ളതാണ് ഇതിന്റെ പ്രാഥമിക ദർപ്പണം. ഇത് ദൃശ്യപ്രകാശത്തിലും ഇൻഫ്രാറെഡിലും ഒരു പോലെ പ്രവർത്തിക്കും എന്നത് ഹബ്ബിളിനെ അപേക്ഷിച്ച് ജയിംസ് വെബിനുള്ള ഒരു മേന്മയാണ്. ഇൻഫ്രാറെഡിൽ പ്രവർത്തിക്കുന്നതിനാൽ പ്രപഞ്ചപദാർത്ഥങ്ങളുടെ ചുവപ്പുനീക്കത്തെ കുറിച്ചു പഠിക്കാൻ ഇത് ഏറെ സഹായകമാവും.
അവലംബം[തിരുത്തുക]
- ↑ "NASA JWST FAQ "Who are the partners in the Webb project?"". NASA. ശേഖരിച്ചത് 18 November 2011.
- ↑ "JWST - Frequently Asked Questions". NASA. ശേഖരിച്ചത് 29 June 2015.
- ↑ "JWST factsheet". ESA. 2013-09-04. ശേഖരിച്ചത് 2013-09-07.
- ↑ 4.0 4.1 "JWST (James Webb Space Telescope)". ESA eoPortal. ശേഖരിച്ചത് 29 June 2015.
- ↑ NASA Completes Webb Telescope Center of Curvature Pre-test[1]
- ↑ John Mather (2006). "JWST Science".
- ↑ During, John. "The James Webb Space Telescope". The James Webb Space Telescope. National Aeronautics and Space Administration. ശേഖരിച്ചത് 2011-12-31.
- ↑ "About James Webb". NASA. ശേഖരിച്ചത് 15 March 2013.