ജെയിംസ് ഇ. വെബ്
1961 ഫെബ്രുവരി 14 മുതൽ 1968 ഒക്ടോബർ 7 വരെ നാസയുടെ അഡ്മിനിസ്ട്രേറ്ററായിരുന്നു ജെയിംസ് ഇ. വെബ്. അമേരിക്കയുടെ മനുഷ്യനെ ബഹിരാകാശത്തേക്കയക്കുന്നതിനുള്ള ആദ്യ ദൗത്യങ്ങളായ പ്രൊജക്റ്റ് മെർക്കുറി, പ്രൊജക്റ്റ് ജെമിനി എന്നിവ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു നടന്നത്. അപ്പോളൊ ദൗത്യം തുടങ്ങിവെയ്ക്കുന്നതിനും ഇദ്ദേഹം നേതൃത്വം നൽകി. ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ പിൻഗാമിയായി വരുന്ന ദൂരദർശിനിക്ക് ജെയിംസ് വെബിന്റെ പേരാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
ആദ്യകാലവും വ്യക്തിജീവിതവും[തിരുത്തുക]
നോർത്ത് കരോലിനയിലെ ഗ്രാൻവില്ലെ കൗണ്ടിയിലെ ടാലി ഹോ എന്ന കുഗ്രാമത്തിലാണ് 1906-ൽ വെബ് ജനിച്ചത്.അദ്ദേഹത്തിന്റെ പിതാവ് ഗ്രാൻവില്ലെ കൗണ്ടി പബ്ലിക് സ്കൂളുകളുടെ സൂപ്രണ്ടായിരുന്നു. [1]ചാപ്പൽ ഹില്ലിലെ നോർത്ത് കരോലിന സർവകലാശാലയിൽ അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി, അവിടെ 1928-ൽ വിദ്യാഭ്യാസത്തിൽ ബാച്ചിലർ ഓഫ് ആർട്സ് നേടി. 1930 മുതൽ 1932 വരെ വെബ് യുണൈറ്റഡ് സ്റ്റേറ്റ്സ് മറൈൻ കോർപ്സിലെ രണ്ടാമത്തെ ലെഫ്റ്റനന്റായി സജീവ ഡ്യൂട്ടിയിൽ മറൈൻ കോർപ്സ് പൈലറ്റായി സേവനമനുഷ്ഠിച്ചു. വെബ് പിന്നീട് ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി ലോ സ്കൂളിൽ നിയമം പഠിച്ചു, അവിടെ അദ്ദേഹം 1936 ൽ ജെഡി ബിരുദം നേടി. അതേ വർഷം, കൊളംബിയ ഡിസ്ട്രിക്റ്റിലെ ബാറിൽ അംഗത്വം നേടി.
വെബ് 1938-ൽ പാറ്റ്സി ഐക്കൻ ഡഗ്ലസിനെ വിവാഹം കഴിച്ചു, അവർക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു.
പ്രശസ്തി[തിരുത്തുക]
പുതുതലമുറയിലെ ബഹിരാകാശ ദൂരദർശിനി എന്നറിയപ്പെട്ടിരുന്ന നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി 2002-ൽ വെബ്ബിന്റെ ബഹുമാനാർത്ഥം ജെയിംസ് വെബ്ബ് ടെലസ്കോപ് എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. 2021 ഡിസംബർ 25-ന് വിക്ഷേപിച്ച ഈ ദൂരദർശിനിയെ ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ പിൻഗാമിയായാണ് വിവരിക്കുന്നത്.
അവലംബം[തിരുത്തുക]
- ↑ Sumner, Jim. "Tar Heels in Space" (PDF). NC Museum of History. മൂലതാളിൽ (PDF) നിന്നും ഏപ്രിൽ 17, 2012-ന് ആർക്കൈവ് ചെയ്തത്.