കവാടം:ജ്യോതിഃശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജ്യോതിഃശാസ്ത്രം

Crab Nebula.jpg

ഖഗോള വസ്തുക്കളായ ഗ്രഹങ്ങൾ, ധൂമകേതുക്കൾ, നക്ഷത്രങ്ങൾ, താരാപഥങ്ങൾ തുടങ്ങിയവയേയും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയും കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് ജ്യോതിഃശാസ്ത്രം. ഏറ്റവും പ്രാചീനമായ ശാസ്ത്രശാഖകളിൽ ഒന്നാണിത്. ദൂരദർശിനിയുടെ കണ്ടുപിടുത്തത്തോടെയാണ്‌ ജ്യോതിഃശാസ്ത്രം ഒരു ആധുനികശാസ്ത്രശാഖയായി വികസിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ ജ്യോതിശാസ്ത്രം നിരീക്ഷണ ജ്യോതിഃശാസ്ത്രം, സൈദ്ധാന്തിക ജ്യോതിർഭൗതികം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. ഭൗതികശാസ്ത്രത്തിലെ പല അടിസ്ഥാന സിദ്ധാന്തങ്ങളേയും പരീക്ഷിക്കാൻ നിരീക്ഷണ ജ്യോതിഃശാസ്ത്രം സഹായിക്കുന്നു.


തിരഞ്ഞെടുത്ത ലേഖനം

ഭാരതീയ ജ്യോതിശാസ്ത്രം

2064 aryabhata-crp.jpg

ഇന്ത്യയിൽ നിന്നും ലഭിച്ചിട്ടുള്ള ഏറ്റവും പഴയ ജ്യോതിശാസ്ത്രഗ്രന്ഥം ലഗധമുനി രചിച്ച വേദാംഗജ്യോതിഷം ആണ്. ലഗധമുനി ജീവിച്ചിരുന്നത് ക്രി.മു. 8-9 നൂറ്റാണ്ടുകളിലായിരിക്കാമെന്നാണ് ചരിത്രകാരന്മാർ കണക്കാക്കുന്നത്. എന്നാൽ ഇതിനും മുമ്പുതന്നെ ഇന്ത്യയിൽ ജ്യോതിശാസ്ത്ര പഠനം തുടങ്ങിയിരിക്കാം. വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ഉപനിഷത്തുകൾ എന്നിവയിൽ ആകാശത്തെയും നക്ഷത്രങ്ങളെയും കുറിച്ചുള്ള ചില വിവരങ്ങൾ ഉണ്ട്. അഥർവ്വവേദത്തിൽ 27 നക്ഷത്രങ്ങളെ കുറിച്ചും അവയുടെ ഉദയാസ്തമയത്തെ കുറിച്ചും പറയുന്നുണ്ട്. തൈത്തിരീയ സംഹിതയിൽ 12 ചന്ദ്രമാസങ്ങളെ കുറിച്ചും അധികം വരുന്ന 11 ദിവസങ്ങളെ കുറിച്ചും പറയുന്നുണ്ട്.

മുഴുവൻ കാണുക

നിങ്ങൾക്കറിയാമോ?

... സോഫ്റ്റ്‌വെയർ സഹായത്തോടെ പ്രവർത്തിക്കുന്ന ദൂരദർശിനികളെ നിയന്ത്രിക്കാനും ഡെസ്ക്ടോപ് പ്ലാനറ്റേറിയം സോഫ്റ്റ്‌വെയറായ സ്റ്റെല്ലേറിയം കൊണ്ട് സാധിക്കും.

... സൗരയൂഥേതരഗ്രഹങ്ങളുടെ നിലനില്പ് ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത് പൾസാറായ PSR B1257+12 നു ചുറ്റുമാണ്.

... സൗരയൂഥത്തിലെ അഞ്ച് കുള്ളൻ ഗ്രഹങ്ങളിൽ മൂന്നെണ്ണത്തിനെ ആദ്യമായി നിരീക്ഷിച്ചത് കാൽടെക് ജ്യോതിശാസ്ത്രജ്ഞനായ മൈക്കൽ ഇ. ബ്രൗൺ ആണ്.

... പത്തുകോടിയിൽ പരം നക്ഷത്രങ്ങളുടെയും പതിമൂവായിരം ആകാശവസ്തുക്കളുടെയും കാറ്റലോഗ് കെസ്റ്റാർസ് സോഫ്റ്റ്‌വെയറിന്റെ ഭാഗമായുണ്ട്.

... സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോണ ഏതാണ്ട് പത്ത് ലക്ഷം കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്നു.

താങ്കൾക്ക് സഹായിക്കാനാകുന്നവ

മലയാളം വിക്കിപീഡിയയിലെ ജ്യോതിശാസ്ത്രലേഖനങ്ങളെ കുറിച്ചു് കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും ജ്യോതിശാസ്ത്രം വിക്കിപദ്ധതിയിൽ അംഗമാകൂ

ചരിത്രരേഖ: സെപ്റ്റംബർ

7 സെപ്റ്റംബർ ബി.സി.ഇ 1251 ഗ്രീസിലെ തീബ്സിൽ സൂര്യഗ്രഹണമുണ്ടായതായും ഹെറാക്ലീസ് ജനിച്ചതായും വിശ്വസിക്കപ്പെടുന്നു
23 സെപ്റ്റംബർ 1846 നെപ്റ്റ്യൂൺ കണ്ടുപിടിച്ചു.

തിരഞ്ഞെടുത്ത വാക്ക്

ഹീലിയോസ്ഫിയർ

സൂര്യനെ പൊതിഞ്ഞു കിടക്കുന്ന വിസ്തൃതമായ പ്രദേശത്തെയാണ് ഹീലിയോസ്ഫിയർ എന്നു പറയുന്നത്. ഒരു കുമിളയുടെ ആകൃതിയിൽ സ്ഥിതിചെയ്യുന്ന ഇതിന്റെ അതിർത്തി നക്ഷത്രാന്തരീയമാദ്ധ്യമവുമായി സന്ധിക്കുന്ന ഇടമാണ്. ഇത് പ്ലൂട്ടോയുടെ ഭ്രമണപഥത്തിനും അപ്പുറത്താണ് കിടക്കുന്നത്. ഇത്രയും ദൂരം വരെയാണ് സൗരവാതത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നത്. ഹീലിയോസ്ഫിയർ അവസാനിക്കുന്ന ഭാഗത്തെ ഹീലിയോപോസ് എന്നു പറയുന്നു.

തിരഞ്ഞെടുത്ത ചിത്രം

ജ്യോതിശാസ്ത്ര വാർത്തകൾ

7 സെപ്റ്റംബർ 2017 തിബത്തൻ പീഠഭൂമിയിൽ ചൈന ചൊവ്വയുടെ മാതൃക നിർമ്മിക്കുന്നു.[1]
3 സെപ്റ്റംബർ 2017 പെഗ്ഗി വിറ്റ്സൺ 288 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ് പുതിയ റിക്കോർഡ് സൃഷ്ടിച്ചു.[2]
1 സെപ്റ്റംബർ 2017 ട്രാപിസ്റ്റ്-1 എന്ന നക്ഷത്രത്തിനെ ചുറ്റുന്ന ഏഴു ഭൂസമാന സൗരയൂഥേതരഗ്രഹങ്ങളിൽ ജലസാന്നിധ്യമുള്ളതിന്റെ സൂചന ലഭിച്ചു.[3]
24 ഓഗസ്റ്റ് 2017 ചൊവ്വയുടെ മാറിക്കൊണ്ടിരിക്കുന്ന ബോഷോക്കിന്റെ വിശദാംശങ്ങൾ മാർസ് എക്സ്പ്രസ് കണ്ടെത്തി.
12 ഓഗസ്റ്റ് 2017 സൂര്യന്റെ കേന്ദ്രം ആഴ്ചയിൽ ഒരു വട്ടം കറങ്ങുന്നു.[4]
9 ഓഗസ്റ്റ് 2017 നെപ്റ്റ്യൂണിൽ ഭൂമിയോളം വലിപ്പമുള്ള ചുഴലിക്കാറ്റ് കണ്ടെത്തി.[5]
6 ഓഗസ്റ്റ് 2017 പ്രോക്സിമാ സെന്റൌറി ബിയിൽ ഭൂമിയെ പോലെ അന്തരീക്ഷം ഉണ്ടാവാൻ സാധ്യതയില്ല.[6]
2 ഓഗസ്റ്റ് 2017 ടൈറ്റനിൽ ജീവൻ നിലനിൽക്കുന്നതിനാവശ്യമായ കൂടുതൽ രാസികങ്ങൾ കണ്ടെത്തി.[7]
21 ജൂലൈ 2017 ഹബിൾ ബഹിരാകാശ ദൂരദർശിനി ഫോബോസ് ചൊവ്വയെ ഭ്രമണം ചെയ്യുന്നതിന്റെ ചിത്രം പുറത്തു വിട്ടു.[8]
20 ജൂലൈ 2017 പ്ലൂട്ടോയുടെ ഏറ്റവും പുതിയ മാപ്പ് നാസ പുറത്തു വിട്ടു.[9]
16 ജൂലൈ 2017 ആകാശഗംഗയെക്കാൾ പത്തു മടങ്ങ് തിളക്കമുള്ള ഒരു താരാപഥം പതിനായിരം കോടി പ്രകാശവർഷം അകലെ കണ്ടെത്തി.[10]
13 ജൂലൈ 2017 വ്യാഴത്തിലെ ഭീമൻ പൊട്ടിന്റെ ഏറ്റവും വ്യക്തതയുള്ള ചിത്രം ജൂണോ (ബഹിരാകാശപേടകം) ഭൂമിയിലേക്കയച്ചു.

സെപ്റ്റംബർ 2017ലെ ജ്യോതിശാസ്ത്രസംഭവങ്ങൾ

എല്ലാ സമയങ്ങളും GMT യിൽ

സെപ്റ്റംബർ 5: നെപ്റ്റ്യൂൺ ഓപ്പോസിഷനിൽ
സെപ്റ്റംബർ 6: പൗർണ്ണമി
സെപ്റ്റംബർ 12: ബുധൻ സൂര്യനിൽ പടിഞ്ഞാറോട്ട് ഏറ്റവും കൂടിയ ആയതിയിൽ
സെപ്റ്റംബർ 13: ഉത്രം ഞാറ്റുവേലാരംഭം
സെപ്റ്റംബർ 17: കന്നിരവിസംക്രമംസ്
സെപ്റ്റംബർ 20: അമാവാസി
സെപ്റ്റംബർ 22: തുലാവിഷുവം
സെപ്റ്റംബർ 27: അത്തം ഞാറ്റുവേലാരംഭം

വർഗ്ഗങ്ങൾ

പുതിയ താളുകൾ...

ജിസാറ്റ്-17
ഗാൻ ദെ
ചൈനീസ് ജ്യോതിഃശാസ്ത്രം
എലിസബത്ത് അലക്സാണ്ടർ
(357439) 2004 ബിഎൽ86
സൈഡിങ് സ്പ്രിങ് വാൽ നക്ഷത്രം
ഹീലിയോസ്ഫിയർ
ഓർബിറ്റിംഗ് കാർബൺ ഒബ്സർവേറ്ററി
വൈഡ് ഫീൽഡ് ഇൻഫ്രാറെഡ് സർവ്വേ എക്സ്പ്ലോറർ
റോക്കറ്റുവിക്ഷേപണ പദ്ധതികളുടെ പട്ടിക
എൻസിലാഡസ്
കോൺസ്റ്റാന്റിൻ സിയോൾക്കോവ്സ്കി
ലാർജ് സിനോപ്റ്റിക് സർവേ ടെലസ്കോപ്

മദ്ധ്യകേരളത്തിൽ ഈ മാസം 15ന് രാത്രി 8മണിക്കുള്ള ഗ്രഹസ്ഥാനങ്ങൾ

ഗ്രഹം ഖഗോളരേഖാംശം അവനമനം ദിഗംശം ഉന്നതി ഭൂമിയിൽ നിന്നുള്ള ദൂരം കാന്തിമാനം ഉദയം അസ്തമയം രാശി
ബുധൻ 10മ.28മി.33സെ. +10°4'43" 85°5മി.32സെ. 41°32'12" 1.01AU -0.73 5.08am 5.28pm ചിങ്ങം
ശുക്രൻ 9മ.46മി.9സെ. +14°13'18" 80°16'2" 52°0'23" 1.42AU -3.89 4.23am 4.49pm കർക്കടകം
ചൊവ്വ 10മ.33മി.29സെ. +10°20'24" 85°16മി.14സെ. 40°18'28" 2.6AU 1.82 5.11am 5.32pm ചിങ്ങം
വ്യാഴം 13മ.33മി.7സെ. -8°34'33" 97°29മി.28സെ. -6°-53'-55" 6.2AU -1.71 8.26am 8.16pm കന്നി
ശനി 17മ.23മി.25സെ. -22°3'6" 117°32മി.0സെ. -61°-44'-16" 10.0AU 0.50 12.26pm 11.55pm വൃശ്ചികം
യുറാനസ് 1മ.44മി.13സെ. +10°8'18" 278°36മി.6സെ. 9°51'9" 19.09AU 5.71 8.20pm 8.43am മീനം
നെപ്റ്റ്യൂൺ 22മ.57മി.13സെ. -7°42'24" 267°45മി.15സെ. -34°-11'-48" 28.96AU 7.82 5.47pm 5.39am കുംഭം

കേരളത്തിലെ ഈ മാസത്തെ ആകാശം

Sky map-2017 sept.png

2017 സെപ്റ്റംബർ 15ന് മദ്ധ്യകേരളത്തിൽ രാത്രി 8 മണിക്ക് കാണാൻ കഴിയുന്ന ആകാശം.

Purge server cache


"https://ml.wikipedia.org/w/index.php?title=കവാടം:ജ്യോതിഃശാസ്ത്രം&oldid=2298391" എന്ന താളിൽനിന്നു ശേഖരിച്ചത്