സ്‌മോൾ സാറ്റലൈറ് ലോഞ്ച് വെഹിക്കിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്.എസ്.എൽ.വി. വിക്ഷേപണം

സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്.എസ്.എൽ.വി) 500 kg (1,100 lb) പേലോഡ് ശേഷിയുള്ള ഇസ്രോ വികസിപ്പിച്ച ഒരു സ്‌മോൾ-ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ ആണ്. കുറഞ്ഞ ഇൻഫ്രാസ്ട്രക്ചർ ആവശ്യകതകൾക്ക് കീഴിൽ ലോഞ്ച്-ഓൺ-ഡിമാൻഡ് ഫ്ലെക്സിബിലിറ്റി ഉപയോഗിച്ച് കുറഞ്ഞ ചെലവും കുറഞ്ഞ ടേൺറൗണ്ട് സമയവും കണക്കിലെടുത്താണ് എസ്.എസ്.എൽ.വി നിർമ്മിച്ചിരിക്കുന്നത്.[1] 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ ലോഞ്ച് ഓൺ ഡിമാൻഡ് അടിസ്ഥാനത്തിൽ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാൻ എസ്.എസ്.എൽ.വിക്ക് കഴിയും.[2]

34 മീറ്റർ ഉയരവും 2 മീറ്റർ വ്യാസവും 120 ടൺ ഭാരവുമുള്ള റോക്കറ്റാണ്. മൂന്ന് സോളിഡ് പ്രൊപ്പൽഷൻ ഘട്ടങ്ങളും ഒരു വെലോസിറ്റി ടെർമിനൽ മൊഡ്യൂളുകൾക്കുമൊക്കെ ശേഷമാണ് റോക്കറ്റിന്റെ നിർമാണം പൂർത്തിയായത്. ഏകദേശം 30 കോടി രൂപ മാത്രം നിർമാണ ചെലവുള്ള എസ്.എസ്.എൽ.വി വിക്ഷേപണത്തിനായി തയാറാക്കാൻ ദിവസങ്ങൾ മതി.[3] ലോ എർത്ത് ഓർബിറ്റിലേക്ക് (താഴ്ന്ന ഭ്രമണപഥം) 500 കിലോഗ്രാം വരെയുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് എസ്എസ്എൽവി ഉപയോഗിക്കുന്നത്. ഒന്നിലധികം ഉപഗ്രഹങ്ങൾ ഒരേ സമയം ഉൾക്കൊള്ളിക്കാവുന്നതിനാൽ വിക്ഷേപണച്ചെലവിൽ ഗണ്യമായ കുറവുണ്ടാകുന്നു. എസ്.എസ്.എൽ.വി പൂർണമായും ഖര ഇന്ധനമാണ് ഉപയോഗിക്കുന്നത്. മൂന്ന് ഘട്ടങ്ങളാണ് ഈ റോക്കറ്റിനുള്ളത്. ഹൈഡ്രോക്‌സിൽ-ടെർമിനേറ്റഡ് പോളിബ്യൂട്ടാഡീൻ ആണ് ഈ ഘര ഇന്ധനം. മൂന്ന് ഘട്ടങ്ങൾക്ക് പുറമേ ഉപഗ്രഹങ്ങൾ സ്ഥാപിക്കുന്ന പീഠത്തിന്റെ അടിയിൽ ദ്രവീകൃത ഇന്ധനമുപയോഗിക്കുന്ന ഒരു പ്രവേഗ നിയന്ത്രണ സംവിധാനം കൂടിയുണ്ട്.

അവലംബം[തിരുത്തുക]

  1. U., Tejonmayam (7 August 2022). "SSLV-D1/EOS-02 mission: Rocket injected satellites but orbit achieved is less than expected, Isro says". The Times of India (in ഇംഗ്ലീഷ്). Retrieved 2022-08-07.
  2. Gunter's space page: SSLV
  3. "Department of Space presentation on 18 January 2019" (PDF). 18 January 2019. Retrieved 30 January 2019.