കവാടം:ഹിന്ദുമതം/പണിപ്പുര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രാമായണം[തിരുത്തുക]

രാമ-രാവണ യുദ്ധം ചിത്രകാരന്റെ ഭാവനയിൽ

ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം . (ഇംഗ്ലീഷ്:Ramayana). രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാല്മീകിരാമായണത്തിൽ നിന്ന് ലഭിക്കുന്നത്. വാൽമീകീ രാമായാണത്തിനു മുന്നേ തന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ആ ആഖ്യാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ്‌ വാൽമീകീ രാമായണം രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീർന്നത്.

കൂടുതൽ വായിക്കുക...

കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂർ)[തിരുത്തുക]

കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രം

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ക്ഷേത്രമാണ്‌ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. കുരുംബക്കാവ് എന്നാണ്‌ ഇത് അറിയപ്പെടുന്നത്. കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടുവനാണ്‌ കണ്ണകിയെ പ്രതിഷ്ഠിച്ച് ക്ഷേത്രനിർമ്മാണം നടത്തിയത്. പത്തിനിക്കടവുൾ (ഭാര്യാദൈവം) എന്നപേരിലാണ്‌ കണ്ണകി അറിയപ്പെട്ടിരുന്നത്. ബ്രാഹ്മണമേധാവിത്വത്തിനുശേഷം ഇന്ന് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഭദ്രകാളിയായാണ് സങ്കല്പിച്ച് ആരാധിക്കപ്പെടുന്നത്. കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രമായാണ്‌ കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രത്തെ കരുതുന്നത്. ഈ ക്ഷേത്രം ആദ്യം ദ്രാവിഡന്മാരുടേതായിരുന്നു. പതിവ്രത ദൈവം എന്ന പത്തിനിക്കടവുൾ കുരുമ്പയായിരുന്നു പ്രതിഷ്ഠ. സംഘകാലത്ത് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം (ഇന്നു കാണുന്ന ക്ഷേത്രമല്ല) നിർമ്മിച്ചത് ചേരൻ ചെങ്കുട്ടുവനാണ്‌. പത്തിനിക്കടവുൾ എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാക്കന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്നതാണെന്ന് സംഘകാലസാഹിത്യങ്ങളിൽ പരാമർശിക്കുന്നു. ഇതിന്റെ പ്രതിഷ്ഠാചടങ്ങുകളിൽ അനേകം രാജാക്കന്മാർ പങ്കെടുത്തിരുന്നു. സിലോണിലെ ഗജബാഹു ഒന്നാമൻ അവരിൽ ഒരാളാണ്. ഭരണി ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടൽ, കാവുതീണ്ടൽ, തെറിപ്പാട്ട് എന്നിവയാണ്‌ ഈ ക്ഷേത്രത്തിന്‌ പ്രസിദ്ധി നേടിക്കൊടുത്തത്.

കൂടുതൽ വായിക്കുക...


ശ്രീമഹാഭാഗവതം[തിരുത്തുക]

ഭഗവാൻ വിഷ്ണു

ഭാരതത്തിലെ പൗരാണിക തത്ത്വജ്ഞാന ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീമഹാഭാഗവതം അല്ലെങ്കിൽ ശ്രീമദ് ഭാഗവതം. പുരാണങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഭഗവാന്റെ കഥയാണ് ഭാഗവതം. ഭഗവാൻ വിഷ്ണുവിന്റെ(ഹരി)വിവിധ അവതാരകഥകളിലൂടെയും ഭക്തന്മാരുടെ കഥകളിലൂടെയും ഭാഗവതം ലളിതമായി തത്ത്വജ്ഞാനം വെളിവാക്കിത്തരുന്നു.ഭാഗവതത്തിലെ കഥല്കളെല്ലാം നാനാത്വത്തിന്റെ ഭ്രമത്വം ഉറപ്പു വരുത്തി ഭൗതിക വിഷയങ്ങളോട് വിരക്തി വർദ്ധിപ്പിയ്ക്കാനുതകുന്നവയാണ്. ഭഗവാൻ വേദവ്യാസൻ ആണ് ഭാഗവതം എഴുതിയതെന്നാണ് ഭാഗവതത്തിൽ തന്നെ പറഞ്ഞിരിയ്ക്കുന്നത്.പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ഭാഗവതത്തിന് പന്ത്രണ്ട് അധ്യായങ്ങളുണ്ട്.ഓരോ അധ്യായത്തേയും ഓരോ സ്കന്ദം എന്നു പറയപ്പെടുന്നു.അതിൽ ദശമസ്കന്ദത്തിലാണ് ശ്രീകൃഷ്ണാ‍വതാരത്തെപ്പറ്റി പറഞ്ഞിരിയ്ക്കുന്നത്.

കൂടുതൽ വായിക്കുക...

ശങ്കരാചാര്യർ[തിരുത്തുക]

മൈസൂരിലെ ശങ്കരാചാര്യ ശില്പം

ശങ്കരാചാര്യർ (ആദി ശങ്കരൻ) (ക്രി.പി. 788 - 820) അദ്ദേഹത്തിന്റെ ജീവിതകാലഘട്ടത്തെ കുറിച്ച് തർക്കങ്ങൾ ഉണ്ട്. പ്രകാരം അദ്ദേഹത്തിന്റെ ജീവിതകാലം 509-477 BC യിൽ ആണ്. പക്ഷേ ചില പാരമ്പര്യങ്ങൾ 788-809 AD എന്ന ജീവിത കാലഘട്ടം ആണ് കൊടുക്കുന്നത്. പക്ഷേ വൈജ്ഞാനികർ ക്രിസ്തുവിനു ശേഷം എട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടം എന്നാണ് പറയുന്നത്. അദ്വൈതസിദ്ധാന്തം ആവിഷ്കരിച്ച് ഭാരതീയ തത്ത്വചിന്തയുടെയും സനാതന ഹൈന്ദവമൂല്യങ്ങളുടെയും ആഴവും പരപ്പും വെളിവാക്കിയ മഹാത്മാവ് . ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളാണ് അദ്ദേഹം. ദൈവശാസ്ത്രജ്ഞനുമായിരുന്നു. കേരളത്തിലെ കാലടിക്കടുത്തുള്ള കൈപ്പിള്ളി മനയിൽ ജനിച്ച അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്‌കൃത ഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.

കൂടുതൽ വായിക്കുക...


ഹിന്ദുമതത്തിലെ ഈശ്വരസങ്കല്പം[തിരുത്തുക]

ഓംങ്കാരം ദേവനാഗരി ലിപിയിൽ

അമൂർത്ത പ്രപഞ്ചസത്യത്തിന്റെ മൂർത്തീകൃത സങ്കൽപ്പം. ഈശ്വരൻ, ഭഗവാൻ എന്നീ പേരുകളിലും വ്യവഹരിക്കപ്പെടുന്നു. പ്രകൃതിയുടെ വിവിധ ശക്തികളെ ദേവന്മാരായി കരുതി അരാധിച്ചിരുന്ന പ്രാചീന സമ്പ്രദായത്തിൽ നിന്നും പരിണമിച്ചാണ് 'ഈശ്വരൻ' എന്ന ഭാവന രൂപമെടുത്തിട്ടുള്ളത്. പ്രകൃതിയുടെ അദ്ഭുതകരവും അനവദ്യവുമായ സൗന്ദര്യത്തിന്റെയും സമൃദ്ധിയുടെയും മദ്ധ്യത്തിൽ ജീവിച്ച പ്രാചീന ജനതയ്ക്ക് ഭൗതിക ജീവിതത്തിലെ സഘർഷം താരതമ്യേന ലഘുവായിരുന്നതിനാൽ തങ്ങളുടെ ചിന്താമണ്ഡലത്തെ അനവസാനമായി വിസ്തൃതമാക്കുവൻ അവസരം ലഭിച്ചു. ചുറ്റുമുള്ള പ്രകൃതിയോട് വൈകാരികവും അദ്ധ്യാത്മികവുമായ ഒരു സമീപന ശൈലി സ്വികരിക്കുകയായിരുന്നു അതിന്റെ അനന്തരഫലം. ആ വഴിക്ക് പ്രാഗ്‌‌വേദകാലത്തു തന്നെ പ്രകൃതിയിലുള്ള വസ്തുക്കളെ ഏതോ ഒരു അതിഭൗതികശക്തിയുടെ പ്രതീകങ്ങളായും വ്യഞ്ജകങ്ങളായും പരിഗണിക്കുവാനും അംഗീകരിക്കുവാനും അനുഭൂതിവിഷയം ആക്കുവാനും അവർ പരിശ്രമിച്ചു; അവയ്ക്കു രൂപങ്ങളും ഭാവങ്ങളും കല്പിച്ചുകൊടുക്കുകയും ചെയ്തു. ഈ പ്രകൃയയുടെ ഫലമായി പ്രാഗ്‌‌വേദകാലത്തുതന്നെ രൂപംകൊണ്ട ദേവതകളാണ് മിത്രൻ, വരുണൻ, ദ്യോവ്, പൃഥിവി, അഗ്നി, മുതലായവർ. ചിലപ്പോൾ സരളവും മറ്റുചിലപ്പോൾ സങ്കീർണവുമായ കർമാനുഷ്ഠാനങ്ങൾ കൊണ്ട് ആ ദേവതകളെ പ്രീണിപ്പിക്കുന്ന സമ്പ്രദായവും അവർതന്നെ തുടങ്ങിവച്ചു.

കൂടുതൽ വായിക്കുക...