ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡി
Australian painted lady feeding.jpg
Victoria, Australia
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
Subgenus:
വർഗ്ഗം:
V. (C.) kershawi
ശാസ്ത്രീയ നാമം
Vanessa (Cynthia) kershawi
(McCoy, 1868)
പര്യായങ്ങൾ
 • Cynthia kershawi McCoy, 1868
 • Vanessa cardui kershawi

ഓസ്‌ട്രേലിയയിൽ മാത്രമായി പരിമിതപ്പെട്ട് കാണപ്പെടുന്ന ഒരു ചിത്രശലഭം ആണ് ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡി.(Vanessa kershawi)[1] ന്യൂസിലാന്റ് ഉൾപ്പെടെ ഓസ്‌ട്രേലിയയുടെ കിഴക്കൻ ദ്വീപുകളിൽ ഇവ കാണപ്പെടുന്നു.[2] ഈ ഇനത്തിന്റെ ടാക്സോണമിയെക്കുറിച്ച് ചർച്ചചെയ്തുവരുന്നു. ജീവിതശൈലിയിലും പെരുമാറ്റത്തിലും സമാനത ഉള്ളതിനാൽ ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡി, പെയിന്റഡ് ലേഡിയുടെ (വനേസ കാർഡൂയി) ഒരു ഉപജാതിയായിരിക്കാമെന്നു ചിലർ വിശ്വസിക്കുന്നു. കൂടാതെ, പെയിന്റഡ് ലേഡിയെ ലോകമെമ്പാടും കാണപ്പെടുന്നു. പക്ഷേ ഒരു പ്രത്യേക ഇനമായി കണക്കാക്കാൻ പര്യാപ്തമായ ഒരേയൊരു സ്ഥലമാണ് ഓസ്ട്രേലിയ[3].

എന്നിരുന്നാലും, ആൺശലഭങ്ങളിലെ വ്യത്യസ്തമായ ജനനേന്ദ്രിയവും നിറവ്യത്യാസവും കാരണം ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡിയെ ഒരു പ്രത്യേക ഇനമായി കണക്കാക്കുന്നു.[4][5] വസന്തകാലത്ത് മുതിർന്ന ചിത്രശലഭങ്ങൾ വടക്കൻ സംസ്ഥാനങ്ങളായ ക്വീൻസ്‌ലാന്റ്, ന്യൂ സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ നിന്ന് തെക്കോട്ട് കുടിയേറുന്നു.[6] ഇണകളെ കണ്ടെത്താൻ, ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡി പ്രാദേശികസ്വഭാവം പ്രകടിപ്പിക്കുന്നു. ഒരു കുന്നിൻ മുകളിൽ സൂര്യപ്രകാശമുള്ള സ്ഥലത്ത് സസ്യജാലങ്ങളിൽ സ്ഥാനമുറപ്പിച്ചുകൊണ്ട് പെൺ‌ശലഭങ്ങൾ പറന്നുയരുന്നതുവരെ കാത്തിരിക്കുന്നു.[7]

നഗരവൽക്കരണവും അധിനിവേശ സസ്യങ്ങളുടെ ആവാസവ്യവസ്ഥയിൽ മാറ്റം ഉണ്ടായിട്ടും, ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡിയുടെ ജനസംഖ്യയെ ഈ മാറ്റങ്ങൾ കാര്യമായി ബാധിച്ചിട്ടില്ല.[8]

വിവരണം[തിരുത്തുക]

ഇതും കാണുക: Painted lady#Distinguishing features

ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡി, ചിത്രിതക്ക് (വനേസ കാർഡൂയി) സമാനമാണ്. അതിന്റെ 2 ഇഞ്ച് (5 സെന്റിമീറ്റർ) വലിപ്പം കാണുന്ന ചിറകുകളിലുടനീളം മധ്യഭാഗത്ത് ചെറിയ വലിപ്പത്തിൽ നീല നിറമുള്ള നാല് ഐസ്പോട്ടുകളും കാണപ്പെടുന്നു. ആന്റിനയുടെ അറ്റം ഒഴികെ ബാക്കിഭാഗം വെളുപ്പും അതിന്റെ ശരീരം ഇരുണ്ട തവിട്ടുനിറമാണ്. മിക്കവാറും കറുത്തതാണ്. ചിറകുകളുടെ അടിഭാഗം തവിട്ടുനിറത്തിൽ നിന്ന് ഇഷ്ടിക-ചുവപ്പ് നിറമായി മാറുന്നു. ചിതറിയ കറുത്ത വരകളും കാണാം. മുൻചിറകുകളുടെ അറ്റം കറുത്തതാണ്. ചിറകിന്റെ അഗ്രത്തിൽ നിന്ന് നാല് വെളുത്ത കുത്തുകളും മുൻചിറകുകളുടെ മുൻവശത്ത് നിന്ന് നീളുന്ന ഒരു വെളുത്ത വരയും കാണാം. പിൻ‌വശം ചിറകുകളുടെ അടിഭാഗത്ത് നാല് വൃത്തത്തിലുള്ള ഐസ്‌പോട്ടുകളും കുറഞ്ഞത് മധ്യത്തിൽ മൂന്ന് നീല ഐസ്‌പോട്ടുകളും കാണപ്പെടുന്നു. അടിഭാഗത്തെ ചിറകുകൾ‌ മുകൾ ഭാഗത്തെ ചിറകുകളുമായി ഏതാണ്ട് സമാനമാണ്. അടിഭാഗത്തെ ചിറകുകളുടെ തവിട്ടുനിറത്തേക്കാൾ ഇഷ്ടിക ചുവപ്പായതിനാൽ ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡിയുടെ നിറം തറയുടെ നിറവുമായി കൂടിച്ചേരുന്നു. [9]ആണും പെണ്ണും ഏതാണ്ട് കാഴ്ചയിൽ സമാനമാണ്.[10] 13 മുതൽ 15 വരെയുള്ള അർദ്ധസുതാര്യമായ പച്ച കുഴൽ ആകൃതിയിയിലുള്ള അണ്ഡം ലംബമായി കൂടുപോലെ കാണപ്പെടുന്നു. അണ്ഡം പൂർണ്ണമായി വിരിയുന്നതിന് തൊട്ടുമുമ്പ്, കറുത്ത തലയും ചാരനിറത്തിലുള്ള ശരീരവും ഷെല്ലിലൂടെ പ്രത്യക്ഷപ്പെടുന്നു.[11]ചാരനിറമായ ലാർവയുടെ ശരീരത്തിന്റെ ഇരുവശത്തും ഇളം മഞ്ഞ വരകൾ, മഞ്ഞ പുള്ളികൾ[9] എന്നിവ കാണപ്പെടുന്നു.[12] കൂടാതെ ശാഖകളോടുകൂടിയ വരികൾ കൊണ്ട് ശരീരത്തെ മൂടുന്നു.[10] ഇതിന്റെ തല സാധാരണയായി തവിട്ട് അല്ലെങ്കിൽ കറുപ്പ് നിറമാണ്. കാറ്റർപില്ലർ ഏകദേശം 3 സെന്റിമീറ്റർ വരെ വളരുന്നു. ഇരുണ്ട അടയാളങ്ങളുള്ള പ്യൂപ്പ തവിട്ടുനിറമാണ്. കൂടാതെ നാല് ജോഡി മെറ്റാലിക് സിൽവർ അല്ലെങ്കിൽ സ്വർണ്ണ പുള്ളികളും കാണപ്പെടുന്നു.[10]

ടാക്സോണമി[തിരുത്തുക]

ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡി നിംഫാലിഡേ കുടുംബത്തിലും വനേസ ജനുസ്സിലും ഉൾപ്പെടുന്നു. 22 ഇനങ്ങളുമായി സമരസപ്പെടുന്ന ഇവ ശക്തമായ ദേശാടനസ്വഭാവമുള്ളവയാണ്.[13] ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡി കോസ്മോപൊളിറ്റൻ പെയിന്റഡ് ലേഡിക്ക് (വി. കാർഡൂയി) സമാനമാണ്. അതിനാൽ ചിലർ ഇതിനെ ഒരു ഉപജാതിയായി കണക്കാക്കുന്നു. എന്നിരുന്നാലും, അതിന്റെ പരിധിയിലുടനീളം, പെയിന്റഡ് ലേഡിയിൽ വലിയ വ്യത്യാസങ്ങളൊന്നും കാണിക്കുന്നില്ല. പക്ഷേ ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡിയുടെ ആൺ ജനനേന്ദ്രിയം പെയിന്റഡ് ലേഡിയിൽ നിന്ന് വ്യത്യസ്തമാണ്. ഒരു പ്രത്യേക ഇനമാണെന്ന് ഇത് സൂചിപ്പിക്കുന്നു.[4] ഓസ്‌ട്രേലിയൻ സ്പീഷിസിന്റെ ഉദരത്തോടു ചേർന്നു കാണപ്പെടുന്ന നാല് ഐസ്‌പോട്ടുകൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല. മാത്രമല്ല ഇത് ഓരോ പിൻഭാഗത്തുള്ള ചിറകുകളുടെയും ഐസ്‌പോട്ടുകളിൽ എല്ലായ്പ്പോഴും കുറഞ്ഞത് മൂന്ന് (പലപ്പോഴും നാല്) വ്യക്തമായ നീല കൃഷ്ണമണി അടയാളമെങ്കിലും കാണുന്നു. വി. കാർഡൂയിക്ക് കുറച്ച് ചെറിയ കൃഷ്ണമണി അടയാളങ്ങളുണ്ട്. ചിലപ്പോൾ ഒട്ടും കാണപ്പെടാറുമില്ല.[5]

ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡിയും പെയിന്റഡ് ലേഡിയും സമാനമായ ജീവിതശൈലിയും പെരുമാറ്റങ്ങളും കാണിക്കുന്നു. പക്ഷേ ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡി വരണ്ടതും ക്ലേശമുള്ള അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്. പെയിന്റ് ലേഡി ചിത്രശലഭങ്ങളിൽ സ്ട്രെസ് ഉളവാക്കുന്ന ഹോർമോണുകൾ ഉപയോഗിച്ച് ലാർവകളിൽ കുത്തിവച്ച് കുറഞ്ഞ താപനിലയ്ക്ക് വിധേയമാക്കുന്നതിലൂടെ ഓസ്ട്രേലിയൻ പെയിന്റ് ലേഡിയുടെ നിറം ലഭിക്കുന്നതാണ്. പെയിന്റഡ് ലേഡി ചിത്രശലഭങ്ങളുടെ ഫിനോടൈപ്പ് പ്ലാസ്റ്റിസിറ്റി അല്ലെങ്കിൽ ദൃശ്യമായ സ്വഭാവവിശേഷങ്ങൾ മാറുന്ന പാരിസ്ഥിതിക സാഹചര്യങ്ങളുമായി വ്യത്യാസപ്പെടുന്ന പ്രവണത ഇത് കാണിക്കുന്നു. പെയിന്റഡ് ലേഡിയാണ് പൂർവ്വികരൂപമെന്നും ഇത് സൂചിപ്പിക്കുന്നു. പാരിസ്ഥിതിക സമ്മർദ്ദം പതുക്കെ ഓസ്ട്രേലിയൻ പെയിന്റഡ് ലേഡിയിലേക്ക് പൊരുത്തപ്പെടുന്നതിലൂടെ പരിണാമപ്രക്രിയ മുഖേന പുതിയ സ്പീഷീസുകളുണ്ടാകുന്നതിലേയ്ക്ക് ഇത് നയിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഓസ്ട്രേലിയൻ പെയിന്റഡ് ലേഡി മിക്കവാറും പരിണമിച്ചത് ഓസ്ട്രേലിയയിലെ പാരിസ്ഥിതിക സാഹചര്യങ്ങൾ മൂലമാണ്.[5]

വിതരണം[തിരുത്തുക]

ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡിയുടെ വ്യാപനം ഓസ്‌ട്രേലിയയിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡിയുമായി പരസ്പരം ബന്ധപ്പെട്ട വി. കാർഡൂയി ലോകമെമ്പാടും കാണപ്പെടുന്നു. അതിനാൽ രണ്ട് സ്പീഷീസുകൾക്കും ഒരു അലോപാട്രിക് സ്പീഷീസേഷനുണ്ട്. ട്രോപിക് ഓഫ് കാപ്രിക്കോണിന് താഴെ ഓസ്‌ട്രേലിയയിൽ, ഓസ്‌ട്രേലിയൻ പെയിന്റ് ലേഡി തെക്കൻ ഓസ്‌ട്രേലിയയിലുടനീളം കാണപ്പെടുന്നു. ക്വീൻസ്‌ലാന്റിൽ ഈ ചിത്രശലഭത്തെ കണ്ടെത്തുന്നത് അപൂർവ്വമാണ്. മാത്രമല്ല രാജ്യത്തിന്റെ വിദൂര വടക്ക്, ഉഷ്ണമേഖലാ മഴക്കാടുകളിൽ പൂർണ്ണമായും ഇത് ഇല്ലാതാകുന്നു. ഓസ്ട്രേലിയയിൽ നിന്ന് കടലിനു കുറുകെയുള്ള കാലാനുസാരിയായ കുടിയേറ്റത്തെ തുടർന്ന് ഓസ്‌ട്രേലിയയിലും, ന്യൂസിലാന്റിലുടനീളം ഇവ സാധാരണമാണ്. ചിത്രശലഭങ്ങൾ ന്യൂസിലാന്റിൽ പുനരുൽപാദിപ്പിക്കുകയോ ഓവർവിന്റർ പ്രക്രിയയിലൂടെ കടന്നുപോകുകയോ ചെയ്യാത്തതിനാൽ അവയെ ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന ഒരു ഇനമായി മാത്രമേ ഇതിനെ കണക്കാക്കൂ. [14] ആ പരിധിക്കുള്ളിൽ, നഗരപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു.[12]

ജീവിത ചരിത്രം[തിരുത്തുക]

ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡിയുടെ ജീവിത ചക്രം വേനൽക്കാലത്ത് ഏകദേശം 53 ദിവസം നീണ്ടുനിൽക്കും. ഭക്ഷ്യ സസ്യങ്ങളുടെ ഇലയുടെ മധ്യഭാഗത്താണ് പെൺശലഭങ്ങൾ മുട്ടയിടുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ പച്ചനിറമുള്ള മുട്ടകൾ വിരിയുന്നു. ഒരു കാറ്റർപില്ലർ എന്ന നിലയിൽ, ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡി രാത്രിയിൽ മാത്രമേ സജീവമാകൂ. ഈ സമയത്ത് അതിന്റെ പ്രധാന പ്രവർത്തനം ഭക്ഷിക്കുക മാത്രമാണ്. പകൽ സമയത്ത്, ഇവ ചുരുണ്ട ഇലയിലോ ഭക്ഷണ സസ്യത്തിന്റെ ചുവട്ടിലോ ഒളിക്കുന്നു. ഒരു ഭക്ഷ്യ സസ്യത്തിന്റെ ഇലയുടെ അടിഭാഗത്ത് നിന്ന് പ്യൂപ്പ ലംബമായി തൂങ്ങിക്കിടക്കുന്നു, പ്യൂപ്പൽ ഘട്ടത്തിന്റെ ദൈർഘ്യം ഏകദേശം രണ്ടാഴ്ചയാണ്.[10]

ഭക്ഷ്യ സ്രോതസ്സുകൾ[തിരുത്തുക]

ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡി സാധാരണ ഓസ്‌ട്രേലിയയിൽ ശാശ്വതമായി കാണപ്പെടുന്നു. ഡെയ്‌സി സസ്യങ്ങളെ ഒരു ആതിഥേയസസ്യമായും ഭക്ഷ്യസസ്യമായും ഉപയോഗിക്കുന്നു. എന്നിരുന്നാലും, ക്യാപ്‌വീഡ് (Arctotheca calendula) ഉൾപ്പെടെ സ്കോച്ച് തിസ്റ്റിൽ (Onopordum acanthium) ലാവെൻഡർ (Lavandula angustifolia) തുടങ്ങി നിരവധി സ്പീഷീസുകളും ഇത് ഭക്ഷണമായി ഉപയോഗിക്കുന്നു.[12]മുതിർന്ന ശലഭങ്ങൾ പുഷ്പങ്ങളുടെ തേനിനെ ഭക്ഷിക്കുന്നു.[10]

ആതിഥേയ സസ്യങ്ങൾ[തിരുത്തുക]

ആർക്റ്റോട്ടിസ്, ക്രൈസന്തീമം (ആസ്റ്റ്രേസീ കുടുംബം), സ്കോച്ച് തിർസ്റ്റിൽ (സിർസിയം വൾഗറെ) എന്നിവയിൽ ഇവയുടെ മുട്ടകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ചെടികളിൽ ആ ലാർവകൾ അതിജീവിക്കുന്നില്ല. ക്യാപ്‌വീഡ് (ക്രിപ്‌റ്റോസ്റ്റെമ്മ), കുഡ്‌വീഡ് (ഗ്നാഫാലിയം) എന്നിവയിൽ വിജയകരമായി അതിജീവിച്ച ലാർവകൾ കണ്ടെത്തിയിട്ടുണ്ട്. ഫലങ്ങൾ പരിമിതമാണ്. സാധാരണയായി ഇത് ഊട്ടിപ്പൂവ് (Xerochrysum bracteatum), ഹെലിക്രിസം ബെല്ലിഡിയോയിഡ്സ് തുടങ്ങിയ ഡെയ്‌സികളിൽ ശാശ്വതമായി ഇവയുടെ ലാർവകൾ അതിജീവിക്കുന്നു. ഇലകൾ പര്യാപ്തമല്ലെങ്കിൽ അവ പൂക്കൾ തിന്നുന്നു. കേപ്‌വീഡിൽ വളരുന്ന ലാർവകൾ ദുർഗന്ധം വമിക്കുന്ന ഇമാഗോകൾ നിർമ്മിക്കുന്നു. ഓസ്ട്രേലിയയിൽ രേഖപ്പെടുത്തിയിട്ടുള്ള മറ്റ് ഭക്ഷ്യ സസ്യങ്ങൾ പക്ഷേ ന്യൂസിലാന്റിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടില്ല.[11]

പെരുമാറ്റരീതി[തിരുത്തുക]

പ്രാദേശികമായി ഇണചേരൽ സംവിധാനം[തിരുത്തുക]

പെൺശലഭങ്ങളുടെ ജനസംഖ്യ വളരെ കൂടുതലായതിനാൽ ഓസ്ട്രേലിയൻ പെയിന്റഡ് ലേഡിയുടെ ഇണചേരൽ ക്രമാനുഗതമായി നടക്കുന്നു. ഭക്ഷണവും അണ്ഡവിസർജ്ജനത്തിന് അനുയോജ്യമായ സ്ഥലങ്ങളിലും ധാരാളം കാണപ്പെടുന്ന ആതിഥേയസസ്യത്തെ പെൺശലഭങ്ങൾ വലിയ അളവിൽ ഭക്ഷിക്കുകയും ചെയ്യുന്നതിനാൽ ഇവയ്ക്കു ചുറ്റും കൂട്ടം കൂടുന്നില്ല. ഈ പ്രവണത ആൺശലഭങ്ങൾക്ക് പരിധി മുഴുവനും സംരക്ഷിക്കുന്നത് അസാധ്യമാക്കുന്നു. അതിനാൽ, പെൺശലഭങ്ങൾ സഞ്ചരിക്കാൻ സാധ്യതയുള്ള ഒരു പ്രദേശം സംരക്ഷിക്കുക എന്നതാണ് ആൺ ശലഭങ്ങൾക്കുള്ള ഏറ്റവും നല്ല പ്രയോഗകൗശലം. പെൺശലഭങ്ങൾക്ക് സ്വീകാര്യമാകുമ്പോൾ‌ മാത്രമേ ആൺശലഭങ്ങൾ പ്രദേശങ്ങൾ‌ സന്ദർ‌ശിക്കുകയുള്ളൂ. എന്നിരുന്നാലും, സമൃദ്ധമായ ഭക്ഷണ സ്രോതസ്സ് ഗണ്യമായ എണ്ണം പെൺശലഭങ്ങളെ ആകർഷിക്കുമ്പോൾ, ആൺശലഭങ്ങൾ ആ പ്രദേശത്ത് കാണുന്നില്ല. കൂടാതെ പെൺശലഭങ്ങളുള്ള പ്രദേശങ്ങളിൽ ഇണകളെ തിരയുന്നു.[7]

ഒരു പ്രദേശത്തെ പ്രതിരോധിക്കാൻ, ആൺശലഭങ്ങൾ ഉച്ച മുതൽ ഉച്ചതിരിഞ്ഞ് വൈകുന്നേരം വരെ മറഞ്ഞിരിക്കുന്ന പെരുമാറ്റം കാണിക്കുന്നു. ചില ശലഭങ്ങൾക്ക് ഒരേ പ്രദേശം തുടർച്ചയായി ഉച്ചകഴിഞ്ഞ് ഇണങ്ങാൻ കഴിയും. ഒരു ആൺശലഭം ഒരേ പ്രദേശത്തെ പ്രതിരോധിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ കാലയളവ് മൂന്ന് ദിവസമാണ്. കുന്നിൻ പ്രദേശങ്ങളിൽ ആൺശലഭങ്ങൾ സൂര്യപ്രകാശമുള്ള പ്രദേശങ്ങൾ തിരഞ്ഞെടുക്കുന്നു. അതിലൂടെ പെൺശലഭങ്ങൾ സഞ്ചരിക്കാൻ സാധ്യതയുണ്ട്. കുന്നിൻ പ്രദേശങ്ങളൊന്നും ലഭ്യമല്ലെങ്കിൽ, ആൺശലഭങ്ങൾ സസ്യജാലങ്ങളിലെ വഴികളിൽ കാത്തുനിൽക്കുന്നു. ഉയരത്തിൽ ആൺശലഭങ്ങൾ കാത്തിരുന്നു കൊണ്ട് ചലിക്കുന്ന ഏതൊരു വസ്തുവിനെയും ആകാശത്തിലൂടെ നിരീക്ഷിക്കുന്നു. കാലാകാലങ്ങളിൽ, ചുറ്റുമുള്ള പ്രദേശത്തിന്റെ മികച്ച ചിത്രം ലഭിക്കുന്നതിന് ആൺശലഭങ്ങൾ ഒരു പട്രോളിംഗ് പറക്കൽ നടത്തുന്നു. ചലിക്കുന്ന ഒരു പറക്കുന്ന വസ്തുവിനെ ആൺശലഭങ്ങൾ കണ്ടെത്തുമ്പോൾ നേരെ അതിലേക്ക് ലക്ഷ്യം വച്ച് പറക്കുന്നു. അത് ഒരു ആൺശലഭമാണെങ്കിൽ, അവിടെ താമസിക്കുന്ന ആൺശലഭം അതിനെ തന്റെ പ്രദേശത്ത് നിന്ന് ഓടിക്കുന്നു. അത് ഒരു പെൺശലഭമാണെങ്കിൽ, ഉയർന്ന സ്ഥലത്തിൽ നിന്നും അകന്ന്, നുഴഞ്ഞുകയറുന്ന ആൺശലഭങ്ങളേക്കാൾ‌ സാവധാനത്തിൽ ആൺശലഭം പെൺശലഭത്തിനെ പിന്തുടരുന്നു. ഈ ജോഡി താഴേയ്ക്ക് ഇറങ്ങുകയും ഇണചേരുകയും ചെയ്യുന്നു. ഇത് ഒരു മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കും.[7]

ദേശാന്തരഗമനം[തിരുത്തുക]

ഓസ്‌ട്രേലിയ[തിരുത്തുക]

1960 മുതൽ ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡി കുടിയേറിപ്പാർപ്പ്‌ നിരീക്ഷണങ്ങൾ ആരംഭിച്ചു. 1963-ൽ, ഓഗസ്റ്റ് അവസാനം മുതൽ സെപ്റ്റംബർ അവസാനം വരെ തെക്ക് കിഴക്ക് ദിശയിൽ ഒരു വലിയ കുടിയേറ്റമുണ്ടായി. മുമ്പ് വിരളമായിരുന്ന ചില പ്രദേശങ്ങളിൽ ഈ ഇനം പെട്ടെന്നു സാധാരണമായിത്തീർന്നതാണ് ഇതിന്റെ സവിശേഷത. ആ വർഷം ഓസ്‌ട്രേലിയയിൽ അസാധാരണമായി ഈർപ്പമുള്ളതായി ശ്രദ്ധിക്കപ്പെട്ടു. ഈർപ്പമുള്ള കാലഘട്ടത്തിൽ യൂറോപ്പിലേക്ക് കുടിയേറുന്ന വി. കാർഡൂയിയുമായി ഈ സ്വഭാവസവിശേഷത പങ്കുവയ്ക്കുന്നു.[15] ഓസ്ട്രേലിയൻ പെയിന്റഡ് ലേഡി വസന്തകാലത്തും വേനൽക്കാലത്തും തെക്കോട്ടും ശരത്കാലത്തും ശൈത്യകാലത്തും വടക്കോട്ടും സഞ്ചരിക്കുന്നു.[6]

കുടിയേറുന്ന ചിത്രശലഭങ്ങൾക്ക് ചെറുതും ഭാരം കുറഞ്ഞതുമായ ശരീര വലിപ്പമാണുള്ളത്. അത് അവയെ കൂടുതൽ ദൂരം പറക്കാൻ അനുവദിക്കുന്നു. കൂടാതെ, ഈ ചിത്രശലഭങ്ങൾക്ക് ശരീരത്തിൽ വലിയ അനുപാതത്തിലുള്ള ചിറകുകൾ കാണപ്പെടുന്നു. താപനിലയും പകൽ ദൈർഘ്യവും വളർച്ചയെ സ്വാധീനിക്കുന്നതായി കണ്ടെത്തി. വസന്തകാലത്ത് കുറച്ചുദിവസങ്ങളിൽ തണുത്ത താപനിലയുള്ള (20 ° C) അവസ്ഥയിൽ വിധേയമായ സമാനമായ ലാർവകളെ കണ്ടെത്തിയപ്പോൾ ലാർവ്വയുടെ വളർച്ച ത്വരിതപ്പെട്ടിരുന്നു. ഇത് കുടിയേറ്റത്തിന് അനുയോജ്യമായ ശരീരഭാരം കുറവുള്ള ചെറിയ മുതിർന്ന ജനസംഖ്യയെ ഉത്പാദിപ്പിച്ചു. വേനൽക്കാലത്തിന്റെ അവസാനത്തെ ചൂടുള്ള താപനിലയിൽ (30 ° C) ലാർവകളെ കൂടുതൽ നേരം വിധേയമായപ്പോൾ സമാനമായ ഒരു പ്രതിഭാസം സംഭവിച്ചു. വസന്തം, ഗ്രീഷ്‌മം തുടങ്ങിയ ഋതുക്കളിലെ മാറ്റങ്ങൾ മുകളിൽ വിവരിച്ച ദേശാടനമാതൃകകൾക്ക് അനുയോജ്യമായ യൗവനകാല ശരീരവികസനത്തിന് കാരണമാകുന്നു.[16]

ന്യൂസിലാന്റ്[തിരുത്തുക]

ഓസ്‌ട്രേലിയയിൽ വലിയ കുടിയേറ്റ കാലഘട്ടത്തിലും ശക്തമായ കാറ്റിന്റെ സഹായത്തോടെയും ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡി കടലിനു കുറുകെ ന്യൂസിലൻഡിലേക്ക് കുടിയേറുന്നു.[6]ന്യൂസിലാന്റിൽ ഈ ചിത്രശലഭത്തിന്റെ ഒന്നിലധികം സംഭവങ്ങൾ 1960 കളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. 1968 ലെ വസന്തകാലത്ത്, ന്യൂസിലാന്റിന്റെ പടിഞ്ഞാറൻ തീരത്ത് കടലിനടുത്ത് അവ അസാധാരണമാംവിധം കൂട്ടത്തോടെ പ്രത്യക്ഷപ്പെട്ടു.[17][18]ന്യൂസിലാന്റിൽ ഈ ഇനം നിലനിൽക്കാൻ സാധ്യതയില്ല, കാരണം ലാർവകളോ മുതിർന്നവരോ ശൈത്യകാലത്ത് നിഷ്ക്രിയമാകുന്നതായി കണ്ടെത്തിരുന്നു. ചില ശലഭങ്ങൾ പ്രത്യൂല്പ്പാദനം നടത്തുകയും മുട്ടയിടുകയും ചെയ്യുന്നുണ്ടെങ്കിലും, വളർച്ച അവസാനിക്കുന്നതിനുമുമ്പ് ലാർവകൾ ആദ്യത്തെ ഘട്ടം മാത്രമേ വളരുന്നുള്ളൂ.[17] 1969-ലെ കാറ്റ് വീശിയടിക്കുന്ന വേനൽക്കാലത്തിന്റെ അവസാനത്തിലും ഇതേ പ്രതിഭാസം സംഭവിച്ചു. ഈ തെളിവുകൾ സൂചിപ്പിക്കുന്നത് 1968-ലെ വസന്തകാലത്തും 1969-ലെ വേനൽക്കാലത്തും നിരീക്ഷിച്ച ചിത്രശലഭങ്ങൾ ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു പുതിയ കുടിയേറ്റത്തിന്റെ ഫലമാണ്. അല്ലാതെ മുമ്പ് കുടിയേറിയ പെയിന്റഡ് ലേഡിയുടെ ഒരു തലമുറയുടെ സന്തതികളല്ല. ശക്തമായ കാറ്റുള്ള വേനൽക്കാലത്ത് ഓസ്ട്രേലിയയിൽ നിന്ന് ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും കുടിയേറ്റം അസാധാരണമല്ല. [19]

മാറുന്ന പരിതഃസ്ഥിതിയോടുള്ള പ്രതികരണം[തിരുത്തുക]

നഗരവൽക്കരണം മൂലം വിഘടിച്ച ആവാസ വ്യവസ്ഥകളും മനുഷ്യരിൽ നിന്നുള്ള പരിസ്ഥിതിയെ ബാധിക്കുന്ന പ്രവർത്തനങ്ങളും പുതിയതായി പരിചയപ്പെടുത്തിയ സ്പീഷീസുകളും മിക്ക ചിത്രശലഭങ്ങൾക്കും ദോഷകരമാണ്. വിനോദം, സസ്യങ്ങളെ ചവിട്ടിമെതിക്കുക, അഗ്നിശമന പ്രവർത്തനങ്ങൾ, സസ്യ രോഗകാരികളുടെ പ്രവേശനം എന്നിവ പ്രാദേശിക സസ്യ സമൂഹത്തിൽ മാറ്റങ്ങൾ വരുത്തുന്നു. ചിത്രശലഭങ്ങളുടെ വ്യാപനം സ്ഥല സവിശേഷതകളെയും ആ ഇനങ്ങളുടെ ആതിഥേയ സസ്യങ്ങളുടെ സാന്ദ്രതയെയും ആശ്രയിച്ചിരിക്കുന്നു. ചെടികളുടെ പുനഃരുത്പ്പാദനം വ്യത്യാസപ്പെടുന്നത് മിക്ക ചിത്രശലഭങ്ങളുടെയും ശ്രേണിയുടെ വ്യാപനത്തെ മാറ്റുന്നു. അനുയോജ്യമായ ആതിഥേയ സസ്യങ്ങൾ ഉള്ള ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് അവയെ വേർതിരിക്കുന്നു. ഓസ്ട്രേലിയൻ പെയിന്റഡ് ലേഡി ഉപയോഗിക്കുന്ന ആതിഥേയ സസ്യങ്ങൾ വൈവിധ്യമാർന്നതിനാൽ, ഈ മാറ്റങ്ങളെ ഇത് കാര്യമായി ബാധിച്ചിട്ടില്ല.[8] ന്യൂ സൗത്ത് വെയിൽസിലെ ആതിഥേയ സസ്യങ്ങളെപ്പോലെ ഓസ്ട്രേലിയയിലേക്ക് കടന്നുകയറുന്ന ചില ഇനം കാർഡിൻ മുൾപടർപ്പുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡി അവയുടെ ലാർവ ഘട്ടത്തിൽ ആതിഥേയരായും ഭക്ഷണ സ്രോതസ്സുകളായും സസ്യങ്ങളെ ഉപയോഗിക്കുന്നു. എന്നിരുന്നാലും, അവ സസ്യങ്ങൾക്ക് ചെറിയ നാശനഷ്ടങ്ങൾ മാത്രമേ വരുത്തുന്നുള്ളൂ.[20]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Colino, Jesus (2018-06). "Stimulus Dose Dependence in the Expression of Color Pattern Aberrations in Vanessa virginiensis (Nymphalidae)". Journal of the Lepidopterists' Society. 72 (2): 159–164. doi:10.18473/lepi.v72i2.a9. ISSN 0024-0966. Check date values in: |date= (help)
 2. Gibbs, G. W. (1969-1). "A LARGE MIGRATION OF THE AUSTRALIAN PAINTED LADY BUTTERFLY, VANESSA KERSHAWI (McCoy), TO NEW ZEALAND". New Zealand Entomologist (ഭാഷ: ഇംഗ്ലീഷ്). 4 (2): 14–21. doi:10.1080/00779962.1969.9722898. ISSN 0077-9962. Check date values in: |date= (help)
 3. Son, G. (1966-4). "THE NOMENCLATURAL STATUS OF VANESSA KERSHAWI (McCOY) (LEPIDOPTERA: NYMPHALIDAE)". Australian Journal of Entomology (ഭാഷ: ഇംഗ്ലീഷ്). 5 (1): 66–66. doi:10.1111/j.1440-6055.1966.tb00682.x. ISSN 1326-6756. Check date values in: |date= (help)
 4. 4.0 4.1 van Son, G. (1966). "The nomenclature of Vanessa kershawi (McCoy) (Lepidoptera: Nymphalidae)". Australian Journal of Entomology. 5 (1): 66. doi:10.1111/j.1440-6055.1966.tb00682.x.
 5. 5.0 5.1 5.2 Otaki, J.M. (2007). "Stress-induced color-pattern modification and evolution of the painted lady butterflies Vanessa cardui and Vanessa kershawi". Zoological Science. 24 (8): 811–819. doi:10.2108/zsj.24.811.
 6. 6.0 6.1 6.2 Dingle, Hugh; Zalucki, Myron P.; Rochester, Wayne A. (1999). "Season-specific directional movement in migratory Australian Butterflies". Australian Journal of Entomology. 38: 323–329. doi:10.1046/j.1440-6055.1999.00117.x.
 7. 7.0 7.1 7.2 Alcock, John; Gwynne Daryl (1988). "The mating system of Vanessa kershawi: Males defend landmark territories as mate encounter sites". Journal of Research on the Lepidoptera. 26 (1–4): 116–124.
 8. 8.0 8.1 Williams, M.R. (2010). "Habitat resources, remnant vegetation condition and area determine distribution patterns and abundance of butterflies and day-flying moths in a fragmented urban landscape, south-west Western Australia". Journal of Insect Conservation. 15: 37–54. doi:10.1007/s10841-010-9307-1. ISSN 1572-9753.
 9. 9.0 9.1 Hawkeswood, T. J., & Dunn, K. L. Butterflies (Lepidoptera) recorded from the Sydney district at the commencement of the 20th Century by JJ Walker in two overlooked papers published in the Entomologists Monthly Magazine.
 10. 10.0 10.1 10.2 10.3 10.4 Herbison-Evans, Don. "Vanessa kershawi (McCoy, 1868)". Coffs Harbour Butterfly House. ശേഖരിച്ചത് November 12, 2013.
 11. 11.0 11.1 "Painted lady". ശേഖരിച്ചത് 21 November 2013.
 12. 12.0 12.1 12.2 "Animal Species: Australian Painted Lady". Australian Museum. ശേഖരിച്ചത് November 12, 2013.
 13. Wahlberg, N.; Rubinoff, D. (2011). "Vagility across Vanessa (Lepidoptera: Nymphalidae): mobility in butterfly species does not inhibit the formation and persistence of isolated sister taxa". Systematic Entomology. 36: 362–370. doi:10.1111/j.1365-3113.2010.00566.x.
 14. Ecuador, G.I. (1992). "World distribution of the Vanessa cardui group (Nymphalidae)". Journal of the Lepidopterists' Society. 46 (3): 235–238. ISSN 0024-0966.
 15. Smithers, C.N.; Peters, J.V. (1966). "A migration of Vanessa kershawi (McCoy) (Lepidoptera: Nymphalidae) in Australia". Australian Journal of Entomology. 5 (167–69). doi:10.1111/j.1440-6055.1966.tb00683.x.
 16. James, D. G. (1987). "Effects of temperature and photoperiod on the development of Vanessa kershawi McCoy and Junonia villida Godart (Lepidoptera: Nymphalidae)". Journal of the Australian Entomological Society. 26: 289–292. doi:10.1111/j.1440-6055.1987.tb01968.x.
 17. 17.0 17.1 Gibbs, G.W. (1969). "A large migration of the Australian painted lady butterfly, Vanessa kershawi (McCoy), to New Zealand". New Zealand Entomology. 4 (2): 14–21. doi:10.1080/00779962.1969.9722898.
 18. Fox, K.J. (1969). "Recent records of migrant Lepidoptera in Taranaki". New Zealand Entomologist. 4 (2): 6–10. doi:10.1080/00779962.1969.9722895.
 19. Fox, K.J. (1970). "More records of migrant Lepidoptera in Taranaki and the South Island". New Zealand Entomologist. 4 (4): 63–66. doi:10.1080/00779962.1970.9723076.
 20. Briese, D.T. (1989). "Natural enemies of carduine thistles in New South Wales". Journal of the Australian Entomological Society. 28: 125–126. doi:10.1111/j.1440-6055.1989.tb01209.x.