ഊട്ടിപ്പൂവ്
| ഊട്ടിപ്പൂവ് | |
|---|---|
| വന്യതയിൽ വളരുന്ന ഒരു Xerochrysum bracteatum | |
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Asterids |
| Order: | Asterales |
| Family: | Asteraceae |
| Genus: | Xerochrysum |
| Species: | X. bracteatum |
| Binomial name | |
| Xerochrysum bracteatum (Vent.) Tzvelev | |
| Synonyms | |
|
Bracteantha bracteata (Vent.) Anderb. & Haegi | |
എവർ ലാസ്റ്റിംഗ് ഫ്ലവർ (ശാസ്ത്രനാമം : Xerochrysum bracteatum) എന്ന് അറിയപ്പെടുന്ന ,ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു പൂച്ചെടിയാണ് ഊട്ടിപ്പൂവ്. ആസ്റ്റ്രേസീ കുടുംബത്തിലെ അംഗമായ ഇതിനെ 1803-ൽ ആദ്യമായി വിവരിക്കുകയും 1990-ൽ Xerochrysum എന്ന പുതിയ ജീനസിലേക്ക് മാറ്റുകയും ചെയ്തു. 1 മീറ്റർ വരെ ഉയരത്തിൽ വളരുന്ന, വാർഷിക സസ്യമാണിത്. പച്ചയോ ചാരനിറത്തിലോ ഉള്ള ഇലകളും, പേപ്പർ പോലുള്ള ഇതളുകളുള്ള ആകർഷകമായ സ്വർണ്ണ-മഞ്ഞ അല്ലെങ്കിൽ വെള്ള പൂക്കളുമാണ് ഇതിന്റെ പ്രത്യേകത. മഴക്കാടുകളുടെ അതിരുകൾ മുതൽ മരുഭൂമികൾ വരെ വിവിധതരം ആവാസവ്യവസ്ഥകളിൽ ഇത് വളരുന്നു. പല ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും പുഴുക്കൾക്ക് ഭക്ഷണമായും, തേനീച്ചകൾ, ഹോവർ ഈച്ചകൾ, വണ്ടുകൾ തുടങ്ങിയ വിവിധതരം പ്രാണികളെ ആകർഷിച്ചും ഈ സസ്യം പാരിസ്ഥിതിക പങ്കും വഹിക്കുന്നു. കേരളത്തിൽ ഇത് പുറത്ത് നിന്ന് കൊണ്ടുവന്ന ഒരു സസ്യമാണ്.
ഈ സസ്യം ലോകമെമ്പാടുമുള്ള പൂ കൃഷിയിൽ വളരെ പ്രചാരം നേടിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ പല രാജ്യങ്ങളിലും ഇവ വളർത്തിവരുന്നു. 1850-കളിൽ ജർമ്മനിയിൽ ഇവയുടെ ഹൈബ്രിഡ് ആദ്യമായി വികസിപ്പിക്കുകയും, വെള്ള, വെങ്കലം,നിറങ്ങളിലുള്ള പൂക്കളോടുകൂടിയ നിരവധി ഇനങ്ങൾ ഉരുത്തിരിച്ചെടുക്കുകയും ചെയ്തു. ഓസ്‌ട്രേലിയയിൽ, പല ഇനങ്ങളും തോട്ടങ്ങളിൽ സാധാരണമായി വളർത്തിവരുന്നു. ഇതിൻ്റെ ഉറപ്പും നീളവുമുള്ള തണ്ടുകൾ വാണിജ്യ പ്രാധാന്യമുള്ള, പ്രത്യേകിച്ച് പൂക്കളുടെ വ്യവസായത്തിൽ ഇതിനെ പ്രാധാന്യമുള്ളതാക്കുന്നു. ഔഷധ ആവശ്യങ്ങൾക്കും, നട്ടെല്ലില്ലാത്ത ജീവിവർഗ്ഗങ്ങൾക്ക് ഭക്ഷണമായും ഇവയെ ഉപയോഗിക്കാറുണ്ട്.

അവലംബം
[തിരുത്തുക]- ↑ Henckel v. Donnersmarck, Leo F. V., Graf. (1806). Adumbrationes plantarum nonnullarum horti Halensis academici selectarum (in ലാറ്റിൻ). Halae: Formis F. A. Grunerti, Patr. p. 5. hdl:2027/hvd.32044106314206. OCLC 5993095.
{{cite book}}: CS1 maint: multiple names: authors list (link) - 1 2 Bayer, Randall J. (2001). "Xerochrysum Tzvelev, a Pre-Existing Generic Name for Bracteantha Anderb. & Haegi (Asteraceae: Gnaphalieae)". Kew Bulletin. 56 (4): 1013–1015. Bibcode:2001KewBu..56.1013B. doi:10.2307/4119317. JSTOR 4119317.
- ↑ Persoon, Christiaan H. (1807). Synopsis specierum plantarum (in ലാറ്റിൻ). Vol. 2. Paris, France: Treuttel et Würtz. p. 414. Archived from the original on 21 ഫെബ്രുവരി 2012. Retrieved 26 ഫെബ്രുവരി 2012.
