Jump to content

എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ്
Official poster
Theatrical release poster
സംവിധാനംBryan Singer
നിർമ്മാണം
കഥ
തിരക്കഥSimon Kinberg
ആസ്പദമാക്കിയത്X-Men
by Stan Lee
Jack Kirby
അഭിനേതാക്കൾ
സംഗീതംJohn Ottman
ഛായാഗ്രഹണംNewton Thomas Sigel
ചിത്രസംയോജനംJohn Ottman
വിതരണം20th Century Fox
റിലീസിങ് തീയതി
  • മേയ് 10, 2014 (2014-05-10) (Javits Center)
  • മേയ് 23, 2014 (2014-05-23) (United States)
രാജ്യംUnited States[1][2]
ഭാഷEnglish
ബജറ്റ്$200 million[3][4]
സമയദൈർഘ്യം131 minutes[1]
ആകെ$747.9 million[3]

മാർവൽ കോമിക്സിന്റെ എക്സ്-മെൻ കഥാപാത്രങ്ങളെ ആസ്പദമാക്കി 2014 ൽ ഇറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ്. ബ്രയാൻ സിംഗർ സംവിധാനം ചെയ്ത ഈ ചിത്രം എക്സ്-മെൻ ഫിലിം സീരീസിന്റെ ഏഴാമത്തെ ഭാഗമാണ്. 2006 ൽ പുറത്തിറങ്ങിയ എക്സ്-മെൻ: ദ ലാസ്റ്റ് സ്റ്റാന്റ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഇത്. 1981 ൽ ക്രിസ് ക്ലെയർമോണ്ട്, ജോൺ ബൈൺ എന്നിവർ ചേർന്ൻ എഴുതിയ ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് എന്ന കഥ അടിസ്ഥാനമാക്കി നിർമിച്ച ഈ ചിത്രം രണ്ട് കാലഘട്ടത്തിൽ ശ്രദ്ധിക്കുന്നു. ഹ്യൂഗ് ജാക്ക്മാൻ, ജെയിംസ് മക്വായി, മൈക്കൽ ഫാസ്ബെൻഡർ, ജെന്നിഫർ ലോറൻസ്, ഹാലി ബെറി, അന്ന പക്വിൻ, എല്ലെൻ പേജ്, പീറ്റർ ഡിൻക്ലേജ്, ഇയാൻ മക്കെല്ലൻ, പാട്രിക് സ്റ്റുവർട്ട് തുടങ്ങിയ വലിയൊരു താരനിര ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ജേൻ ഗോൾഡ്മാൻ, മാത്യു വൊൺ, സൈമൺ കിൻബെർഗ് എന്നിവരുടെ കഥയ്ക്ക് സൈമൺ കിൻബെർഗ് തിരക്കഥ എഴുതി.[5]

എക്സ്-മെൻ: ഫസ്റ്റ് ക്ലാസ് സംവിധാനം ചെയ്ത വോൺ തന്നെ ഈ ചിത്രവും സംവിധാനം ചെയ്യാൻ ആയിരുന്നു പദ്ധതി. എന്നാൽ കിംഗ്സ്മാൻ: ദി സീക്രട്ട് സർവീസ് എന്ന ചിത്രത്തിന്റെ തിരക്കുമൂലം അത് നടന്നില്ല.[6] അങ്ങനെ ആദ്യ എക്സ്-മെൻ ചിത്രങ്ങൾക്ക് സംവിധാനം ചെയ്ത സിംഗർ തിരികെയെത്തുകയും ആ ചിത്രത്തിലെ മിക്കവാറും എല്ലാ അണിയറ പ്രവർത്തകരെയും ഇതിലും പങ്കെടുപ്പിക്കുകയും ചെയ്തു. 200 ദശലക്ഷം ഡോളർ ബജറ്റുമായി[7] ചിത്രത്തിന്റെ മുഖ്യ ചിത്രീകരണം 2013 ഏപ്രിൽ മാസത്തിൽ ക്യുബെക്കിലെ മോൺട്രിയലിൽ ആരംഭിച്ചു. അതേ വർഷം ആഗസ്തിൽ പൂർത്തിയാക്കി. ചിത്രത്തിന്റെ വിഷ്വൽ ഇഫക്റ്റുകൾ 12 കമ്പനികളാണ്‌ കൈകാര്യം ചെയ്തത്.

2014 മേയ് 10-ന് എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് ന്യൂയോർക്ക് സിറ്റിയിൽ ആദ്യമായി പ്രദർശിപ്പിക്കുകയും മെയ് 23-ന് തീയറ്ററുകളിൽ റിലീസ് ചെയ്യുകയും ചെയ്തു. ചിത്രം മികച്ച നിരൂപണങ്ങൾ നേടി. ലോഗൻ കഴിഞ്ഞാൽ എക്സ്-മെൻ ചലച്ചിത്രപരമ്പരയിലെ രണ്ടാമത്തെ മികച്ച നിരൂപണം ലഭിച്ച ചിത്രമാണ് ഇത്. ഇതിന്റെ കഥ, വിഷ്വൽ എഫക്റ്റ്സ്, ആക്ഷൻ സീനുകൾ, അഭിനയ, തീമാറ്റിക് ഘടകങ്ങൾ എന്നിവയ്ക്ക് അനുകൂല പ്രതികരണം ലഭിച്ചു. തിയേറ്ററുകളിൽ, ഈ ചിത്രം ലോകമെമ്പാടുമായി 747 ദശലക്ഷം ഡോളർ വരുമാനം നേടി. ഇത് 2014-ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ആറാമത്തെ ചിത്രം എന്ന നേട്ടവും, ഡെഡ്പൂളിന് പിന്നിൽ പരമ്പരയിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ നേടുന്ന ചിത്രം എന്ന നേട്ടവും കരസ്ഥമാക്കി. ഈ ചിത്രം മികച്ച വിഷ്വൽ എഫക്ടുകൾക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഇതോടെ ഈ ചിത്രം അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ എക്സ്-മെൻ ചിത്രമായി മാറി. ഈ ചിത്രത്തിന്റെ തുടർച്ചയായ, എക്സ്-മെൻ: അപ്പോക്കാലിപ്സ്, 2016 മേയ് 27 നു റിലീസ് ചെയ്തു. 

അഭിനേതാക്കൾ

[തിരുത്തുക]
  • ഹ്യൂഗ് ജാക്ക്മാൻ - ലോഗൻ / വൂൾവറീൻ
  • ജെയിംസ് മക്അവോയ്, പാട്രിക് സ്റ്റുവർട്ട് - ചാൾസ് സേവ്യർ / പ്രൊഫസർ എക്സ്
  • മൈക്കൽ ഫാസ്ബെൻഡർ, ഇയാൻ മക്കെല്ലൻ - എറിക് ലെഹൻസ്സർ / മാഗ്നറ്റോ
  • ജെന്നിഫർ ലോറൻസ് - റേവൻ ഡാർക്ഹോം / മിസ്റ്റിക്
  • നിക്കോളാസ് ഹൗൾട്ടും കെൽസി ഗ്രേമറും - ഡോ. ഹെൻറി "ഹാൻക്" മക്കോയ് / ബീസ്റ്റ്
  • ഹാലി ബെറി - ഒറോറോ മൺറോ / സ്റ്റോം
  • അന്ന പെക്വിൻ - മേരി / റോഗ്
  • എല്ലെൻ പേജ് - കിറ്റി പ്രൈഡ് / ഷാഡോക്
  • ഷാൻ ആഷ്മോർ - ബോബി ഡ്രേക്ക് / ഐസമാൻ
  • ഒമർ സൈ-ബിഷപ്പ്
  • പീറ്റർ ഡിൻക്ലേജ് - ബൊളിവർ ട്രാസ്ക്
  • ഇവാൻ പീറ്റേഴ്സ് - പീറ്റർ മാക്സിമോഫ് / ക്വിക്സിവർവർ
  • ജോഷ് ഹെൽമാൻ - മേജർ വില്യം സ്ട്രൈക്കർ
  • ഡാനിയൽ കൂഡ്മോർ - പീറ്റർ റാസ്പുതിൻ / കൊളോസസ്
  • ഫാൻ ബിങ്ബിങ് - ബ്ലിങ്ക്
  • ആദാൻ കാനോ - സൺ സ്പോട്ട്
  • ബോബു സ്റ്റിവർട്ട് - വാർപത്ത്

പ്രതികരണം

[തിരുത്തുക]

ബോക്സ് ഓഫീസ്

[തിരുത്തുക]

ആദ്യ ആഴ്ച്ചയ്ക്കുള്ളിൽ 262.8 മില്യൺ ഡോളർ വരുമാനം ലോകമെമ്പാടുമായി ചിത്രം നേടി. എക്സ്-മെൻ പരമ്പരയിലെ ചിത്രങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച തുടക്കമാണ് ഇത്. യുഎസ്, കാനഡ എന്നിവടങ്ങളിൽ നിന്ന് 233.9 ദശലക്ഷം ഡോളർ നേടിയ ചിത്രം ലോകത്തിലെ മറ്റ് വിപണികളിൽ നിന്ന് 513.9 ദശലക്ഷം ഡോളർ നേടി എക്സ്-മെൻ പരമ്പരയിലെ ഏറ്റവും വരുമാനം നേടുന്ന ചിത്രമായി. രണ്ടു വർഷത്തിനു ശേഷം ഡെഡ്പൂൾ ചിത്രം ഈ നേട്ടം മറികടന്നു.

നിരൂപക പ്രതികരണം

[തിരുത്തുക]

നിരൂപണങ്ങൾ ശേഖരിക്കുന്ന വെബ്സൈറ്റ് ആയ റോട്ടൻ ടൊമാറ്റോസിൽ എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റിന് 90% അംഗീകാരം ഉണ്ട്. ശരാശരി റേറ്റിംഗ് 7.5 / 10 ആണ്. സമാനമായ വെബ്സൈറ്റ് ആയ മെറ്റാക്രിട്ടിക് ചിത്രത്തിന് 100-ൽ 74 മാർക്ക്‌ നൽകി.

അംഗീകാരങ്ങൾ

[തിരുത്തുക]
വർഷം അവാർഡ് വിഭാഗം സ്വീകർത്താവ് ഫലം Ref.
2014 ഗോൾഡൻ ട്രെയിലർ അവാർഡ് മികച്ച സമ്മർ 2014 ബ്ലോക്ക്ബസ്റ്റർ ട്രെയിലർ എക്സ്മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് നാമനിർദ്ദേശം [8]
ടീൻ ചോയിസ് അവാർഡ് ചോയ്സ് മൂവി: സയൻസ് ഫിക്ഷൻ / ഫാന്റസി നാമനിർദ്ദേശം [9][10]
ചോയ്സ് മൂവി നടി : സയൻസ് ഫിക്ഷൻ / ഫാന്റസി ഹാലി ബെറി നാമനിർദ്ദേശം
ചോയ്സ് മൂവി: വില്ലൻ മൈക്കൽ ഫാസ്ബെൻഡർ നാമനിർദ്ദേശം
ചോയ്സ് മൂവി: സീൻ സ്റ്റീലർ നിക്കോളാസ് ഹൗൾറ്റ് നാമനിർദ്ദേശം
എല്ലെൻ പേജ് നാമനിർദ്ദേശം
യങ് ഹോളിവുഡ് അവാർഡ് മികച്ച കാസ്റ്റ് രസതന്ത്രം - ഫിലിം എക്സ്മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് നാമനിർദ്ദേശം [12]
പ്രിയപ്പെട്ട ഫ്ലിക്ക് നാമനിർദ്ദേശം
ഫാൻ ഫേവറിറ്റ് അഭിനേതാവ് - സ്ത്രീ ജെന്നിഫെർ ലോറൻസ് നാമനിർദ്ദേശം
സൂപ്പർ സൂപ്പർഹീറോ നിക്കോളാസ് ഹൗൾറ്റ് നാമനിർദ്ദേശം
2015 പീപ്പിൾസ് ചോയ്സ് അവാർഡ് ഇഷ്ടപ്പെട്ട ചലച്ചിത്രം എക്സ്മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് നാമനിർദ്ദേശം [13]
പ്രിയപ്പെട്ട ആക്ഷൻ മൂവി നാമനിർദ്ദേശം
സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് ഒരു ചിത്രത്തിൽ ഒരു സ്റ്റണ്ട് താരനിരയുടെ മികച്ച പ്രകടനം നാമനിർദ്ദേശം [14]
ആക്ട അവാർഡുകൾ മികച്ച വിഷ്വൽ എഫക്റ്റുകൾ നാമനിർദ്ദേശം [15]
വിഷ്വൽ എഫക്റ്റ്സ് സൊസൈറ്റി അവാർഡ് മികച്ച വിഷ്വൽ എഫക്റ്റ്സ് റിക്കാർഡ് സ്റ്റെമാഴ്സ്, ബ്ലോണ്ടൽ ഐഡൂ, ലൂ പെക്കോറ, ആൻഡേഴ്സ് ലാൻഡ്ലംഗ്സ്, കാമറൂൺ വാൽഡബെയർ നാമനിർദ്ദേശം [16]
മികച്ച വിർച്ച്വൽ ഛായാഗ്രഹണം ഓസ്റ്റിൻ ബോനാംഗ്, കേസി ഷാട്സ്, ഡെന്നീസ് ജോൺസ്, ന്യൂടൻ തോമസ് സീഗൽ വിജയിച്ചു
മികച്ച എഫക്റ്റ്സ് സിമുലേഷനുകൾ ആദം പാസ്കെ, പ്രേമമൂർത്തി പെയ്സെഷ്, സാം ഹാൻകോക്ക്, ടിംമി ലുൻഡീൻ വിജയിച്ചു
ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾ മികച്ച സ്പെഷ്യൽ വിഷ്വൽ എഫക്റ്റുകൾ എക്സ്മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് നാമനിർദ്ദേശം [17]
അക്കാഡമി അവാർഡുകൾ മികച്ച വിഷ്വൽ എഫക്റ്റുകൾ നാമനിർദ്ദേശം [18]
സാറ്റേൺ അവാർഡ്‌ മികച്ച കോമിക്ക് ടു ഫിലിം മോഷൻ പിക്ചർ നാമനിർദ്ദേശം [19]
മികച്ച സംവിധായകൻ ബ്രയാൻ സിംഗർ നാമനിർദ്ദേശം
മികച്ച എഡിറ്റിംഗ് ജോൺ ഓട്ട്മാൻ നാമനിർദ്ദേശം
മികച്ച വസ്ത്രാലങ്കാരം ലൂയിസ് മിൻഗൻബക്ക് നാമനിർദ്ദേശം
മികച്ച മേക്കപ്പ് അഡ്രിയോൺ മോറോട്ട്, നോർമ ഹിൽ-പട്ടൺ നാമനിർദ്ദേശം
കിഡ്സ് ചോയിസ് അവാർഡ് പ്രിയപ്പെട്ട സ്ത്രീ ആക്ഷൻ സ്റ്റാർ ഹാലി ബെറി നാമനിർദ്ദേശം [20]
എല്ലെൻ പേജ് നാമനിർദ്ദേശം
പ്രിയപ്പെട്ട പുരുഷ ആക്ഷൻ സ്റ്റാർ ഹ്യൂ ജാക്ക്മാൻ നാമനിർദ്ദേശം
പ്രിയപ്പെട്ട സിനിമാ നടൻ നാമനിർദ്ദേശം
എംടിവി മൂവി അവാർഡ് മികച്ച വില്ലൻ പീറ്റർ ഡിൻക്ലേജ് നാമനിർദ്ദേശം [21]
എംപയർ അവാർഡ്‌ മികച്ച സയൻസ് ഫിക്ഷൻ / ഫാന്റസി എക്സ്മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് വിജയിച്ചു [22]
2016 സാറ്റേൺ അവാർഡ്‌ മികച്ച ഡിവിഡി / ബിഡി സ്പെഷ്യൽ എഡിഷൻ എക്സ്മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് ( ദി റോഗ് കട്ട്) വിജയിച്ചു [23]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "X-Men: Days of Future Past (12A)". British Board of Film Classification. May 9, 2014. Retrieved May 9, 2014.
  2. "LUMIERE: Film: X-Men: Days of Future Pasts". LUMIERE. Retrieved August 4, 2017.
  3. 3.0 3.1 "X-Men: Days of Future Past (2014)". Box Office Mojo. Retrieved October 6, 2014.
  4. Kelly, Brendan (നവംബർ 17, 2013). "X-Men returns to Montreal for reshoots". Calgary Herald. Canada: Postmedia News. Archived from the original on ഡിസംബർ 6, 2013. ...the second-most expensive movie ever produced by Hollywood studio 20th Century Fox, behind only Avatar.
  5. Wilding, Josh (November 3, 2011). "Exclusive: Simon Kinberg Writing X-Men: First Class Sequel". Superherohype.com. Retrieved November 3, 2011.
  6. Trumbore, Dave (October 25, 2012). "Matthew Vaughn Out as Director of X-MEN: FIRST CLASS Sequel, X-MEN: DAYS OF FUTURE PAST; Bryan Singer May Replace Him". Collider. Retrieved March 24, 2013.
  7. "X-Men: Days of Future Past". Retrieved 6 October 2014. {{cite web}}: line feed character in |title= at position 7 (help)
  8. "The 15th Annual Golden Trailer Award Nominees". goldentrailer.com. Archived from the original on ജനുവരി 5, 2015. Retrieved ജൂൺ 19, 2014.
  9. "Teen Choice Awards 2014 Nominees Revealed!". Yahoo! Movies. June 18, 2014. Retrieved June 18, 2014.
  10. "Second Wave of Nominations for 'Teen Choice 2014' Announced". July 17, 2014. Archived from the original on 2015-09-28. Retrieved July 17, 2014.
  11. "2014 Young Hollywood Awards Winners [Recap/Review]". Liberty Voice. Retrieved 29 July 2014.
  12. "2014 Young Hollywood Awards Nominees". June 26, 2014. Retrieved July 6, 2014.
  13. "NOMINEES & WINNERS". 2015. Retrieved January 8, 2015.
  14. "SAG Awards 2015 Nominations". December 10, 2014. Retrieved December 11, 2014.
  15. "AFI AACTA The Awards 4th AACTA Awards Visual Effects and Animation". Archived from the original on February 11, 2015. Retrieved March 4, 2015.
  16. "13th Annual VES Award Recipients". Visual Effects Society. February 4, 2015. Archived from the original on 2015-02-05. Retrieved February 4, 2015.
  17. "Baftas 2015: winners in full". February 9, 2015. Retrieved March 4, 2015.
  18. "X-Men: Days of Future Past: Visual Effects - Nominees - Oscars 2015". Retrieved March 4, 2015.
  19. Perry, Spencer (March 3, 2015). "Captain America: The Winter Soldier Nominated for 11 Saturn Awards". Retrieved March 4, 2015.
  20. Daley, Megan. "Meryl Streep gets her first Kids' Choice Awards nomination". Retrieved February 23, 2015.
  21. Perry, Spencer (March 4, 2015). "Guardians of the Galaxy Lands 7 MTV Movie Awards Nominations". Retrieved March 5, 2015.
  22. "Vote Now For The Jameson Empire Awards 2015". Archived from the original on 2015-03-15. Retrieved March 15, 2015.
  23. Cohen, David S. (June 23, 2016). "'The Force Awakens' Rings Up Eight Saturn Awards". Retrieved June 23, 2016.

ബാഹ്യ കണ്ണികൾ

[തിരുത്തുക]