ഉപയോക്താവിന്റെ സംവാദം:Raviscn

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Raviscn !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- റോജി പാലാ 07:16, 20 മേയ് 2011 (UTC)[reply]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! Raviscn,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:30, 29 മാർച്ച് 2012 (UTC)[reply]

ഒപ്പ്[തിരുത്തുക]

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ (Vector toolbar with signature button.png) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- റോജി പാലാ (സംവാദം) 10:26, 21 ജനുവരി 2013 (UTC)[reply]

ഡയ്നാമിക് കണക്റ്റിവിറ്റി പ്രശ്നം[തിരുത്തുക]

കൊള്ളാം :) വളരെ എഫർട്ട് എടുത്ത് എഴുതിയതാണ് എന്ന് മനസ്സിലാവുന്നുണ്ട്. എങ്കിലും ഇപ്പോഴത്തെ രൂപത്തിൽ വിക്കിബുക്സിനാണ് ഉള്ളടക്കം കൂടുതൽ യോജിക്കുക. അതിനാൽ അങ്ങോട്ട് പകർത്താമോ? അല്പം വൃത്തിയാക്കൽ നടത്തി ഇവിടെ നിലനിർത്തുകയും ചെയ്യാം, രണ്ടും കിടന്നോട്ടെ -- റസിമാൻ ടി വി 10:54, 9 ഫെബ്രുവരി 2013 (UTC)[reply]

വിക്കി ബുക്കിൽ ചേർക്കാം. പക്ഷെ, വിക്കിയിൽ നിലനിർത്തണമെന്നാണാഗ്രഹം. വാക്യങ്ങളുടെ രീതി ഒന്ന് മാറ്റാൻ ശ്രമിയക്കാം. പക്ഷെ റഫരൻസിനായി എനിയ്ക്ക് ഒരു ലിങ്കേ കൊടുക്കാനുള്ളൂ ഇപ്പോൾ. മറ്റ് പല പുസ്തകങ്ങളോ, ലിങ്കുകളോ വായിക്കുംബോൾ ഈ വിഷയവുമായി വല്ല ബന്ധവുമുണ്ടെങ്കിൽ, അതും കൂട്ടി ചേർക്കാം. --രവി (സംവാദം) 06:35, 11 ഫെബ്രുവരി 2013 (UTC)[reply]

ഇപ്പോൾ വിജ്ഞാനകോശലേഖനത്തെക്കാൾ ടെക്സ്റ്റ് ബുക്ക് ശൈലിയാണ് എന്ന പ്രശ്നമേ ഉള്ളൂ. അത് തിരുത്തിയാൽ ഇവിടെയും നിലനിർത്താവുന്നതാണ് -- റസിമാൻ ടി വി 06:51, 11 ഫെബ്രുവരി 2013 (UTC)[reply]

Symbol thumbs up.svg ലേഖനം നന്നായിട്ടുണ്ട്. --പ്രശാന്ത് ആർ (സംവാദം) 04:01, 19 ഫെബ്രുവരി 2013 (UTC)[reply]

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

Exceptional newcomer.jpg നവാഗത താരകം
മികച്ച നവാഗത വിക്കിപീഡിയനുള്ള ഈ താരകം താങ്കൾക്ക് സമ്മാനിക്കുന്നു. കൂടുതൽ കൂടുതൽ എഴുതുക. ആശംസകൾ :) റസിമാൻ ടി വി 09:41, 10 ഫെബ്രുവരി 2013 (UTC)[reply]

നന്ദി :) --രവി (സംവാദം) 06:31, 11 ഫെബ്രുവരി 2013 (UTC)[reply]

test

രണ്ട് സ്റ്റാക്ക് അൽഗൊരിതം[തിരുത്തുക]

സ്റ്റാക്കിനു പകരം ഉപയോഗിക്കാവുന്ന മലയാളം വാക്കുകൾ ഒന്നുമില്ലേ? സഞ്ചയം, കൂമ്പാരം, കൂന മുതലയാവ ഉപയോഗിക്കാമോ?--എസ്.ടി മുഹമ്മദ് അൽഫാസ് 07:49, 20 ഫെബ്രുവരി 2013 (UTC)[reply]

അതൊരു കമ്പൂട്ടർ സാങ്കേതിക പദമായതിനാൽ ഇത്രകണ്ട് മലയാളീകരിക്കുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ല. മേൽ കൊടുത്ത വാക്കുകൾ സ്റ്റാക്കെന്ന വാക്ക് നൽകുന്ന അർഥം തരുന്നതായിട്ട് തോന്നുന്നുമില്ല --രവി (സംവാദം) 07:54, 20 ഫെബ്രുവരി 2013 (UTC)[reply]

ഇതേ അല്ഗോരിതമല്ലേ നമ്മൾ സ്കൂളിൽ 1+(2*3-(4-3)) കണക്കുകൂട്ടാൻ ഉപയോഗിക്കുന്നത് (പേരറിയാതെ!!)? ഇത്തരത്തിലുള്ള വിവരങ്ങൾ കുറിപ്പുകളായി ചേർത്തുകൂടെ? --പ്രശാന്ത് ആർ (സംവാദം) 16:37, 20 ഫെബ്രുവരി 2013 (UTC)[reply]

അതിൽ സ്ട്രീം പാർസിങ് പ്രശ്നം വരുന്നില്ലല്ലോ പ്രശാന്ത്. ആ പറഞ്ഞിരിക്കുന്നത് BODMAS അല്ലേ -- റസിമാൻ ടി വി 19:09, 20 ഫെബ്രുവരി 2013 (UTC)[reply]
ക്രിയകളുടെ ക്രമം എന്നത് 1+2*3-4/3 എന്ന പ്രശ്നത്തിന്റെ ഉത്തരം കണ്ടുപിടിക്കാൻ മാത്രമല്ലേ? 1+(2*3-(4-3)) ഇതിന്റെ ഉത്തരം കണ്ടെത്താൻ നമ്മൾ ക്രിയകളുടെ ക്രമവും ബ്രാക്കറ്റിലുളള ക്രിയകൾക്കു് മുൻഗണനയും കൊടുക്കണമല്ലൊ? അവിടെ നമ്മൽ ശരിക്ക് സ്റ്റാക്ക് എന്ന ഉപായം ഉപയോഗിക്കുന്നു. ഇതു സാമാന്യവല്കരിച്ചതാണ് സ്ട്രിംഗ് പാർസിങ് --പ്രശാന്ത് ആർ (സംവാദം) 22:28, 20 ഫെബ്രുവരി 2013 (UTC)[reply]
ഇവിടെ ശരിക്ക് നമ്മൾ സ്റ്റാക്കുപയോഗിക്കാറുണ്ടോ? ഏറ്റവും ഉള്ളിലുള്ള ബ്രാക്കറ്റ് കണ്ടെത്തി അവിടെനിന്ന് നിർദ്ധാരണം തുടങ്ങാറേണ് ഞാനെങ്കിലും ചെയ്യാറ്. -- റസിമാൻ ടി വി 22:40, 20 ഫെബ്രുവരി 2013 (UTC)[reply]
ഏറ്റവും ഉള്ളിലുള്ള ബ്രാക്കറ്റിലുള്ള ക്രിയ ആദ്യം ചെയ്തു മൂല്യം കണ്ടു പിടിക്കും എന്നിട്ട് പുറത്തേക്കു നിർദ്ധാരണം ചെയ്തു വരും. അതുതന്നെയല്ലേ സ്റ്റാക്ക് ഉപയോഗിച്ച് ഈ അൽഗോരിതത്തിലും ചെയ്യുന്നത്? മുകളിൽ പറഞ്ഞ പ്രശ്നത്തിന്റെ ഉത്തരം കണ്ടെത്താൻ നമ്മൾ പ്രത്യക്ഷത്തിൽ സ്റ്റാക്ക് ഉപയോഗിക്കുന്നില്ല, പക്ഷെ സമാനമായ രീതി ഉപയോഗിക്കുന്നു. ക്രിയകൾ ലഘുവായതുകൊണ്ടാവാം നമ്മൾ മറ്റൊരു ഉപകരണത്തെ(സ്റ്റാക്ക്)കുറിച്ച് ചിന്തിക്കാതിരിക്കുന്നത്. --പ്രശാന്ത് ആർ (സംവാദം) 00:01, 21 ഫെബ്രുവരി 2013 (UTC)[reply]
എനിയ്ക്ക് തോന്നുന്നത് ഏത് പ്രശ്ന നിർദ്ധാരണത്തിനും മനുഷൻ സ്വാഭാവികമായി ചെയ്തു പോകുന്നതിനെ ഒന്ന് ക്രമപ്പെടുത്തിയേടുക്കുത്താൽ കംബൂട്ടർ അൽഗൊരിതമുണ്ടാകുന്നതെന്നാണൂ. (അതിന്മേൽ ഒപ്റ്റിമൈസേഷനും മറ്റും പിന്നീട് വരുത്തുമെങ്കിലും...) ഗണിത വാക്യ നിർദ്ധാരണത്തിനു ചിലപ്പോൾ മനുഷൻ സ്റ്റാക്കൊക്കെ ഉപയോഗിക്കുന്നുണ്ടാകാം.. എങ്കിലും ഉദാഹരണമായതു പറയാനാകുമെന്ന് തോന്നുന്നില്ല... --രവി (സംവാദം) 04:30, 21 ഫെബ്രുവരി 2013 (UTC)--എസ്.ടി മുഹമ്മദ് അൽഫാസ് 07:51, 20 ഫെബ്രുവരി 2013 (UTC)[reply]

രണ്ട് സ്റ്റാക്ക് അൽഗൊരിതം[തിരുത്തുക]

You have new messages
നമസ്കാരം, Raviscn. താങ്കൾക്ക് സംവാദം:രണ്ട് സ്റ്റാക്ക് അൽഗൊരിതം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--എസ്.ടി മുഹമ്മദ് അൽഫാസ് 07:51, 20 ഫെബ്രുവരി 2013 (UTC)[reply]

സംവാദങ്ങൾ[തിരുത്തുക]

സംവാദങ്ങൾ ഇടയിൽ എഴുതരുത്. എപ്പോഴും താഴെ പുതിയ വരിയായി എഴുതുക. എന്നോട് പറയാനാണെങ്കിൽ സംവാദത്തിൽ എന്റെ പേരു പരാമർശിച്ചാൽ മതി--റോജി പാലാ (സംവാദം) 07:13, 16 ഏപ്രിൽ 2013 (UTC)[reply]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Raviscn

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 20:08, 16 നവംബർ 2013 (UTC)[reply]