Jump to content

ഇവാ മേരി സെയ്ൻറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇവാ മേരി സെയ്ൻറ്
Saint c.
ജനനം (1924-07-04) ജൂലൈ 4, 1924  (99 വയസ്സ്)
കലാലയംബൗളിംഗ് ഗ്രീൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
തൊഴിൽനടി
സജീവ കാലം1945–2018
കുട്ടികൾ2

ഇവാ മേരി സെയ്ൻറ് (ജനനം: ജൂലൈ 4, 1924) ഒരു അമേരിക്കൻ ചലച്ചിത്ര, നാടക, ടെലിവിഷൻ അഭിനേത്രിയാണ്. 70 വർഷത്തിലേറെ നീണ്ട തൻറെ കരിയറിൽ, ഗോൾഡൻ ഗ്ലോബ് അവാർഡിനും രണ്ട് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾക്കുമുള്ള നോമിനേഷനുകൾക്കൊപ്പം അവർ ഒരു അക്കാദമി അവാർഡും ഒരു പ്രൈംടൈം എമ്മി അവാർഡും അവർ നേടിയിട്ടുണ്ട്. 2020-ൽ ഒലിവിയ ഡി ഹാവിലാൻഡിന്റെ മരണത്തോടെ, അക്കാഡമി അവാർഡ് നേടിയ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നടിയും ഹോളിവുഡ് സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന അവസാനത്തെ താരങ്ങളിൽ ഒരാളുമായി സെയ്ന്റ് മാറി.

ന്യൂജേഴ്‌സിയിൽ ജനിച്ച് ന്യൂയോർക്കിൽ വളർന്ന സെയ്ൻറ്സ് ബൗളിംഗ് ഗ്രീൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ പഠനത്തിന് ചേരുകയും 1940-കളുടെ അവസാനത്തിൽ ടെലിവിഷൻ, റേഡിയോ എന്നിവയിലൂടെ ഒരു നടിയെന്ന നിലയിൽ തന്റെ കരിയർ ആരംഭിക്കുകയും ചെയ്തു. അവളുടെ ശ്രദ്ധേയമായ ആദ്യകാല അംഗീകാരങ്ങളിൽ, ഹോർട്ടൺ ഫൂട്ടിന്റെ ദി ട്രിപ്പ് ടു ബൗണ്ടിഫുൾ (1953) എന്ന നാടകത്തിലെ തെൽമയുടെ വേഷം ഉൾപ്പെടുന്നു. ടോണി അവാർഡ് നേടിയ അതേ പേരിലുള്ള നാടകത്തിലേക്ക് മാറ്റുന്നതിന് മുമ്പ് യഥാർത്ഥത്തിൽ എൻബിസി ഇത് സംപ്രേഷണം ചെയ്തിരുന്നു. വേദിയിലെ പ്രകടനത്തിന്, അവർ ഒരു ഔട്ടർ ക്രിട്ടിക്സ് സർക്കിൾ അവാർഡ് നേടി. എലിയ കസാന്റെ ഓൺ ദി വാട്ടർഫ്രണ്ട് (1954) എന്ന ചിത്രത്തിലൂടെ മാർലോൺ ബ്രാൻഡോയ്‌ക്കൊപ്പമായിരുന്നു അവളുടെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം. മികച്ച ചിത്രമടക്കം എട്ട് ഓസ്‌കാറുകൾ ലഭിച്ച ഈ ചിത്രം അവർക്ക് മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിനോടൊപ്പം ഏറ്റവും മികച്ച പുതുമുഖ നടിക്കുള്ള ബാഫ്റ്റ അവാർഡിനുള്ള നാമനിർദ്ദേശവും നേടി. ഒരു തൽക്ഷണ സൂപ്പർ താരമായി അവളെ സ്ഥാപിച്ച ഈ ചിത്രം, ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും മികച്ചതും ജന സ്വാധീനമുള്ളതുമായ സിനിമകളിലൊന്നായി പരക്കെ കണക്കാക്കപ്പെടുന്നു.

അതിനുശേഷം, ബോബ് ഹോപ്പിനൊപ്പം ദാറ്റ് സെർറ്റെയ്ൻ ഫീലിംഗ് (1956) മോണ്ട്‌ഗോമറി ക്ലിഫ്റ്റിനും എലിസബത്ത് ടെയ്‌ലർക്കുമൊപ്പം റെയിൻട്രീ കൗണ്ടി (1957) ഡോൺ മുറെയ്‌ക്കും ആന്റണി ഫ്രാൻസിയോസയ്‌ക്കുമൊപ്പം പ്രത്യക്ഷപ്പെട്ടതും ഒരു മോഷൻ പിക്ചർ - ഡ്രാമയിലെ ഒരു നടിയുടെ മികച്ച പ്രകടനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടതുമായ ഫ്രെഡ് സിന്നെമാന്റെ എ ഹാറ്റ്ഫുൾ ഓഫ് റെയിൻ (1957) ഉൾപ്പെടെ വിവിധ വേഷങ്ങളിൽ സെയ്ന്റ് പ്രത്യക്ഷപ്പെട്ടു. ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ നോർത്ത് ബൈ നോർത്ത് വെസ്റ്റിൽ (1959) കാരി ഗ്രാന്റിനൊപ്പം ഈവ് കെൻഡൽ എന്ന കഥാപാത്രമായി അഭിനയിച്ചത് അവളുടെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിലൊന്നായിരുന്നു. പോൾ ന്യൂമാനോടൊപ്പം എക്സോഡസ് (1960); കാൾ റെയ്‌നർ, അലൻ ആർക്കിൻ എന്നിവർക്കൊപ്പം ദ റഷ്യൻസ് ആർ കമിംഗ്, ദ റഷ്യൻസ് ആർ കമിംഗ് (1965), എലിസബത്ത് ടൈയ്‌ലറുമായി വീണ്ടും ഒന്നിക്കുകയും റിച്ചാർഡ് ബർട്ടനെ അവതരിപ്പിക്കുകയും ചെയ്ത ദ സാൻഡ്പൈപ്പർ (1965), ജോൺ ഫ്രാങ്കൻഹൈമറുടെ ഗ്രാൻഡ് പ്രിക്സ് (1966) എന്നീ ചിത്രങ്ങളിലൂടെ 1960-കളിലുടനീളം സെയ്ൻറ് തൻറെ ചലച്ചിത്ര സാന്നിദ്ധ്യ നിലനിറുത്തി.

ദി ഫിൽകോ ടെലിവിഷൻ പ്ലേഹൗസ് (1954) പ്രൊഡ്യൂസേഴ്‌സ് ഷോകേസ് (1955) എന്നീ ആന്തോളജി പരമ്പരകളിൽ പ്രത്യക്ഷപ്പെട്ടതിന് സിംഗിൾ പെർഫോമൻസിലെ മികച്ച നടിക്കുള്ള പ്രൈംടൈം എമ്മി അവാർഡിന് നാമനിർദ്ദേശങ്ങൾ തുടർച്ചയായി സെയ്ന്റ് നേടി. 1970-കളിൽ അവളുടെ സിനിമാ ജീവിതത്തിനു മങ്ങലേറ്റു തുടങ്ങിയെങ്കിലും ലവിംഗ് (1970) എന്ന ചിത്രത്തിൽ ജോർജ്ജ് സെഗാലിനൊപ്പം അവതരിപ്പിച്ച വേഷത്തിന് അവർ പ്രശംസ നേടി.

ഹൗ ദി വെസ്റ്റ് വാസ് വോൺ (1977) എന്ന ടി.വി. പരമ്പര, ടാക്സി i!!! (1978) എന്ന ടെലിവിഷൻ സിനിമ എന്നിവയിലൂടെ തുടർച്ചയായി പ്രൈംടൈം എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ നേടിയ അവർ കൂടാതെ പീപ്പിൾ ലൈക്ക് അസ് (1990) എന്ന മിനിപരമ്പരയിലെ വേഷത്തിന് ഒരു മിനിസീരിയലിലോ ഒരു സ്പെഷ്യലിലോ വേഷമിട്ട മികച്ച സഹനടിക്കുള്ള പ്രൈംടൈം എമ്മി അവാർഡ് നേടി. ടോം ഹാങ്ക്‌സിനൊപ്പം നതിംഗ് ഇൻ കോമൺ (1986) എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് മടങ്ങിയെത്തിയ സെയ്ന്റ് സൂപ്പർമാൻ റിട്ടേൺസ് (2006) എന്ന ചിത്രത്തിൽ വേഷമിടുകയും അവതാർ: ദി ലെജൻഡ് ഓഫ് കോറയിൽ (2012-2014) കത്താറ എന്ന കഥാപാത്രത്തിന് ശബ്ദം നൽകുകയും ചെയ്തകൊണ്ട് ഇടയ്‌ക്കിടെ അഭിനയിക്കുന്നത് തുടരുന്നു.

ആദ്യകാലം[തിരുത്തുക]

1924 ജൂലൈ 4 ന്[1] ന്യൂജേഴ്‌സിയിലെ നെവാർക്കിൽ ക്വാക്കർ മാതാപിതാക്കളുടെ മകളായി ഇവാ മേരി സെയ്ൻറ് ജനിച്ചു.[2] അവൾ ന്യൂയോർക്കിലെ ആൽബനിക്ക് സമീപമുള്ള ഡെൽമറിലെ ബെത്‌ലഹേം സെൻട്രൽ ഹൈസ്‌കൂളിൽ പഠനത്തിന് ചേരുകയും 1942-ൽ അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു. 2006-ൽ ഹൈസ്‌കൂളിന്റെ ഹാൾ ഓഫ് ഫെയിമിൽ അവളെ ഉൾപ്പെടുത്തി. ബൗളിംഗ് ഗ്രീൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ അഭിനയകല പഠിച്ച അവർ ഡെൽറ്റ ഗാമാ സോറോറിറ്റിയിൽ ചേർന്നു. ഈ സമയത്ത് അവർ പേർസണൽ അപ്യറൻസ് എന്ന നാടകത്തിൽ പ്രധാന വേഷം ചെയ്തു.[3] ബൗളിംഗ് ഗ്രീൻ കാമ്പസിലെ ഒരു തിയേറ്ററിന് അവരുെ പേര് നൽകപ്പെട്ടു.[4] തിയേറ്റർ ഓണററി ഫ്രറ്റേണിറ്റിയായ തെറ്റ ആൽഫ ഫൈയിൽ[5] സജീവ അംഗമായിരുന്ന അവർ 1944-ൽ സ്റ്റുഡന്റ് കൗൺസിലിന്റെ റെക്കോർഡ് കീപ്പറായി സേവനമനുഷ്ഠിച്ചിരുന്നു.[6]

സ്വകാര്യജീവിതം[തിരുത്തുക]

1951 ഒക്ടോബർ 28-ന് നിർമ്മാതാവും സംവിധായകനുമായിരുന്ന ജെഫ്രി ഹെയ്ഡനെ സെയ്ൻറ് വിവാഹം കഴിച്ചു. അവർക്ക് മകൻ ഡാരെൽ ഹെയ്ഡൻ. മകൾ ലോററ്റ് ഹെയ്ഡൻ എന്നീ രണ്ട് കുട്ടികളുണ്ടായിരുന്നു.[7] ഓൺ ദി വാട്ടർഫ്രണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് അക്കാദമി അവാർഡ് നേടി രണ്ട് ദിവസത്തിന് ശേഷമാണ് അവരുടെ ആദ്യത്തെ കുട്ടി ഡാരെൽ ജനിച്ചത്.[8] സെയ്ൻറു ഹെയ്‌ഡനും നാല് പേരക്കുട്ടികളുമുണ്ട്. 2016 ഡിസംബർ 24-ന് 90-ാം വയസ്സിൽ ഹെയ്‌ഡൻ മരിക്കുന്നതുവരെ 65 വർഷത്തോളം അവരുടെ ബന്ധം തുടർന്നിരുന്നു.[9]

അവലംബം[തിരുത്തുക]

  1. "Hollywood Star Walk". LA Times. Retrieved April 22, 2022.
  2. Shindler, Merrill (1990-05-13). "Eva Marie Saint Finds TV Full of Contradictions". Chicago Tribune (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-12-28.
  3. "The Key 1944". BGSU Key Yearbooks. 1 January 1944. Retrieved 24 July 2020.
  4. "Eva Marie Saint receives Lifetime Achievement Award from alma mater". Bowling Green State University (in ഇംഗ്ലീഷ്). Retrieved 2019-12-29.
  5. "Bee Gee News May 30, 1945". BG News (Student Newspaper). 30 May 1945. Retrieved 24 July 2020.
  6. "The Key 1944". BGSU Key Yearbooks. 1 January 1944. Retrieved 24 July 2020.
  7. "Eva Marie Saint biography". TV Guide.
  8. Tyler Hayden (January 1, 2010). "Talking with Eva Marie Saint, Part II". Santa Barbara Independent.
  9. Barnes, Mike (January 3, 2017). "Jeffrey Hayden, TV Director and Husband of Eva Marie Saint, Dies at 90". The Hollywood Reporter. Retrieved July 23, 2017.
"https://ml.wikipedia.org/w/index.php?title=ഇവാ_മേരി_സെയ്ൻറ്&oldid=3946843" എന്ന താളിൽനിന്ന് ശേഖരിച്ചത്