ജോർജ്ജ് സെഗൽ ജൂനിയർ
ജോർജ്ജ് സെഗൽ ജൂനിയർ | |
---|---|
ജനനം | George Segal Jr. ഫെബ്രുവരി 13, 1934 New York City, U.S. |
മരണം | മാർച്ച് 23, 2021 സാന്താ റോസ, കാലിഫോർണിയ, യു.എസ്. | (പ്രായം 87)
കലാലയം | കൊളംബിയ യൂണിവേഴ്സിറ്റി |
തൊഴിൽ | Actor |
സജീവ കാലം | 1955–2021 |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | 2 |
പുരസ്കാരങ്ങൾ | See below |
ജോർജ്ജ് സെഗൽ ജൂനിയർ (ജീവിതകാലം: ഫെബ്രുവരി 13, 1934 - മാർച്ച് 23, 2021) ഒരു അമേരിക്കൻ നടനായിരുന്നു. 1960 കളിലും 1970 കളിലും നാടകീയവും ഹാസ്യപ്രധാനവുമായ വേഷങ്ങളിലൂടെയാണ് അദ്ദേഹം ജനപ്രീതി നേടിയത്.[1] ഷിപ്പ് ഓഫ് ഫൂൾസ് (1965), കിംഗ് റാറ്റ് (1965) തുടങ്ങിയ ശ്രദ്ധേയമായ ചലച്ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ആദ്യമായി പ്രശസ്തിയിലേക്ക് ഉയർന്നതിന് ശേഷം, ഹൂസ് അഫ്രെയ്ഡ് ഓഫ് വിർജീനിയ വൂൾഫ് (1966) എന്ന ക്ലാസിക് നാടകീയ ചലച്ചിത്രത്തിൽ അദ്ദേഹം സഹനടനായി വേഷമിട്ടു.
അടുത്ത ഒന്നര ദശാബ്ദക്കാലത്തോളം, ദി ക്വില്ലർ മെമ്മോറാണ്ടം (1966), ദി സെന്റ് വാലന്റൈൻസ് ഡേ മസാക്ർ (1967), നോ വേ ടു ട്രീറ്റ് എ ലേഡി (1968), വെർ ഈസ് പോപ്പ (1970) ദി ഓൾ ആൻഡ് ദി പുസ്സികാറ്റ് (1970), ദി ഹോട്ട് റോക്ക് (1972), ബ്ലൂം ഇൻ ലവ് (1973), എ ടച്ച് ഓഫ് ക്ലാസ് (1973), കാലിഫോർണിയ സ്പ്ലിറ്റ് (1974), ദി ഡച്ചസ് ആൻഡ് ദി ഡർട്ട് വാട്ടർ ഫോക്സ് (1976), ഫൺ വിത്ത് ഡിക്ക് ആൻഡ് ജെയ്ൻ (1977) തുടങ്ങി വിവിധ വിഭാഗങ്ങളിലെ ശ്രദ്ധേയമായ നിരവധി സിനിമകളിൽ സെഗൽ തുടർച്ചയായി തൻറെ അഭിനയപാടവം കാഴ്ച്ചവച്ചു. ഒരു ജൂത കുടുംബപ്പേര് ഉപയോഗിച്ച് മുഖ്യ ധാരയിലേയ്ക്ക് ഉയർന്ന ആദ്യത്തെ അമേരിക്കൻ ചലച്ചിത്ര നടന്മാരിൽ ഒരാളായിരുന്ന അദ്ദേഹം തന്റെ തലമുറയിലെ മറ്റ് പ്രധാന അഭിനേതാക്കൾക്ക് വഴിയൊരുക്കി.[2][3][4] തന്റെ പിൽക്കാല കരിയറിൽ, ലുക്ക് ഹൂസ് ടോക്കിംഗ് (1989), ഫോർ ദി ബോയ്സ് (1991), ദ മിറർ ഹാസ് ടു ഫേസസ് (1996), ഫ്ലർട്ടിംഗ് വിത്ത് ഡിസാസ്റ്റർ (1996), ലവ് ആൻഡ് അദർ ഡ്രഗ്സ് (2010) തുടങ്ങിയ ചിത്രങ്ങളിൽ സഹകഥാപാത്രങ്ങളായും അഭിനയിച്ചു.
ഹൂസ് അഫ്രെയ്ഡ് ഓഫ് വിർജീനിയ വൂൾഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട അദ്ദേഹം കൂടാതെ എ ടച്ച് ഓഫ് ക്ലാസ് എന്ന ചിത്രത്തിലെ പ്രകടനത്തിൻറെ പേരിൽ ഒരു മോഷൻ പിക്ചർ മ്യൂസിക്കൽ അല്ലെങ്കിൽ കോമഡിയിലെ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് ഉൾപ്പെടെ രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ നേടി.
അവലംബം
[തിരുത്തുക]- ↑ Bradshaw, Peter (March 24, 2021). "George Segal: a defining face of 1970s Hollywood with a late-career resurgence". The Guardian. Retrieved March 24, 2021.
- ↑ Pfefferman, Naomi (August 28, 2013). "George Segal on ABC's 'The Goldbergs,' 'Where's Poppa?' and playing Jewish". Jewish Journal. Retrieved December 20, 2019.
- ↑ Hoberman, J. (April 10, 2007). "The Goulden Age". Village Voice. Retrieved January 2, 2020.
- ↑ Kampeas, Ron (March 25, 2021). "Remembering George Segal, Beloved Vanguard of 1960s Wave of Young Jewish Actors". Haaretz. Retrieved March 25, 2021.