അലൻ ആർക്കിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലൻ ആർക്കിൻ
AlanArkinTIFFSept2012 (cropped).jpg
അർക്കിൻ 2012 ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ.
ജനനം
അലൻ വുൾഫ് ആർക്കിൻ

(1934-03-26) മാർച്ച് 26, 1934  (89 വയസ്സ്)
തൊഴിൽ
  • നടൻ
  • സംവിധായകൻ
  • തിരക്കഥാകൃത്ത്
സജീവ കാലം1955–ഇതുവരെ
ജീവിതപങ്കാളി(കൾ)
  • ജെറമി യാഫെ
    (m. 1955; div. 1961)
  • ബാർബറ ഡാന
    (m. 1964; div. 1994)
  • സൂസൻ ന്യൂലാൻഡർ
    (m. 1996)
കുട്ടികൾആദം, മാത്യു ഉൾപ്പെടെ 3
മാതാപിതാക്ക(ൾ)ഡേവിഡ് ഐ. ആർക്കിൻ (പിതാവ്)
ബന്ധുക്കൾ
പുരസ്കാരങ്ങൾFull list

അലൻ വുൾഫ് ആർക്കിൻ (ജനനം: മാർച്ച് 26, 1934) നാടകവേദിയിലേയും സ്‌ക്രീനിലേയും പ്രകടനങ്ങൾക്ക് പേരുകേട്ട ഒരു അമേരിക്കൻ നടനും സംവിധായകനും തിരക്കഥാകൃത്താണ്. ആറ് പതിറ്റാണ്ടിലേറെക്കാലം നീണ്ട തന്റെ കരിയറിൽ ഒരു അക്കാദമി അവാർഡ്, രണ്ട് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡുകൾ, ഒരു ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്, ഗോൾഡൻ ഗ്ലോബ് പുരസ്കാരം, ടോണി അവാർഡ് എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് തേടിയെത്തിയിട്ടുണ്ട്.

ആദ്യകാലം[തിരുത്തുക]

ചിത്രകാരനും എഴുത്തുകാരനുമായ ഡേവിഡ് ഐ. ആർക്കിന്റെയും അദ്ദേഹത്തിൻറെ അധ്യാപികയായ ഭാര്യ ബിയാട്രിസിന്റെയും (മുമ്പ്, വോർട്ടിസ്) മകനായി 1934 മാർച്ച് 26-ന് ന്യൂയോർക്കിലെ ബ്രൂക്ലിനിലാണ് ആർക്കിൻ ജനിച്ചത്. മതത്തിന് പ്രാധാന്യം നൽകാത്ത ഒരു യഹൂദ കുടുംബത്തിലാണ് അദ്ദേഹം വളർന്നത്.[1] ഉക്രെയ്ൻ, റഷ്യ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള ജൂത കുടിയേറ്റക്കാരായിരുന്നു അദ്ദേഹത്തിന്റെ മുത്തശ്ശീമുത്തശ്ശന്മാർ..[2][3][4][5] അലന് 11 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ ലോസ് ഏഞ്ചൽസിലേക്ക് താമസം മാറ്റുകയും[6] 8 മാസത്തെ ഹോളിവുഡിലെ പണിമുടക്ക് സെറ്റ് ഡിസൈനർ എന്ന നിലയിൽ പിതാവിൻറെ ജോലി നഷ്ടപ്പെടുത്തി. 1950-കളിലെ റെഡ് സ്കെയർ സമയത്ത്, ആർക്കിന്റെ മാതാപിതാക്കൾ കമ്മ്യൂണിസ്റ്റുകാരാണെന്ന് ആരോപിക്കപ്പെടുകയും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിസമ്മതിച്ചപ്പോൾ പിതാവ് ജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. ഡേവിഡ് ആർക്കിൻ പിരിച്ചുവിടലിനെ വെല്ലുവിളിച്ചുവെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ് അദ്ദേഹം ന്യായീകരിക്കപ്പെട്ടത്.[7]

അവലംബം[തിരുത്തുക]

  1. Bloom, Nate (February 19, 2013). "Interfaith Celebrities: 85th Annual Academy Awards". InterfaithFamily.com. ശേഖരിച്ചത് May 25, 2018.
  2. Sierchio, Pat (February 16, 2007). "Alan Arkin—not just another kid From Brooklyn". The Jewish Journal of Greater Los Angeles. മൂലതാളിൽ നിന്നും February 23, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 16, 2007.
  3. "Actor brings creative ways to Honolulu for workshops | Hawaii's Newspaper". The Honolulu Advertiser. January 27, 2004. മൂലതാളിൽ നിന്നും 2014-02-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 28, 2013.
  4. Whitty, Stephen (October 14, 2012). "Alan Arkin: Room for improvisation". The Star-Ledger. ശേഖരിച്ചത് May 15, 2018.
  5. Lague, Louise (March 26, 1979). "Stardom Was a Catch-22 for Alan Arkin, but His Wife and a Guru Helped Beat the System". People. ശേഖരിച്ചത് May 15, 2018.
  6. Sierchio, Pat (February 16, 2007). "Alan Arkin—not just another kid From Brooklyn". The Jewish Journal of Greater Los Angeles. മൂലതാളിൽ നിന്നും February 23, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 16, 2007.
  7. "Alan Arkin biography". Yahoo! Movies. 2008. മൂലതാളിൽ നിന്നും December 16, 2006-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 9, 2006.
"https://ml.wikipedia.org/w/index.php?title=അലൻ_ആർക്കിൻ&oldid=3809703" എന്ന താളിൽനിന്ന് ശേഖരിച്ചത്