അസൊരിന
അസൊരിന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Azorina |
Species: | A. vidalii
|
Binomial name | |
Azorina vidalii (H.C.Watson) Feer
|
അസോറെസ് മേഖലയിലെ തദ്ദേശീയസസ്യമായ അസോറിന മോണോടൈപ്പിക് ജീനസും കമ്പാനുലേസീ കുടുംബത്തിലെ സപുഷ്പി സസ്യവുമാണ്. അസോറിന വിഡാലി ഈ ജീനസിലെ ഏക പൂച്ചെടിയാണ്.[1] ഇതിന്റെ പരിമിതമായ എണ്ണം പല ദ്വീപുകളുടെ തീരപ്രദേശങ്ങളിലും കണ്ടുവരുന്നു. ഈ സസ്യം1000 സസ്യങ്ങൾക്കും താഴെയുമാണ് ഇപ്പോൾ കാണപ്പെടുന്നത്.
ചരിത്രം
[തിരുത്തുക]1843- ൽ ബൊട്ടാണിക്കൽ പര്യവേഷണ സമയത്ത് അസോറിയൻ ദ്വീപിലെ ഫ്ലോർസിലുള്ള സാന്റാ ക്രൂസ് തീരത്ത് വാട്സൺ ആണ് ആദ്യമായി ഇതിനെ തിരിച്ചറിഞ്ഞത്.[2][3] 1844-ൽ വാട്ട്സൺ ആദ്യമായി ഇതിനെ കമ്പാനുല വിഡാലി എന്നു നാമനിർദ്ദേശം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിന്റെ പരിതഃസ്ഥിതി അസ്ഥിരമായ രീതിയിൽ അവതരിപ്പിക്കപ്പെട്ടു. കടൽ മലഞ്ചെരിവുകളിലെ വിള്ളലുകളിലോ അല്ലെങ്കിൽ ഡെപ്പോസിറ്റുകളിലോ, വരണ്ട, മൺ ചരിവുകളിലോ ആണ് ഇതിനെ കണ്ടുവരുന്നത്. [4]1992-ൽ ബേൺ കൺവെൻഷൻ (അനെക്സ് I),ഇതിനെ സംരക്ഷിച്ചിരുന്നു. ഹബിറ്ററ്റ്സ് ഡയറക്റ്റീവ് 140/99 (Diário da República, Anexo 2B) ഗുരുതരമായ വംശനാശ ഭീഷണിയിൽ മുൻഗണനയുള്ള ഒരു ഇനം ആയി ഈ സസ്യത്തെ വേർതിരിച്ചിരുന്നു. വംശനാശ ഭീഷണി, മലിനീകരണം, വികസനം തുടങ്ങിയ ആവാസ വ്യവസ്ഥയുടെ നാശം കാരണം വംശനാശ ഭീഷണി നേരിടുന്നു. [5]
അവലംബം
[തിരുത്തുക]ഉറവിടം
[തിരുത്തുക]- Bilz, M. (2013), "Azorina vidalii", IUCN (in പോർച്ചുഗീസ്), IUCN Red List of Threatened Species, retrieved 21 August 2013
- Coelho, Rúben (1 October 2014), Plano de Gestão e Conservação de Azorina vidalii (Wats.) Feer (in പോർച്ചുഗീസ്), Angra do Heroísmo: University of the Azores