കമ്പാനുലേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Campanulaceae
Campanula cespitosa.jpg
Campanula cespitosa
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Asterales
കുടുംബം: Campanulaceae
Juss.[1]
Genera

See text.

ഓഷധ സസ്യങ്ങളും ചെറിയ കുറ്റിച്ചെടികളും ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് കമ്പാനുലേസീ - Campanulaceae. അപൂർവമായി കുറ്റിച്ചെടികളും വൃക്ഷങ്ങളും ഈ കുടുംബത്തിൽ കാണപ്പെടുന്നുണ്ട്. ഇതിലെ സെൻട്രാപോഗോൺ എന്ന ഒരു അമേരിക്കൻ സസ്യം ആരോഹിയാണ്‌.

ഏകദേശം 61 ജനുസുകളും 1,500 ഓളം സ്‌പീഷീസുകളും ഉൾപ്പെടുന്ന കമ്പാനുലേസീ കുടുംബത്തിലെ അംഗങ്ങൾ പ്രധാനമായും മിതോഷ്‌ണമേഖലയിലും സമശീതോഷ്‌ണമേഖലയിലും കണ്ടുവരുന്നു. സസ്യഭാഗങ്ങളിലെല്ലാം ഒരു പ്രത്യേക കറ കാണപ്പെടുന്നു. ഇലകൾ ഏകാന്തരമായോ സമ്മുഖമായോ വിന്യസിച്ചിരിക്കുന്ന ഇവയ്ക്ക് അഌപർണങ്ങൾ ഇല്ല. ഇവയിലെ പൂങ്കുലകൾ ആകർഷകങ്ങളാണ്. ചിലപ്പോൾ പൂക്കൾ ഒറ്റയായും കാണുന്നു. പുഷ്പഭാഗങ്ങൾ അഞ്ചോ അഞ്ചിന്റെ ഗുണിതങ്ങളോ ആയിരിക്കും.

കേരളത്തിലെ ഉയർന്നപ്രദേശങ്ങളിൽ കാണുന്ന കാട്ടുപുകയില കമ്പാനുലേസീ കുടുംബത്തിലെ അംഗമാണ്

ഉപകുടുംബങ്ങളും ജനുസ്സുകളും[തിരുത്തുക]

ഇവയുടെ പുഷ്‌പങ്ങളുടെ ഘടനാനുസൃതമായി ഈ കുടുംബത്തെ കമ്പാനുലോയിഡീ, സൈഫിയോയിഡീ, ലൊബീലിയോയിഡീ എന്നിങ്ങനെ മൂന്നു ഉപകുടുംബങ്ങളായി തിരിച്ചിരിക്കുന്നു.

കമ്പാനുല, ലൊബീലിയ എന്നീ ജനുസുകളിലെ സസ്യങ്ങൾ മനോഹരങ്ങളായ പൂക്കൾ ഉണ്ടാകുന്നതിനാൽ ഉദ്യാനസസ്യങ്ങളായി പരിപാലിക്കപ്പെടുന്നു. ചില ഇനങ്ങളിൽ മാംസളമായ വേരുകളും ഫലങ്ങളും ഭക്ഷ്യയോഗ്യമാണ്‌.

Campanuloideae
Lobelioideae
Cyphioideae

അവലംബം[തിരുത്തുക]

  1. Angiosperm Phylogeny Group (2009), An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III, Botanical Journal of the Linnean Society 161 (2): 105–121, ഡി.ഒ.ഐ.:10.1111/j.1095-8339.2009.00996.x, ശേഖരിച്ചത് 2010-12-10 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കമ്പാനുലേസീ&oldid=2321050" എന്ന താളിൽനിന്നു ശേഖരിച്ചത്