അനുപല്ലവി (മലയാള ചലചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അനുപല്ലവി
സംവിധാനംബേബി
നിർമ്മാണംരഘുകുമാർ
രചനവിജയൻ
ബാലകൃഷ്ണൻ (സംഭാഷണം)
തിരക്കഥബേബി
അഭിനേതാക്കൾജയൻ
സീമ
ശ്രീവിദ്യ
രവികുമാർ
സംഗീതംകെ.ജെ. ജോയ്
ഗാനരചനബിച്ചു തിരുമല
വിജയൻ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
റിലീസിങ് തീയതി
  • 4 മേയ് 1979 (1979-05-04)

രഘുകുമാർ നിർമിച്ച് ബേബി തിരക്കഥ എഴുതി, സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമണ് അനുപല്ലവി. ജയൻ, സീമ, ശ്രീവിദ്യ, രവികുമാർ, ഭവാനി, ബാലൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചലച്ചിത്രത്തിന്റെ കഥ വിജയനും സംഭാഷണം ബാലകൃഷ്ണനുമാണ് നിർവഹിച്ചിരിക്കുന്നത്. കഥാകൃത്തുകൂടിയായ വിജയനും ബിച്ചു തിരുമലയും എഴുതിയ ഗാനങ്ങൾക്ക് കെ.ജെ. ജോയ് സംഗിതം നൽകിയിരിക്കുന്നു. ഛായാഗ്രാഹണം വിപിൻ ദാസ് ചിത്രസംയോജനം കെ. ശങ്കുണ്ണിയുമാണ്[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഈ ചിത്രത്തിൽ 5 ഗാനങ്ങളാണ് ഉള്ളത്. കഥാകൃത്തായ വിജയനും ബിച്ചു തിരുമലയും എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് .ജെ. ജോയ് ആണ്.

നം. ഗാനം ഗായകർ രചന
1 ആയിരം മാതളപ്പൂക്കൾ പി. ജയചന്ദ്രൻ ബിച്ചു തിരുമല
2 എൻ സ്വരം പൂവിടും കെ.ജെ. യേശുദാസ് ബിച്ചു തിരുമല
3 നവമീ ചന്ദ്രികയിൽ പി. സുശീല ബിച്ചു തിരുമല
4 നീരാട്ട് എൻ മാനസറാണി വാണി ജയറാം, പി. ജയചന്ദ്രൻ വിജയൻ
5 ഒരേ രാഗ പല്ലവി നമ്മൾ എസ്. ജാനകി, എ.ജെ. യേശുദാസ് ബിച്ചു തിരുമല

അവലംബം[തിരുത്തുക]

  1. "Anupallavi". www.malayalachalachithram.com. ശേഖരിച്ചത് 2018-03-11.
  2. https://malayalasangeetham.info/m.php?3149
  3. https://spicyonion.com/title/anupallavai-malayalam-movie/