സൂപ്പർസോറസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Craniata

സൂപ്പർസോറസ്‌
Temporal range: അന്ത്യ ജുറാസ്സിക്‌, 153 Ma
Mounted skeleton, North American Museum of Ancient Life
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: കോർഡേറ്റ്
Class: ഉരഗം
Superorder: ദിനോസർ
Order: Saurischia
Suborder: Sauropodomorpha
Infraorder: സോറാപോഡ്
Family: Diplodocidae
Subfamily: Diplodocinae
Genus: Supersaurus
Jensen, 1985
Species: S. vivianae
Jensen, 1985
Synonyms

സൂപ്പർസോറസ്‌ എന്നാൽ ഉഗ്രൻ പല്ലി എന്നാണ് അർത്ഥം. ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളിൽ ഏറ്റവും വലിപ്പമേറിയവയിലൊന്നായിരുന്നു സൂപ്പർസോറസ്‌. സസ്യഭുക്കുകളായ ഈ ഇനം ദിനോസർ ജുറാസ്സിക്‌ യുഗത്തിന്റെ അന്ത്യത്തിൽ ആണ് ജീവിച്ചിരുന്നത് (ഏകദേശം 153 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) അമേരിക്കൻ ഭൂഖണ്ഡത്തിലാണ്‌ ജന്മമെടുത്തതെന്ന് അനുമാനിക്കപ്പെടുന്നു. കൊ‌ളറാഡോയിൽ ആണ് ഈ ഇനം ദിനോസറുകളുടെ ഫോസിൽ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്. അൾട്രസോറസ് എന്ന പേരിലും അറിയപ്പെട്ടിരുന്നു.

[തിരുത്തുക] ശരീര ഘടന

സോറാപോഡ് കുടുംബത്തിൽപെട്ട സൂപ്പർസോറസ്‌കൾക്ക് 33 മുതൽ 34 മീറ്റർ വരെ (108 -112 അടി) നീളമുണ്ടായിരുന്നു. 2.4 മീറ്റർ (8 അടി)വരെ ഉയരം ഉണ്ടായിരുന്ന ഇവയുടെ ശരീര ഭാരം ഏകദേശം 35-40 ടണ്ണോളം വരുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്. സൊറാപോഡ് വിഭാഗത്തിൽപ്പെട്ട മറ്റു ദിനോസറുകളെപ്പോലെ നീണ്ട കഴുത്തും നീളമേറിയ വാലും ഇവയുടെ പ്രത്യേകതകളായിരുന്നു. നാലു കാലുകളും ഉപയോഗിച്ചാണ്‌ ഇവ സഞ്ചരിച്ചിരുന്നത്. പിന്നെ സൊറാപോഡ് കുടുംബത്തിലെ ഏറ്റവും നീളം കൂടിയ കഴുത്തും സൂപ്പർസോറസിന് ആയിരുന്നു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=സൂപ്പർസോറസ്‌&oldid=1291215" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ