സി.പി.ഐ (എം.എൽ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് - ലെനിനിസ്റ്റ്) എന്നതിന്റെ ചുരുക്കരൂപം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് വിപ്ലവപാർട്ടികളിൽ ഒന്ന്. ഈ പാർട്ടി സ്ഥാപിക്കപ്പെട്ടത് 1969 ൽ ആൾ ഇന്ത്യ കോർഡിനേഷൻ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ് റെവല്യൂഷണറീസിന്റെ സമ്മേളനത്തിലാണ്. ഇതിന്റെ സ്ഥാപനവിവരം ലെനിന്റെ ജന്മദിനമായ ഏപ്രിൽ-22 ന് കാനു സന്യാൽ ആണ് ഈ സമ്മേളനത്തിൽ അറിയിച്ചത്.
ചരിത്രം [തിരുത്തുക]
സി.പി.ഐ.(എം.എൽ) ന്റെ പ്രധാന നേതാക്കൾ ചാരു മജുംദാർ, കാനു സന്യാൽ എന്നിവരാണ്. ഇവർ ആദ്യം സി.പി.ഐ (എം) ലെ പശ്ചിമബംഗാളിലെ നേതാക്കന്മാരായിരുന്നു. പാർട്ടിയുടെ ആദ്യ കോൺഗ്രസ്സ് നടന്നത് 1970 ൽ കൽക്കട്ടയിലായിരുന്നു. ഇതിൽ പാർട്ടിയുടെ സെണ്ട്രൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.