പി. സുന്ദരയ്യ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സ്റ്റിന്റെ സ്ഥാപകനേതാക്കളിലൊരാളും തെലുങ്കാന സമരസേനാനിയുമായിരുന്നു പി. സുന്ദരയ്യ എന്ന പുച്ചാലപ്പള്ളി സുന്ദരയ്യ(തെലുങ്ക്: పుచ్చలపల్లి సుందరయ్య)(1 മെയ് 1913 – 19 മെയ് 1985) . ആന്ധ്രാപ്രദേശുകാരനായ ഇദ്ദേഹം സഖാവ് പി.എസ് എന്നാണ് അറിയപ്പെട്ടിരുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ സുന്ദരയ്യ സുന്ദരരാമി റെഡ്ഡി എന്ന തന്റെ പേരിലെ ജാതിയെ സൂജിപ്പിക്കുന്ന ഭാഗം മാറ്റി സുന്ദരയ്യ എന്നാക്കി. ദരിദ്ര ജനവിഭാഗങ്ങൾക്കുവേണ്ടി എന്നും നിലകൊണ്ട സുന്ദരയ്യ തെലുങ്കാന സമരത്തിന്റെ ഭാഗമായി ഉണ്ടായ സായുധ സമരങ്ങളിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ്.[1][2]
ഉള്ളടക്കം |
ജീവചരിത്രം [തിരുത്തുക]
ആദ്യകാലം [തിരുത്തുക]
1913 മെയ് 1 ന് ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ അലങ്കാനിപാടിലാണ് സുന്ദരയ്യ ജനിച്ചത്. ഒരു ജന്മി കുടുംബമായിരുന്നു സുന്ദരയ്യയുടേത്. സുന്ദരയ്യയ്ക്ക് ആറ് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. സ്കൂൾ തല വുദ്യാഭ്യാസം കഴിഞ്ഞ് കോളേജിൽ ചേർന്ന അദ്ദേഹം 1930 ൽ 17ആം വയസ്സിൽ ഗാന്ധിജിയുടെ നിസ്സകരണ പ്രസ്ഥാനത്തിൽ പങ്ക് ചേരാൻ കോളേജ് വിട്ടു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്ത അദ്ദേഹം ഉടൻ തന്നെ അതിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
കമ്മ്യുണിസ്റ്റ് പാർട്ടിയിൽ [തിരുത്തുക]
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളായിരുന്ന അമീർ ഹൈദർ ഖാന്റെ നിർദേശപ്രകാരമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരുന്ന രണ്ടാം ലോക മഹായുദ്ധ കാലത്ത് സുന്ദരയ്യ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാകുന്നത്. അക്കാലത്ത് കേരളത്തിൽ നിന്നുള്ള കമ്മ്യൂണിസ്റ്റു നേതാകളായ ഇ.എം.എസ്, പി. കൃഷ്മപിള്ള മുതലായവരിൽ സുന്ദരയ്യ ആകൃഷ്ടനായിരുന്നു. 1936ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേന്ദ്രകമ്മറ്റിയിൽ അംഗമായ അദ്ദേഹം ആ വർഷം തന്നെ ഓൾ ഇന്ത്യ കിസാൻ സഭയ്കക്ക് രൂപം നൽകി.
അവലംബം [തിരുത്തുക]
- ↑ History on the verge of collapse in Hindu on 3 May 2006.
- ↑ http://www.hinduonnet.com/thehindu/thscrip/print.pl?file=2006052008410400.htm&date=2006/05/20/&prd=th&