സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) യോട് ആഭിമുഖ്യം ഉള്ള ഒരു സ്വതന്ത്ര വിദ്യാർത്ഥി സംഘടന ആണ്. എസ്.എഫ്.ഐ. (പൂർണ്ണനാമം സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ, ആംഗലേയം: SFI - Student's Federation of India). 1970 ൽ ആണ് എസ്.എഫ്.ഐ രൂപവത്കരിക്കപ്പെട്ടത്. ഇപ്പോൾ ഏകദേശം 35 ലക്ഷം വിദ്യാർത്ഥികൾ ഈ സംഘടനയിൽ അംഗങ്ങൾ ആയി ഉണ്ട്. [1]
ഉള്ളടക്കം |
[തിരുത്തുക] നേതൃത്വം
നിലവിലെ അഖിലേന്ത്യാ സെക്രട്ടറി റിതബ്രത ബാനെർജിയും പ്രസിഡന്റ് പി കെ ബിജുവും ആണ്. കേരള ഘടകത്തിൽ പി. ബിജു സെക്രട്ടരിയും, കെ.വി. സുമെഷ് പ്രസിഡന്റുമാണ്.
[തിരുത്തുക] നയസമീപനങ്ങൾ
ഇടതുപക്ഷ ചായ്‌വുള്ള വിദ്യാർത്ഥി സംഘടനയാണ് എസ്.എഫ്.ഐ. വിദ്യാഭ്യാസരംഗത്തെ സ്വകാര്യവൽക്കരണ നയങ്ങളെ ഈ പ്രസ്ഥാനം ശക്തമായി എതിർക്കുന്നു.വിദ്യാഭ്യാസ കചവടം എതിർക്കുന്നു
[തിരുത്തുക] മുദ്രാവാക്യങ്ങൾ
പഠിക്കുക പോരാടുക എന്നതാണ് എസ്.എഫ്.ഐ അതിന്റെ പ്രധാന കാഴ്ചപ്പാടായി പറയുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നിവയെയാണ് സംഘടന ലക്ഷ്യങ്ങളായി ഉയർത്തിക്കാട്ടുന്നത്.
[തിരുത്തുക] വിവിധ സംസ്ഥാനങ്ങളിൽ
ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും എസ്.എഫ്.ഐ നിലവിലുണ്ട്.
[തിരുത്തുക] കേരളം
കേരളത്തിലെ ഏറ്റവും പ്രബലമായ വിദ്യാർത്ഥി സംഘടനയാണ് എസ്.എഫ്.ഐ.[അവലംബം ആവശ്യമാണ്]കേരളത്തിലെ മുഴുവൻ സർവ്വകലാശാലകളിലും വിദ്യാർത്ഥി യൂണിയനുകളിലും വിജയിച്ചത് ഈ സംഘടനയാണ്.[അവലംബം ആവശ്യമാണ്] ബഹുഭൂരിപക്ഷം കോളേജുകളുടെയും വിദ്യാർത്ഥി യൂണിയനുകൾ എസ്.എഫ്.ഐ യുടെ നിയന്ത്രണത്തിലുമാണ്.[അവലംബം ആവശ്യമാണ്]
[തിരുത്തുക] പശ്ചിമ ബംഗാൾ
പശ്ചിമ ബംഗാൾ സംസ്ഥാനത്തെ ഏറ്റവും പ്രബലമായ വിദ്യാർത്ഥി സംഘടന എസ്.എഫ്.ഐ ആണ്.
[തിരുത്തുക] ഹിമാചൽ പ്രദേശ്
ഹിമാചൽ പ്രദേശിലും എസ്.എഫ്.ഐ ശക്തമാണ്. ഹിമാചൽ സർവ്വകലാശാലയിൽ എസ്.എഫ്.ഐ യാണ് പ്രധാന വിദ്യാർത്ഥി പ്രസ്ഥാനം. [2]
[തിരുത്തുക] ഡൽഹി
ഡൽഹിയിലെ ജെ.എൻ.യു വിലും എസ്.എഫ്.ഐയ്ക്ക് ശക്തമായ സാന്നിധ്യമുണ്ട്.
[തിരുത്തുക] അവലംബം
- ↑ "Unite & Fight For Social Justice, Self-Reliance & Rights". People's Democracy. 2005-12-04. http://pd.cpim.org/2005/1204/12042005_ragesh.htm, ശേഖരിച്ചത്: 2006-07-30.
- ↑ "SFI Sweeps Himachal University Polls". People's Democracy. 29-08-04. http://pd.cpim.org/2005/1204/12042005_ragesh.htm, ശേഖരിച്ചത്: 2007-05-12.