കെ.എൻ. രാമചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ എൻ രാമചന്ദ്രൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ എൻ രാമചന്ദ്രൻ
കെ.എൻ. രാമചന്ദ്രൻ

ഇന്ത്യയിൽ നിന്നുള്ള ഒരു കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകനാണ് കെ.എൻ. രാമചന്ദ്രൻ. അടിയന്തിരാവസ്ഥയ്ക്ക് ശേഷം കേരളത്തിൽ നക്‌സലൈറ്റ് പ്രസ്ഥാനം പുനസംഘടിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ഇദ്ദേഹം പിന്നീട് നക്‌സലൈറ്റ് പ്രസ്ഥാനങ്ങളുടെ പിളർപ്പിന് ശേഷം സി.പി.ഐ.(എം.എൽ) റെഡ്സ്റ്റാർ എന്ന പുതിയ പാർട്ടി രൂപീകരിച്ചു. 2022 സെപ്തംബറിൽ കോഴിക്കോട് വെച്ച് നടന്ന പാർട്ടിയുടെ 12ാം പാർട്ടി കോൺഗ്രസ് വരെയുള്ള ദീർഘ കാലം സി.പി.ഐ.(എം.എൽ) റെഡ്സ്റ്റാറിന്റെ ദേശീയ സെക്രട്ടറിയായി ദൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു.[1] പശ്ചിമബംഗാൾ, ഝാർഖണ്ട്, ബീഹാർ, ഒഡീഷ എന്നിവിടങ്ങളിലെല്ലാം നിരവധി ജനകീയ സമരങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. ഇന്ത്യയിലെ മാർക്‌സിസ്റ്റ് രാഷ്ട്രീയ പ്രവർത്തകരിൽ പ്രധാനിയാണ് അദ്ദേഹം.[2]

അവലംബം[തിരുത്തുക]

  1. "വിപ്ളവ കമ്യൂണിസ്റ്റ് പാർട്ടികൾ ഐക്യപ്പെടണം -കെ.എൻ. രാമചന്ദ്രൻ" (in ഇംഗ്ലീഷ്). Retrieved 2022-10-07.
  2. ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഭാവി | കെ.എൻ രാമചന്ദ്രൻ സംസാരിക്കുന്നു, retrieved 2022-10-07
"https://ml.wikipedia.org/w/index.php?title=കെ.എൻ._രാമചന്ദ്രൻ&oldid=3792925" എന്ന താളിൽനിന്ന് ശേഖരിച്ചത്