സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്
![]() |
|
| Centre of Indian Trade Unions | |
| Founded | 1970 |
|---|---|
| Members | 3.2million |
| Country | India |
| Key people | M K Pandhe, President |
| Office location | New Delhi, India |
| Website | www.citucentre.org |
സെൻറർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് അഥവാ സി.ഐ.ടി.യു , ഭാരതത്തിലെ ഒരു ഇടതുപക്ഷ തൊഴിലാളി സംഘടനയാണ്. അംഗത്വം കൊണ്ട് ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളിലൊന്നാണ് സി.ഐ.ടി.യു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കനുസരിച്ച് 2002-ൽ സി.ഐ.ടി.യു. -വിന്റെ അംഗത്വം 3222532 പേർ ആയിരുന്നു. [1] 2007 ജനുവരി മാസത്തിൽ ബെംഗളൂരുവിൽ നടന്ന സി.ഐ.ടി.യു -ന്റെ ദേശീയ സമ്മേളനത്തിൽ ചിത്തബ്രത മജുംദാർ ജനറൽ സെക്രട്ടറിയായും എം.കെ.പാന്ഥേ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2007-ൽ ഫെബ്രുവരി മാസത്തിൽ ചിത്തബ്രത മജുംദാറിന്റെ മരണത്തെ തുടർന്ന് മുഹമ്മദ് അമീൻ പുതിയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.കേരളത്തിലെ സി.ഐ.ടി.യു സംസ്ഥാന സമിതി ജനറൽ സെക്രട്ടറി എം.എം.ലോറൻസാണ്.
ചുവന്ന നിറത്തിലുള്ള സി.ഐ.ടി.യു-ന്റെ പതാകയിൽ മധ്യഭാഗത്തായി വെള്ള നിറത്തിലുള്ള അരിവാളും ചുറ്റികയും, ഇടതു വശത്ത് ലംബമായി സി.ഐ.ടി.യു എന്ൻ വെള്ള നിറത്തിൽ ഉള്ള ആംഗലേയ അക്ഷരങ്ങൾ എന്നിവ ആലേഖനം ചെയ്തിരിക്കുന്നു.ആംഗലേയത്തിൽ "ദി വർക്കിങ്ങ് ൿളാസ്സ്" എന്നും ഹിന്ദിയിൽ "സി.ഐ.ടി.യു മസ്ദൂർ" എന്നും പേരുള്ള രണ്ട് മാസികകൾ സി.ഐ.ടി.യു പുറത്തിറക്കുന്നു.[2]
[തിരുത്തുക] അവലംബം
- ↑ http://www.labourfile.org/superAdmin/Document/113/table%201.pdf
- ↑ http://www.citucentre.org/abtus/index.html
