അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആൾ ഇന്ത്യാ ഡെമോക്രാറ്റിക് വിമൻസ് അസ്സോസിയേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആൾ ഇന്ത്യാ ഡെമോക്രാറ്റിക് വിമൻസ് അസ്സോസിയേഷൻ അഥവാ ഏ.ഐ.ഡി.ഡബ്ല്യൂ.എ ഭാരതത്തിലെ ഒരു ഇടതുപക്ഷ വനിതാ സം‌ഘടനയാണ്‌. ജനാധിപത്യം, സമത്വം, സ്ത്രീവിമോചനം എന്നിവയാണ്‌ 1981-ൽ സ്ഥാപിതമായ ഏ.ഐ.ഡി.ഡബ്ല്യൂ.എ അതിന്റെ ലക്ഷ്യങ്ങളായി ഉയർത്തിക്കാട്ടുന്നത്. സ്ത്രീസമൂഹത്തിന്റെ ഉന്നമനത്തിനായി രാജ്യവ്യാപകമായി സ്ത്രീകളെ സം‌ഘടിതരാക്കുക, സ്ത്രീപുരുഷ വിവേചനം ഇല്ലാതാക്കുക, ജനാധിപത്യം, തുല്യ അവകാശങ്ങൾ, വിമോചനം എന്നിവയ്ക്കു വേണ്ടി പോരാടുക എന്നിവയൊക്കെയാണ്‌ ഏ.ഐ.ഡി.ഡബ്ല്യൂ.എ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന പ്രധാന സ്ത്രീപക്ഷ ആശയങ്ങൾ.[1]

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം
Indicom.PNG

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

എ.കെ. ഗോപാലൻ
പി. കൃഷ്ണപിള്ള
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
എസ്.എ. ഡാൻ‌ഗെ,ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി.സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം

ഉള്ളടക്കം

[തിരുത്തുക] സംഘടന

1981 മാർച്ച് മാസം പത്തുമുതൽ പന്ത്രണ്ട് വരെ ചെന്നൈ നഗരത്തിൽ നടന്ന ദേശീയ സമ്മേളനത്തിൽ വച്ചാണ്‌ ഏ.ഐ.ഡി.ഡബ്ല്യൂ.എ എന്ന സംഘടന രൂപീകൃതമായത്. മൂന്നു വർഷത്തിലൊരിക്കലാണ്‌ ഏ.ഐ.ഡി.ഡബ്ല്യൂ.എ-യുടെ ദേശീയ സമ്മേളനം നടക്കുക. ഈ സമ്മേളനത്തിൽ വച്ചാണ്‌ ദേശീയ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെൻട്രൽ എക്സിക്ക്യൂട്ടീവ് കമ്മിറ്റി എന്നീ കാര്യനിർവാഹകരെ തിരഞ്ഞെടുക്കുന്നത്. വെള്ള പശ്ചാത്തലത്തിൽ ചുവന്ന വരകൾ അതിർത്തി തീർക്കുന്നതാണ്‌ ഏ.ഐ.ഡി.ഡബ്ല്യൂ.എ-യുടെ ഔദ്യോഗിക പതാക. വീതിയുടെ ഒന്നര ഇരട്ടി നീളമുള്ള പതാകയുടെ വലതുവശം ചേർന്നു മുകളിലായി ഒരു ചുവന്ന നക്ഷത്രം, മധ്യത്തിൽ മുഷ്ടി ഉയർത്തിപ്പിടിച്ചിരിക്കുന്ന വനിതയുടെ ചിത്രം, ചിത്രത്തിനു താഴെയായി "ജനാധിപത്യം സമത്വം സ്ത്രീവിമോചനം" എന്നതിന്റെ ആംഗലേയം എന്നിവ ആലേഖനം ചെയ്തിരിക്കുന്നു. ഹിന്ദിയിൽ സാമ്യാ എന്നും ആംഗലേയത്തിൽ വിമൻസ് ഇക്വാളിറ്റി എന്നും രണ്ട് പ്രസിദ്ധീകരണങ്ങൾ ഏ.ഐ.ഡി.ഡബ്ല്യൂ.എ-യുടേതായി പുറത്തിറങ്ങുന്നുണ്ട്.

[തിരുത്തുക] നേതൃത്വം

2007 നവംബർ ആദ്യവാരം കൊൽക്കത്തയിൽ നടന്ന എട്ടാമത് ദേശീയ സമ്മേളനത്തിൽ സുഭാഷിണി അലി പ്രസിഡന്റായും ശ്യാമലി ഗുപ്ത വർക്കിങ് പ്രസിഡന്റായും സുധ സുന്ദരരാമൻ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.[2]ടി.എൻ.സീമയാണ്‌ ഏ.ഐ.ഡി.ഡബ്ല്യൂ.എ കേരള ഘടകത്തിന്റെ പ്രസിഡന്റ്.

സി.പി.ഐ(എം)-ന്റെ പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗവുമായ വൃന്ദ കാരാട്ട് 1993 മുതൽ 2004 വരെ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു. ഇപ്പോൾ ദേശീയ ഉപാദ്ധ്യക്ഷയായി പ്രവർത്തിച്ചു വരുന്നു.

[തിരുത്തുക] അവലംബം

  1. http://www.aidwaonline.com/content/organization/constitution_and_programme.php
  2. http://www.flonnet.com/fl2423/stories/20071207509110200.htm

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

http://www.aidwaonline.com/

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ