ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ
ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ) ഇന്ത്യയിലെ പ്രധാന ഇടതുപക്ഷ യുവജനസംഘടനയാണ്. രാഷ്ട്രീയമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നോട് ബന്ധം പുലർത്തുകുയും അതേസമയം സ്വതന്ത്ര യുവജനസംഘടനയായി പ്രവർത്തിക്കുകയും ചെയ്യുന്ന ഡി.വൈ.എഫ്.ഐ 1980-ൽ ആണ് രൂപീകൃതമായത്. ഡി.വൈ.എഫ്.ഐ.രൂപീകരിക്കുന്നതിനുമുൻപ് വിവിധ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന സമാന ആശയഗതിയുള്ള സംഘടനകൾ ഒന്നിച്ചു ചേർന്നാണ് ഈ സംഘടന ഉണ്ടാകുന്നത്.[1]
ഉള്ളടക്കം |
[തിരുത്തുക] തുടക്കം
1980 നവംബർ 3 നാണ് ഡിവൈഎഫ്‌ഐ രൂപീകൃതമായത്. ഒക്ടോബർ 31 മുതൽ നവംബർ 3 വരെ പഞ്ചാബിലെ ലുധിയാനയിലെ സഹീദ് കർത്താർ സിംഹ് ശരബ ഗ്രാമത്തിൽ നടന്ന ഒരു യോഗത്തിലാണ് ഇതു രൂപീകൃതമായത്.
[തിരുത്തുക] പ്രസിദ്ധീകരണങ്ങൾ
നവജ്വാൻ ദൃഷ്ടി എന്നൊരു മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. കേരളത്തിൽ യുവധാര എന്നൊരു മാസികയും പശ്ചിമ ബംഗാളിൽ ജുബശക്തി (Jubashakti) എന്ന മാസികയും പ്രസിദ്ധീകരിക്കുന്നുണ്ട്.
[തിരുത്തുക] യുവധാര
ഡി.വൈ.എഫ്.ഐ.യുടെ മലയാളം മുഖമാസികയാണ് യുവധാര. രണ്ടു ലക്ഷ്ത്തിലധികം വരിക്കാരുള്ള മാസികയുടെ എഡിറ്റർയു.ഗിരീഷ് ആണു.