വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
ഉദാ:അതിവേഗം ഒഴിവാക്കേണ്ട ലേഖനങ്ങൾ ചൂണ്ടിക്കാട്ടുക, ഏതെങ്കിലും ലേഖനങ്ങളുടെ സംരക്ഷണം ആവശ്യപ്പെടുക തുടങ്ങിയവ

നോട്ടീസ് ബോർഡിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

ഉള്ളടക്കം

തിരഞ്ഞെടുത്ത ചിത്രം

ഒരു ചിത്രം തിരഞ്ഞെടുത്തിട്ടെങ്കിലും അത് പ്രധാന താളിൽ വരുന്നില്ല. അതുകൊണ്ട് കൂടുതലൊന്നും ചെയ്യുന്നില്ല. അങ്ങനെ തന്നെ വിടുന്നു--പ്രവീൺ:സം‌വാദം 08:31, 22 നവംബർ 2009 (UTC)

അക്ഷരപിശകാണോ?

നയങ്ങൾ ലളിത രൂപത്തിൽ എന്ന ഈ താളിലെ നല്ല പെരുമാറ്റ രീതികളിലെ 7[1] നംബർ അക്ഷരപ്പിശകാണോ എന്ന് സംശയം —ഈ തിരുത്തൽ നടത്തിയത് Hrishikesh.kb (സം‌വാദംസംഭാവനകൾ) 04:17, 18 ജനുവരി 2010

അത് അക്ഷരപ്പിശകല്ല. അലക്ഷ്യമായി ടൈപ്പ് ചെയ്ത് താളിൽ ചേർക്കുന്നതിനെ സൂചിപ്പിച്ചതാണ്‌ :) --ജുനൈദ് | Junaid (സം‌വാദം) 04:52, 18 ജനുവരി 2010 (UTC)
അത് ശരിയായ വിധത്തിൽ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നില്ലങ്കിൽ ആരെങ്കിലും തിരുത്തൂ--പ്രവീൺ:സം‌വാദം 06:11, 18 ജനുവരി 2010 (UTC)
ശ്രമിച്ചിട്ടുണ്ട്. പിന്നെ പകർപ്പവകാശം ക്രിയേറ്റീവ് കോമൺസ് ആക്കി മാറ്റണ്ടേ? -- റസിമാൻ ടി വി 06:54, 18 ജനുവരി 2010 (UTC)
വെണം കൂടാതെ വിക്കിപീഡിയ:പകർപ്പവകാശം മാറ്റിയെഴുതുകയും വേണം അല്ലെങ്കിൽ ഇംഗ്ലീഷ് വിക്കിയിലെ താളിലേക്ക് കണ്ണി നൽകണം en:Wikipedia:Copyrights . --ജുനൈദ് | Junaid (സം‌വാദം) 07:18, 18 ജനുവരി 2010 (UTC)

സംശയം

Luckas-bot ഇതു നല്ല ബോട്ടാണോ?എന്താ ചെയ്തതെന്ന് പിടുത്തം കിട്ടിയില്ല--Sahridayan 12:08, 21 ഏപ്രിൽ 2010 (UTC)

ആണല്ലോ. അതു താളുകളിൽ ഇന്റർ‌വിക്കി കണ്ണികൾ ചേർക്കുക മാത്രമാണു ചെയ്യുന്നത്. ഏതു താളിലെ പ്രവർത്തനമാണു പിടി കിട്ടാഞ്ഞതെന്നു വ്യക്തമാക്കാമോ? --Anoopan| അനൂപൻ 12:12, 21 ഏപ്രിൽ 2010 (UTC)

കുഴപ്പക്കരനല്ലെന്നറിഞ്ഞാ മതി.'മാനേജ്മെന്റി'ൽ പുള്ളിൽ എടപെട്ടിരുന്നു.ഈ ബോട്ടുകളോരോന്നിന്റെയു പ്രവർത്തനത്തിന്റെ ലഘു വിവരണം ആ ബോട്ടുകളുടെ താളിൽ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ--Sahridayan 12:17, 21 ഏപ്രിൽ 2010 (UTC)സോറീ മാനേജ്മെന്റല്ല ഓഡിറ്റിങ്ങ് --Sahridayan 12:19, 21 ഏപ്രിൽ 2010 (UTC)

ലോഗോ മാറി!!!

വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പിൽ പുതിയ ലോഗോ.
Wikipedia-logo.svg
അക്ഷരത്തെറ്റുകൾ തിരുത്തി കൂടുതൽ ഭംഗിയാക്കിയിട്ടുണ്ട്. മലയാളം വിക്കിപീഡിയയുടെ ലോഗോയും അതിനനുസരിച്ചു മാറ്റണ്ടേ?.--Naveen Sankar 10:28, 14 മേയ് 2010 (UTC) ‌

നമ്മുടെ ലോഗോയിലെ ഫോണ്ട് സ്വതന്ത്രമല്ല. പകരമുപയോഗിക്കാൻ പറ്റുന്ന നല്ലൊരു ഫോണ്ട് കിട്ടിയാലുടൻ ലോഗോയും മാറും. ഷിജുവും, ജുനൈദും അതിനുള്ള ശ്രമത്തിലാണ്.--പ്രവീൺ:സം‌വാദം 10:50, 14 മേയ് 2010 (UTC)

നല്ല ഫോണ്ട് എന്ന് ഉദ്ദേശിച്ചത് ഏതാണ്‌ --മഹാരാജാവ് 16:36, 13 സെപ്റ്റംബർ 2010 (UTC)

ഭംഗിയുള്ള ഫോണ്ട് എന്നുതന്നെയായിരിക്കും പ്രവീൺ ഉദ്ദേശിച്ചത്. കൂടെ സ്വതന്ത്രമായ ഉപയോഗത്തിന്‌ അനുവദിക്കുന്ന തരത്തിൽ പ്രസിദ്ധപ്പെടുത്തിയതുമായിരിക്കണം. സമവായത്തിലൂടെ തിരഞ്ഞെടുത്ത ലോഗൊ മാറിയിട്ട് കുറച്ച് നാളായി, ലോഗോയുമായി ബന്ധപ്പെട്ട് ഈ സംവാദത്തിനിനി പ്രസക്തിയില്ലെന്ന് സൂചിപ്പിക്കുന്നു. --ജുനൈദ് | Junaid (സം‌വാദം) 03:39, 14 സെപ്റ്റംബർ 2010 (UTC)

ചിഹ്നനങ്ങൾ ?

വിക്കിപീഡിയയുടെ പുതിയ രൂപത്തിൽ (വെക്ടർ സ്കിൻ) edit ചെയ്യുമ്പോൾ 'പ്രത്യേക ലിപികൾ' എന്ന വിഭാഗത്തിലുള്ള ഉപവിഭാഗങ്ങളിൽ 'ചിഹ്നനങ്ങൾ' എന്ന് കാണുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിലെ symbols എന്നതിന്റെ വിവർത്തനമായാണ് അത് ഉപയോഗിച്ചിരിക്കുന്നത്. ചിഹ്നങ്ങൾ എന്ന് മതി. ചിഹ്നനങ്ങൾ എന്ന് വേണ്ട.--Naveen Sankar 07:45, 31 മേയ് 2010 (UTC)

ചിഹ്നനങ്ങൾ ഉറപ്പാണോ? --ജുനൈദ് | Junaid (സം‌വാദം) 08:16, 31 മേയ് 2010 (UTC)

എന്താ ജുനൈദേ ഇത്ര സംശയം? ചിഹ്നങ്ങൾ (symbols) ചേർക്കുന്ന പ്രക്രിയക്ക് പറയുന്ന പേരാണ് ചിഹ്നനം (punctuation). ഇവിടെ 'symbols' എന്നതിന്റെ വിവർത്തനമാണ് ഉപയോഗിക്കേണ്ടത്. അതിനാൽ അത് ചിഹ്നങ്ങൾ എന്നാക്കണം, ചിഹ്നനങ്ങൾ എന്ന പ്രയോഗം തന്നെ ഇല്ല. --Naveen Sankar 08:25, 31 മേയ് 2010 (UTC)

വിവർത്തനവിക്കിയിൽ മാറ്റിയിട്ടുണ്ട്, അടുത്ത മീഡിയവിക്കി അപ്ഡേറ്റിന്‌ ഇവിടെയെത്തും, ഇവിടെയും മാറ്റാം പക്ഷെ ശേഷം മായ്ക്കേണ്ടി വരും, ഗുരുതരമായ പ്രശ്നമല്ലാത്തത് കൊണ്ട് അതിന്റെ ആവശ്യമൊന്നുമില്ല എന്ന് കരുതുന്നു. --ജുനൈദ് | Junaid (സം‌വാദം) 08:31, 31 മേയ് 2010 (UTC)

നന്ദി. --Naveen Sankar 09:21, 31 മേയ് 2010 (UTC)

സ്വതവേ എന്നുവേണ്ട

ഉപയോക്താവിനുള്ള "എന്റെ ക്രമീകരണങ്ങൾ" എന്ന വിഭാഗം കാണുക. അതിൽ മാറ്റങ്ങൾ വരുത്തി താഴെയെത്തുമ്പോൾ "സേവ് ചെയ്യുക" എന്നതിനു നേർക്ക് "സ്വതവേയുള്ള ക്രമീകരണങ്ങൾ പുനഃസ്ഥാപിക്കുക" എന്ന് കാണാം. സ്വതവേ എന്ന പ്രയോഗം തെറ്റാണ്.--Naveen Sankar 04:02, 7 ജൂലൈ 2010 (UTC)

എന്താണു് ശരി എന്നു് കൂടി പറയൂ.--ഷിജു അലക്സ് 04:21, 7 ജൂലൈ 2010 (UTC)
സ്വതേ ആണു ശരി. Umesh | ഉമേഷ് 06:07, 7 ജൂലൈ 2010 (UTC)

ഈശ്വര! വിക്കിപീഡിയയിൽ ഇരുപതിലധികം ലേഖനങ്ങളിൽ ഈ സ്വതവേ പ്രയോഗം ഉണ്ടല്ലോ. സ്വതേ എന്ന പ്രയോഗമാകട്ടെ നാലേനാലു ലേഖനങ്ങളിലും. --Naveen Sankar 04:38, 7 ജൂലൈ 2010 (UTC)

ഈ മാറ്റം മാടപ്രാവിനെക്കൊണ്ട് ചെയ്യിക്കാം. എങ്കിലും ഒരു അവലംബം കൂടി നൽകാമോ? --Vssun (സുനിൽ) 10:39, 7 ജൂലൈ 2010 (UTC)

സ്വതവേ എന്നത് മാറ്റി സ്വതേ എന്നാക്കൂ. താമസം എന്തിനാ?--Naveen Sankar 08:35, 9 ജൂലൈ 2010 (UTC)

സുനിൽ മുകളിൽ ചോദിച്ചതു പോലെ സ്വതേ ആണു ശരി എന്നതിനു ഒരു അവലംബം കൂടി നൽകൂ --Anoopan| അനൂപൻ 08:58, 9 ജൂലൈ 2010 (UTC)
പന്മന രാമചന്ദ്രൻ നായരുടെ "തെറ്റും ശരിയും" എന്ന പുസ്തകം കാണുക; അല്ലെങ്കിൽ പന്മനയുടെ തന്നെ "തെറ്റില്ലാത്ത മലയാളം" എന്ന പുസ്തകം കാണുക--Naveen Sankar 12:49, 17 ജൂലൈ 2010 (UTC)

വിക്കിക്വോട്ടിന്റെ കുഴപ്പം

മലയാളം വിക്കിചൊല്ലുകൾ എടുക്കുമ്പോൾ, ബ്രൗസറിന്റെ റ്റാബിൽ എഴുതിക്കാണിക്കുന്നത് 'വിക്കി ചില്ലുകൾ' എന്നാണ്. (എനിക്കു മാത്രമുള്ള പ്രശ്നമാണോ എന്നറിയില്ല. ഉള്ളടക്കത്തിൽ വിക്കിചൊല്ലുകൾ എന്ന് ശരിയായി കാണുന്നുണ്ട്.) (ഫയർഫോക്സ്, അഞ്ജലി ഓൾഡ് ലിപിയാണ് ഉപയോഗിക്കുന്നത്). ദയവായി തിരുത്തുക.--Naveen Sankar 12:49, 17 ജൂലൈ 2010 (UTC)

അവിടെ, നോട്ടീസ് ബോർഡിലും 'വിക്കി ചില്ലുകൾ സംരംഭത്തിന് പുതിയമുഖം' എന്നാണ് കാണുന്നത്. --Naveen Sankar 12:52, 17 ജൂലൈ 2010 (UTC)

വിക്കി ചൊല്ലുകളുടെ പേരു മാറ്റാൻ ബഗ്ഗ് ചെയ്തപ്പോൾ പറ്റിയ ഒരു പിഴവാണത്. ബഗ്ഗ് റീഓപ്പൺ ചെയ്തിട്ടുണ്ട്. ഒരു കാര്യം ഇവിടെ മലയാളം വിക്കിപീഡിയയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രം അവതരിപ്പിക്കുക. സഹോദരസം‌രഭങ്ങളെക്കുറിച്ചുള്ള ചർച്ചകൾ അതാതു വിക്കികളിൽ അവതരിപ്പിക്കുക. അവിടെ അതിനു പറ്റിയ താൾ നിലവിലില്ലെങ്കിൽ മെയിലിങ്ങ് ലിസ്റ്റിൽ അവതരിപ്പിക്കുക. --Anoopan| അനൂപൻ 13:15, 17 ജൂലൈ 2010 (UTC)

ആ വിധത്തിൽ സഹോദരവിക്കികളെ വേർതിരിച്ചു കാട്ടേണ്ടതില്ല. പ്രത്യെകിച്ച് ഇവിടുള്ളവർ മാത്രമേ അവിടെ ഉള്ളൂ എന്നതിനാൽ. ഇവിടാകുമ്പം എല്ലാവരുടേയും ശ്രദ്ധ എളുപ്പം കിട്ടുകയും ചെയ്യും. --ഷിജു അലക്സ് 14:54, 17 ജൂലൈ 2010 (UTC)

മറ്റു വിക്കി സംരഭങ്ങളെക്കുറിച്ചുള്ള സം‌വാദവേദിയായി വിക്കിപീഡിയ മാറരുത്. അതിനായി അതതു വിക്കികളിൽ തന്നെ താളുകൾ തുടങ്ങണം. ഇല്ലെങ്കിൽ പ്രശ്നം മലയാളം വിക്കി സം‌രഭങ്ങളുടെ മെയിലിങ്ങ് ലിസ്റ്റിൽ ഇടണം. അതാണു നല്ലതെന്ന് എന്റെ അഭിപ്രായം . --Anoopan| അനൂപൻ 16:27, 17 ജൂലൈ 2010 (UTC)

അക്ഷരത്തിലെഴുതുമ്പോൾ

227, ഇരുന്നൂറ്റി ഇരുപത്തി ഏഴ് ആണോ അതോ ഇരുന്നൂറ്റിഇരുപത്തിയേഴ് ആണോ?--Habeeb | ഹബീബ് 18:35, 4 ഓഗസ്റ്റ് 2010 (UTC)

പൊതുവെ ടൈപ്പ് സെറ്റിങ്ങിൽ ഉള്ള നിയമം, 1-9 വരെയുള്ള അക്കങ്ങൾ മാത്രമാമേ അക്ഷരത്തിലെഴുതാവൂ എന്നതാണു്. ബാക്കി അതിന്റെ മുകളിൽ ഉള്ള സംഖ്യകൾ ഒക്കെ അക്കത്തിൽ തന്നെ വെണം എഴുതാൻ. --ഷിജു അലക്സ് 01:32, 5 ഓഗസ്റ്റ് 2010 (UTC)
എങ്കിൽ ഈ താളിൽ കാണുന്ന അക്ഷരത്തിലെഴുതിയവ യഥാർഥത്തിൽ അക്കത്തിൽ തന്നെയാണോ കിടക്കേണ്ടിയിരുന്നത്??--Habeeb | ഹബീബ് 15:11, 5 ഓഗസ്റ്റ് 2010 (UTC)

സൂക്തങ്ങളുടെ എണ്ണം തീർച്ചയായും അക്കത്തിൽ തന്നെ എഴുതുന്നതാണു് നല്ലത്. പക്ഷെ .......വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ മുപ്പത്തിയേഴാം അദ്ധ്യായമാണ്‌ ........എന്ന് പറയുന്നിടത്ത് അക്ഷരത്തിൽ തന്നെ കിടന്നാലും കുഴപ്പമില്ല എന്ന് തോന്നുന്നു. പഞ്ചായത്തിൽ ചർച്ച ചെയ്ത് നയം രൂപീകരിക്കുന്നതാവും നല്ലത്. --ഷിജു അലക്സ് 15:28, 5 ഓഗസ്റ്റ് 2010 (UTC)

നന്ദി ഷിജു, സൂക്തങ്ങളുടെ എണ്ണം ഉടനെ തന്നെ അക്കത്തിലാക്കാം. --Habeeb | ഹബീബ് 15:40, 5 ഓഗസ്റ്റ് 2010 (UTC)


100 വരെയുള്ളവ സാന്ദർഭികമായി അക്ഷരത്തിലോ അക്കത്തിലോ എഴുതാമെന്ന് തോന്നുന്നു, 100 ന്‌ മുകളിൽ അക്കത്തിൽ തന്നെ എഴുതുന്നതിന്‌ മുൻഗണന നൽകണം --ജുനൈദ് | Junaid (സം‌വാദം) 16:05, 5 ഓഗസ്റ്റ് 2010 (UTC)

ദേശീയ പാത ൪൭ സീ

കൊച്ചിയിൽ NH 47 C യുടെ രണ്ടു വരി പാത പൂർത്തി ആയി. അതിലൂടെ വണ്ടികൾ ഇന്നലെ പരീക്ഷണ ഓട്ടം തുടങ്ങിയത് ഒരു വലിയ സംഭവം ആയിരുന്നു.. എല്ലാ മാധ്യമങ്ങളും നല്ല കവരേജു കൊടുത്തു. മനോരമയുടെ ഫീച്ച്‌ർ വായിച്ചപ്പോൾ വിക്കിപീടിയയിൽ ചേർക്കേണ്ടത് ആണെന്ന് തോന്നി.സമയം രാത്രി ൧൨ മണി പ്രധാന കാര്യങ്ങൾ .൩-൪ വരി എഴുതി . . en .wikipedia യിൽ NH 47 C വായിച്ചു , ൻ എഴുതിയത് സേവ് ചെയ്തു . പക്ഷെ തുടർന്ന് എഴുതാമെന്ന് കരുതി ഇന്ന് നോക്കിയപ്പോൾ , ശ്രി. Anoopan അത് മായിചിരിക്കുന്നു, . പെട്ടെന്ന് മായ്ക്കുക|വിജ്ഞാനകോശസ്വഭാവമില്ല,എന്ന് താഴെ കൊടുത്തിരിക്കുന്നതുപോലെ കുറിപ്പും കണ്ടു. (മായ്ക്കൽ രേഖ); 06:02 . . Anoopan (സംവാദം | സംഭാവനകൾ) "ദേശീയ പാത ൪൭ സീ" മായ്ച്ചിരിക്കുന്നു (വിജ്ഞാനകോശസ്വഭാവമില്ല: ഉള്ളടക്കം: '{{പെട്ടെന്ന് മായ്ക്കുക|വിജ്ഞാനകോശസ്വഭാവമില്ല}} വല്ലാർപാടം �) en , ml , വിക്കിപീടിയകൾക്ക്, സ്വഭാവം രണ്ടാണോ?. ദയവായി en വിക്കിയിലെ NH 47 C ലേഖനവും അതിന്റെ Edit , History എന്നിവ വായിച്ചിട്ട് ഉത്തരവാദപ്പെട്ടവർ ഒരു മറുപടി തരുമെന്ന് ആശിക്കുന്നു.

 Revision history of National Highway 47C (India)

From Wikipedia, the free encyclopedia View logs for this page Jump to: navigation, search Browse history From year (and earlier): From month (and earlier): Tag filter: Deleted only For any version listed below, click on its date to view it. For more help, see Help:Page history and Help:Edit summary. External tools: Revision history statistics · Revision history search · Number of watchers · Page view statistics (cur) = difference from current version, (prev) = difference from preceding version, m = minor edit, → = section edit, ← = automatic edit summary

   * (cur | prev) 20:03, 21 August 2010 Imzadi1979 (talk | contribs) m (982 bytes) (converting infobox) (undo)
   * (cur | prev) 08:22, 30 July 2010 Shmilyshy (talk | contribs) m (1,232 bytes) (undo)
   * (cur | prev) 14:01, 29 November 2009 Paalappoo (talk | contribs) (1,185 bytes) (←Created page with '{{Indian Highways Box |NH= 47C |highway_image=
Indian National Highway 47 C
47 C


|Map= |length_km= 17 |direction...')

--Johnson aj 17:06, 18 സെപ്റ്റംബർ 2010 (UTC) Johnson a j

മറ്റൊരു ഉപയോക്താവ് അത് മായ്ക്കാൻ നിർദ്ദേശിച്ചതിനാലും അത് വായിച്ചപ്പോൾ അതിൽ ലേഖനത്തിനു വേണ്ട അടിസ്ഥാന വിവരങ്ങൾ ഇല്ലെന്നു തോന്നിയതിനാലുമാണ്‌ ഞാൻ ലേഖനം മായ്ച്ചത്. ഈ ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ ചേർക്കാൻ സാധിക്കുമെങ്കിൽ ആ ലേഖനം പുന:സ്ഥാപിക്കാവുന്നതാണ്‌. ലേഖനം പുനസ്ഥാപിക്കുന്നു. --Anoopan| അനൂപൻ 17:26, 18 സെപ്റ്റംബർ 2010 (UTC)

ഉടനെ മറുപടി തന്നതിൽ സന്തോഷിക്കുന്നു, നന്ദി; നമസ്ക്കാരം . --Johnson aj 20:15, 18 സെപ്റ്റംബർ 2010 (UTC)

ഇടതു വശത്തെ പണി സഞ്ചി

ഈ കണ്ണികൾ ചേർക്കാൻ സാധിക്കുമോ

  1. കോമ്മൺസിലെ പോലെ മായ്ക്കാൻ ഉള്ള നിർദേശം
  2. പ്രമാണം എളുപ്പത്തിൽ ടാഗ് ചെയ്യാനുള്ള എന്തെങ്കിലും വഴി
  3. മലയാളം വിക്കിയിലെ ചിത്രങ്ങൾ
  4. എഴുത്തുകാർ പെട്ടെന്നു പ്രവർത്തിക്കേണ്ട മേഖലകൾ (നീക്കാനുള്ളവ, വിവരം ചേർക്കാനുള്ളവ..തുടങ്ങിയവ)

--മഹാരാജാവ് 19:05, 22 സെപ്റ്റംബർ 2010 (UTC)

ബ്ലോക്ക്

ഈ 188.55.20.33 ഐ പി യെ താൽകാലികമായി തടയുക.--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 04:34, 24 സെപ്റ്റംബർ 2010 (UTC)

Yes check.svg ചെയ്തു --ജേക്കബ് 04:37, 24 സെപ്റ്റംബർ 2010 (UTC)


പഠനശിബിരം ഇൻഫോബോക്സ്

വിക്കിയിൽ മുകളിൽ പ്രദർശിപ്പിക്കുന്ന പഠനശിബിരം ഇൻഫോബോക്സിൽ, ഇന്ന് അർദ്ധരാത്രി മുതൽ പഠനശിബിരം 2010 ഒക്ടോബർ 10 ന്‌ നടത്തുന്നു എന്നത് പഠനശിബിരം 2010 ഒക്ടോബർ 10 ന്‌ (നാളെ) നടത്തുന്നു എന്നും, അതിനു ശേഷം അടുത്ത ദിവസം ഇന്ന് എന്നും ചേർക്കൂ..--Habeeb | ഹബീബ് 17:15, 8 ഒക്ടോബർ 2010 (UTC)

പൊതു നയങ്ങൾ

ലേഖനങ്ങൾ തയ്യാറാക്കുന്നവർക്ക് വേണ്ടി പൊതു നിയമങ്ങൾ ഉണ്ടാവേണ്ടതാണ്. കാലാകാലങ്ങളിൽ പുതുക്കിയും കൂട്ടിച്ചേർത്തും അതിനെ വൃത്തിയാക്കീ കൊണ്ടുനടക്കണം.ഇത്തരം പൊതു സംരഭങ്ങളുടെ സുതാര്യമായ പോക്കിന് അതു ഗുണം ചെയ്യും. കാര്യനിർവ്വാഹകർ ഇതുവരെയുള്ള അനുഭവം വച്ച് ഒരെണ്ണം തയ്യാറാക്കാവുന്നതാണല്ലൊ. Satheesan.vn 03:50, 12 നവംബർ 2010 (UTC)

താങ്കൾ വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും എന്ന താളിൽ വശത്തും താഴെയുമായി നൽകിയിരിക്കുന്ന ഫലകങ്ങളിലെ കണ്ണികളും വിക്കിപീഡിയ:ശൈലീപുസ്തകം എന്ന താളും കണ്ടുവോ? --ജുനൈദ് | Junaid (സം‌വാദം) 05:57, 12 നവംബർ 2010 (UTC)
താങ്കൾ പറഞ്ഞ കാര്യങ്ങൾ. കണ്ടു. തച്ചന്റെ മകൻ, പ്രവീൺ എന്നീ സുഹൃത്തുക്കൾ പറഞ്ഞ കാര്യങ്ങൾ അവിടെയൊന്നും കണ്ടില്ല. അവർ എന്റെ സംവാദ താളിൽ എഴുതിയവ വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും എന്നിടത്ത് ചേർത്തിരുന്നെങ്കിൽ എല്ലാ പുതുതായി വരുന്നവർക്കും ഉപകാരമാവുമായിരുന്നു. അവിടെ ചേർക്കാമെന്നു വച്ചപ്പോൾ തിരുത്തുക എന്നു കാണാനുമില്ല. ഞാൻ ഉദ്ദേശിച്ചതു് അവർക്കും അവർ ഉദ്ദേശിച്ചത് എനിക്കും മനസ്സിലാവാത്തത്` തലമുറകളുടെ വിടവു് കൊണ്ടാവാം എന്നു വിചാരിക്കുന്നു. എന്തായാലും ഈ സംവാദം ഞാൻ നിറുത്തുന്നു.ഒരു പക്ഷെ എന്റെ കമ്പ്യൂട്ടറിലെ പരിജ്ഞാന കുറവുമാകാം. Satheesan.vn 14:30, 13 നവംബർ 2010 (UTC)

The Best Upcoming Article

തിരഞ്ഞെടുത്ത പുതിയ ലേഖനം എന്ന ഒരു വിഭാഗം ഉണ്ടാക്കാമോ? പുതിയ ലേഖനങ്ങൾ എഴുതുമ്പോൾ സമഗ്രമായി എഴുതാനുള്ള ഒരു പ്രോത്സാഹനമായി ഇത് മാറാൻ സാദ്ധ്യതയുണ്ടോ? --Ranjith Siji - Neon » Discuss 04:47, 22 നവംബർ 2010 (UTC)

എന്താണുദ്ദേശിച്ചതെന്നു മനസിലായില്ല രഞ്ജിത്തേ.വിശദമാക്കാമോ? --Anoopan| അനൂപൻ 05:09, 22 നവംബർ 2010 (UTC)
പുതിയ ലേഖനങ്ങളിൽ(ഒരു മാസത്തിനുള്ളിൽ/ആഴ്ച വരുന്ന) മികച്ചത് എന്നാണോ? --കിരൺ ഗോപി 05:36, 22 നവംബർ 2010 (UTC)
അങ്ങിനെ പുതിയ ലേഖനങ്ങൾ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാകും. തിരഞ്ഞെടുത്ത ലേഖനം എന്ന വിഭാഗത്തിന്റെ തന്നെ ഇത് മാറ്റ് കുറയ്ക്കാൻ സാധ്യതയുണ്ട്. എന്നാൽ പ്രധാന താളിൽ ഇപ്പോൾ പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന വിഭാഗത്തിൽ വരുന്ന ലേഖനങ്ങളിൽ മികച്ച് ഒന്ന് ബോൾഡ് ചെയ്ത് കാണിക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 06:11, 22 നവംബർ 2010 (UTC)

എറണാകുളം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ

എറണാകുളം ജില്ലയിലെ താഴെക്കൊടുത്തിട്ടുള്ള ബ്ലോക്ക് പഞ്ചായത്തുകളൂടെ പേരുകൾ ശരിയാക്കേണ്ടതുണ്ട്.

  1. എടപ്പള്ളി
  2. മുളംതുരുത്തി
  3. വൈറ്റില (നിലവില്ലാത്ത ബ്ലോക്ക്)

-- Niyas Abdul Salam

എന്ത് തിരുത്തലാണ് ഉദ്ദേശിച്ചത് എന്ന് പറയാമോ. എടപ്പള്ളി -> ഇടപ്പള്ളി, മുളംതുരുത്തി -> മുളന്തുരുത്തി എന്നും വൈറ്റില എന്നത് ഒഴിവാക്കാനും ആണോ ? --ശ്രീജിത്ത് കെ (സം‌വാദം) 12:50, 30 നവംബർ 2010 (UTC)
Yes check.svg ചെയ്തു--കിരൺ ഗോപി 14:02, 30 നവംബർ 2010 (UTC)

പേജ് റാങ്ക്

http://stats.grok.se/ ഇതിന് തുല്യമായ എന്തെങ്കിലും ടൂൾ മലയാളം വിക്കിയിലുണ്ടോ? - നിയാസ് അബ്ദുൽസലാം 20:16, 11 ഡിസംബർ 2010 (UTC)

താങ്കൾ നൽകിയ കണ്ണി ഒരു താളിലേക്കുള്ള ട്രാഫിക്ക് കാണാനാണല്ലോ. അതിൽ നൽകിയിരിക്കുന്ന ഭാഷാ ലിസ്റ്റിൽ മലയാളമില്ലെങ്കിലും, യൂ.ആർ.എല്ലിൽ മാറ്റം വരുത്തുക വഴി അത് മലയാളം വിക്കിപീഡിയയയിലെ താളുകളിലേക്കുമുള്ള ട്രാഫിക്കും കാണിക്കുന്നുണ്ട്. ഉദാ: http://stats.grok.se/ml/201012/പ്രധാന_താൾ (പ്രധാന താളിലേക്കുള്ള ഈ മാസത്തെ (2010 ഡിസംബർ) ട്രാഫിക്ക്). കൂടുതൽ സന്ദർശിക്കപ്പെടുന്ന ക്രമത്തിലുള്ള താളുകളുടെ പട്ടിക ഇവിടെയുണ്ടെങ്കിലും അത് പഴയതാണ് (2009 ഡിസംബറിലേത്). വിക്കി സംബന്ധമായ കുറച്ച് ഉപകരണങ്ങൾ ഇവിടെ കാണാം. --ജുനൈദ് | Junaid (സം‌വാദം) 04:31, 12 ഡിസംബർ 2010 (UTC)
http://stats.grok.se/ml/201011/ ഇതും കാണുക. --Vssun (സുനിൽ) 05:38, 12 ഡിസംബർ 2010 (UTC)

ചൂടൻ പൂച്ച

എനിക്ക് ചൂടൻ പൂച്ച ഉപയോഗിക്കാൻ കഴിയുന്നില്ല (+, - ചിഹ്നങ്ങൾ കാണിക്കുന്നില്ല). എന്തുകൊണ്ടാണെന്ന് പറയാമോ? ഇഗ്ലീഷ് വിക്കിയിൽ ഇത് ശരിയായി പ്രവർത്തിക്കുന്നുണ്ട്. = നിയാസ് അബ്ദുൽസലാം 19:48, 21 ഡിസംബർ 2010 (UTC)

കാഷെ ക്ലിയർ ചെയ്തു നോക്കു ശരിയാക്കിയിട്ടുണ്ട് --കിരൺ ഗോപി 02:06, 22 ഡിസംബർ 2010 (UTC)

യേശു

ഈ തിരുത്തൽ കാര്യനിർവാഹകർ ശ്രദ്ധിക്കുമെന്നു കരുതുന്നു. ലേഖനത്തിന്റെ സംവാദം താളിൽ പ്രശ്നം ഉന്നയിച്ചപ്പോൽ കിട്ടിയ പ്രതികരണത്തിന്റെ ശൈലി ശ്രദ്ധിക്കുക. ഇനിയും ഒരു slanging match-ൽ ചെന്നുപെടരുതെന്നു നിർബന്ധമുള്ളതുകൊണ്ടാണ് ഇവിടെ ഉന്നയിക്കുന്നത്.Georgekutty 10:15, 3 ഫെബ്രുവരി 2011 (UTC)

വർഗ്ഗം

വർഗ്ഗം ലിങ്ക് ഒരു ഇന്റേണൽ എറർ തരുന്നു Internal error Redirect loop detected! ETC--എഴുത്തുകാരി സംവാദം‍ 18:19, 16 ഫെബ്രുവരി 2011 (UTC)

മീഡിയവിക്കി ഡവലപ്പർമാരോട് ഐ.ആർ.സി.യിൽ ചാറ്റ് ചെയ്ത് പ്രശ്നം ശരിയാക്കിയിട്ടുണ്ട്. മീഡിയ വിക്കി 1.7-ലേക്ക് അപ്‌ഡേറ്റ് ചെയ്തപ്പോൾ 5.1 ചില്ലക്ഷരങ്ങൾ മൂലം വന്ന ഒരു പ്രശ്നമായിരുന്നു ഇത് --Anoopan| അനൂപൻ 20:04, 16 ഫെബ്രുവരി 2011 (UTC)

നായർ

നായർ എന്ന ലേഖനത്തിൽ അമിതമായ നശീകരണ പ്രവർത്തനം നടക്കുന്നതിനാൽ സംരക്ഷിച്ചിട്ടുണ്ട്, ഇപ്പോൾ ഒരാഴ്ചത്തേക്കാണ് സംരക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ബ്രൗസറിലെ ചിലകുഴപ്പങ്ങൾ മൂലം ആദ്യം സംരക്ഷണം നൽകിയപ്പോൾ ശരിയായില്ല. നിലവിലെ ഉള്ളടക്കം ഒന്നു റിവ്യൂ ചെയ്യേണ്ടതായും വരും. --കിരൺ ഗോപി 14:28, 19 മേയ് 2011 (UTC)

ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി

ഈ ലേഖനത്തിൽ ഇത്രയും വാക്കുകളിൽ അക്ഷരത്തെറ്റ് ഉണ്ട്.

“അംഗീകരണങ്ങൾ” “പ്രസാധകൻ/പ്രസാധിക” അംഗീകരണം, അംഗീകരണങ്ങൾ, അങ്ങിനെ, അതുമല്ലങ്കിൽ, അല്ലങ്കിൽ, അവയിലേതാനമെണ്ണത്തിന്റേയോ, ഇല്ലങ്കിൽ, ഇല്ലങ്കിലും, ഉൾപ്പടെ, എങ്ങിനെ, കഴിയുന്നില്ലങ്കിൽ, കാര്യമല്ലങ്കിൽ, ചെയ്തില്ലങ്കിൽ, ചേരുന്നില്ലങ്കിൽ, നൽകിയിട്ടില്ലങ്കിൽ, നൽകിനിരാസത്തിനു, പകർപ്പവകാശക്കാരൻ, പ്രകർപ്പവകാശ, പ്രസാധകൻ/പ്രസാധിക, മുന്നിലെ, മാർക്ൿ‌അപ്, വാണിജ്യോദ്ദേശത്തോടെയോ, വിതരണനത്തിനു, സംഭാവകന്റേയും, സൃഷ്ടാവ്, —ഈ തിരുത്തൽ നടത്തിയത് Sonujacobjose (സം‌വാദംസംഭാവനകൾ)

മുകളിലിട്ടിരിക്കുന്ന ലേഖനം, ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി എന്ന ലേഖനത്തിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. അതിൽ ഈ പറഞ്ഞ തെറ്റുകൾ കാണാനില്ലല്ലോ! മറ്റേതെങ്കിലും ലേഖനമാണ് ഉദ്ദേശിച്ചതെങ്കിൽ ആ ലേഖനത്തിലേക്കുള്ള ലിങ്ക് നൽകാമോ? --Vssun (സുനിൽ) 10:23, 10 സെപ്റ്റംബർ 2011 (UTC)
വിക്കിപീഡിയ:ഗ്നു_സ്വതന്ത്ര_പ്രമാണീകരണ_അനുമതി ഈ താളിലാണ്. —ഈ തിരുത്തൽ നടത്തിയത് Sonujacobjose (സം‌വാദംസംഭാവനകൾ)
ആ താളിന്റെ സംരക്ഷണതലം താഴ്ത്തിയിട്ടുണ്ട്. ദയവായി മാറ്റിയെഴുതുക. --Vssun (സുനിൽ) 11:58, 10 സെപ്റ്റംബർ 2011 (UTC)

ഭൂതം

For some reason, my writing tool is giving weird results today. I cannot explain it. To give examples, if I type 'malayaalam' what I get is this: മ്s: "മൽലയ്"മൽലയാൽലം. For 'kEralam', I get ക്േർരൾളം. ഏതോ ഭൂതം ബാധിച്ചതു പോലെ. എന്താ ചെയ്യേണ്ടത്?Georgekutty 01:14, 20 സെപ്റ്റംബർ 2011 (UTC)

ജോർജ്ജ്കുട്ടിക്ക് മാത്രമല്ല ഈ പ്രശ്നമുള്ളത്.. നാരായം ടൂൾ ഉപയോഗിക്കുന്ന എല്ലാവർക്കും പ്രശ്നം ഉണ്ട്. ഇന്നലെ സെർവർ അപ്‌ഗ്രേഡ് ചെയ്തപ്പോൾ സംഭവിച്ച ഒരു പിഴവു കാരണമാണിത് സംഭവിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. അവർ എളുപ്പം തന്നെ പരിഹരിക്കുമെന്ന് കരുതാം. --അനൂപ് | Anoop 05:39, 20 സെപ്റ്റംബർ 2011 (UTC)

ശരിയായി (THANKS)--രാജേഷ് ഉണുപ്പള്ളി Talk‍ 08:50, 20 സെപ്റ്റംബർ 2011 (UTC)

തിരഞ്ഞെടുത്ത ചിത്രങ്ങൾ oct 7

തിരഞ്ഞെടുത്ത ചിത്രങ്ങൾ oct 7 കാണാനില്ല. അടിയന്തിരമായി ശരിയാക്കുക. --Ranjithsiji 04:48, 7 ഒക്ടോബർ 2011 (UTC)

Yes check.svg - ശരിയായി. --Vssun (സുനിൽ) 09:03, 7 ഒക്ടോബർ 2011 (UTC)

import

please import ഫലകം:Infobox code --എഴുത്തുകാരി സംവാദം 07:00, 22 നവംബർ 2011 (UTC)

Yes check.svg - Done --അനൂപ് | Anoop  07:05, 22 നവംബർ 2011 (UTC)

വർഗ്ഗ വൃക്ഷം

വർഗ്ഗ വൃക്ഷം എവിടെ കാണാം, ഉപവർഗ്ഗങ്ങളും തായ്‌വഴി വർഗ്ഗങ്ങളെയും വിശദമായി ഒരേസമയം കാണാൻ സംവിധാനമുണ്ടോ ? --എഴുത്തുകാരി സംവാദം 11:16, 1 ഡിസംബർ 2011 (UTC)

വർഗ്ഗവൃക്ഷം --റോജി പാലാ (സംവാദം) 11:41, 1 ഡിസംബർ 2011 (UTC)
വളരെയധികം ശാഖകളുള്ള എതെങ്കിലും ഒരു വർഗ്ഗത്തിന്റെ അതിവർഗ്ഗവൃക്ഷവും ഉപവർഗ്ഗവൃക്ഷവും ഒരിടത്തുതന്നെയായി കാണാൻ { { പൂച്ചമരം} } എന്ന ഫലകം ആ വർഗ്ഗത്തിന്റെ താളിൽ ചേർത്താൽ മതി. ViswaPrabha (വിശ്വപ്രഭ) (സംവാദം) 12:24, 1 ഡിസംബർ 2011 (UTC)
{{പൂച്ചമരം}} float --എഴുത്തുകാരി സംവാദം 14:23, 1 ഡിസംബർ 2011 (UTC)

സസ്യങ്ങൾ

ഞാൻ ഇവിടിടുന്ന ആർട്ടിക്കുകളോട് ആർക്കും എതിർപില്ലാല്ലോ ആല്ലേ. --Roshan (സംവാദം) 17:40, 6 ഡിസംബർ 2011 (UTC)

ഈ ഒരു ചോദ്യത്തിനു തന്നെ സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപീഡിയയിൽ പ്രസക്തിയില്ലല്ലോ റോഷൻ. --Vssun (സംവാദം) 17:51, 6 ഡിസംബർ 2011 (UTC)
ആർട്ടിക്കിളുകളോട് എതിർപ്പില്ല. നിർബന്ധമാണെങ്കിൽ, രോഷനോടു വേണമെങ്കിൽ സ്വല്പം രോഷമാവാം :-) ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:27, 6 ഡിസംബർ 2011 (UTC)

ഇറക്കുമതി

en:Template:Natural disasters ഇറക്കുമതി ചെയ്യൂ. --എഴുത്തുകാരി സംവാദം 16:48, 7 ഡിസംബർ 2011 (UTC)

Template:Natural disasters നിലവിലുണ്ടല്ലോ --ശ്രീജിത്ത് കെ (സം‌വാദം) 18:34, 7 ഡിസംബർ 2011 (UTC)
ഇല്ലായിരുന്നു, ഇവിടെ അറിയിച്ചതിനുശേഷം ഇറക്കുമതി ചെയ്തതാണ് --എഴുത്തുകാരി സംവാദം 02:22, 8 ഡിസംബർ 2011 (UTC)
en:Template:Don And Remakes ഇറക്കൂ. ഇറക്കുമതി അവകാശങ്ങൾ മാത്രമായി നൽകാൻ കഴിയുമോ? --എഴുത്തുകാരി സംവാദം 08:25, 20 ഡിസംബർ 2011 (UTC)
Yes check.svg ചെയ്തു, കമ്മ്യൂണിറ്റിയുടെ സമ്മതമുണ്ടങ്കിൽ ഇറക്കുമതി അവകാശങ്ങൾ സ്റ്റ്യൂവാർഡിന് നൽകാൻ കഴിയും. --കിരൺ ഗോപി 08:31, 20 ഡിസംബർ 2011 (UTC)

മാനേജ്മെന്റ്

മാനേജ്മെന്റ് എന്ന ലേഖനത്തിൽ മാനേജ്മെന്റ് എന്ന വാക്ക് മാനേജ്‌മെന്റ് എന്ന് മാറ്റാനാകുമോ?--Sahridayan (സംവാദം) 11:50, 10 ഡിസംബർ 2011 (UTC)

ഫോണ്ട്പ്രശ്നം മാത്രമല്ലേ? രണ്ടും ഒരുപോലെയാണ് കാണുന്നത്.--Vssun (സംവാദം) 13:18, 10 ഡിസംബർ 2011 (UTC)

ശരിയായിരിക്കും.എന്റെ കമ്പ്യൂട്ടറിൽ രണ്ടായി തന്നെയാണ് കണ്ടത് ( മ, ജ യുടെ താഴെ).മറ്റു കമ്പ്യൂട്ടറിൽ ഈ പ്രശനമില്ല.ഇപ്പഴാണ് ശ്രദ്ധിച്ചത്.--Sahridayan (സംവാദം) 14:54, 10 ഡിസംബർ 2011 (UTC)

ഫലകം:Taxonomy

ഓട്ടോമാറ്റിക്ക് ടാക്സോബോക്സ് പ്രശ്നം. ഫലകം:Taxonomy/Allium ഒന്ന് ശരിയാക്കണം. സബോളയുടെ ടാക്സോബോക്സ് ശ്രദ്ധിയ്ക്കുക.--മനോജ്‌ .കെ 17:01, 30 ഡിസംബർ 2011 (UTC)

Yes check.svg ശരിയാക്കിയിട്ടുണ്ട്. --അനൂപ് | Anoop (സംവാദം) 17:13, 30 ഡിസംബർ 2011 (UTC)

വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)

പഞ്ചായത്തിൽ നടന്ന പലചർച്ചകളും തീരുമാനമാകാതെ നിലവറയിൽ കിടപ്പുണ്ട്, അതിൽ ഉചിതമായ തീരുമാനം എടുക്കുന്നതിൽ തെറ്റുണ്ടോ? --കിരൺ ഗോപി 06:03, 10 ജനുവരി 2012 (UTC)

തീരുമാനം എടുത്ത് ഒപ്പു വച്ച് പ്രാബല്യത്തിലാക്കുന്നതിൽ തെറ്റില്ല. --Roshan (സംവാദം) 05:03, 31 ജനുവരി 2012 (UTC)

ബ്ലാക്ക് ഔട്ട്

സാർവ്വദേശീയ കരിദിനാചരണം അമേരിക്കയിൽ മാത്രമേ ബാധകമാവൂ എങ്കിലും മലയാളം വിക്കിപീഡിയയിൽ അതിന്റെ പ്രചരണാർത്ഥം ഒരു സൈറ്റ് നോട്ടീസ് ഇടണ്ടേ...? വിക്കിമീഡിയ സൈറ്റിന്റെ ബന്ധപ്പെട്ട താളിന്റെ ലിങ്കും അതിൽ ചേർക്കേണ്ടേ..? തുടങ്ങാൻ ഇനി അഞ്ച് മണിക്കൂറേ ഉള്ളൂ.. --Adv.tksujith (സംവാദം) 01:36, 18 ജനുവരി 2012 (UTC)

സൈറ്റ് നോട്ട് ഇടുന്നതിന്
  • Symbol support vote.svg അനുകൂലിക്കുന്നു വോട്ടെടുപ്പിന്റെ സൈറ്റ് നോട്ടിതുവരെ മാറ്റിയില്ല. --എഴുത്തുകാരി സംവാദം 03:24, 18 ജനുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു അമേരിക്കയിൽ മാത്രം ബാധകമാവുന്ന ഒരു നയത്തിൽ പ്രതിഷേധിച്ച് നടക്കുന്ന ഈ സമരത്തിൽ മലയാളം വിക്കിപീഡിയ ഭാഗമാകേണ്ടതില്ല. --അനൂപ് | Anoop (സംവാദം) 05:27, 18 ജനുവരി 2012 (UTC)
  • സംവാദം അമേരിക്കൻ സെർവറുകളിലെ ഉപയോഗം എല്ലാവിക്കിയിലും ബാധകമാവില്ലേ? ഇതിനെ അടിസ്ഥാനമാക്കി നമ്മൾ ഫലകങ്ങളിലും എഴുതിക്കാണിക്കുന്നത് ഇതുതന്നെയല്ലേ? {{PD-US}} ഇതുപോലുള്ളവ ? --എഴുത്തുകാരി സംവാദം 06:23, 18 ജനുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു -- വിക്കിപീഡിയ സെർവറുകൾ അമേരിക്കയിൽ ഹോസ്റ്റ് ചെയ്തിരിക്കുന്നതുകാരണം ഇത് മലയാളം വിക്കിയെ നേരിട്ട് തന്നെ ബാധിക്കുന്ന ഒരു വിഷയമാണ്. ഇംഗ്ലീഷ് വിക്കി പ്രതിഷേധിക്കുമ്പോൾ ഇതൊന്നും എന്റെ പ്രശ്നമല്ല എന്ന രീതിയിൽ മലയാളം വിക്കി മാറി നിൽക്കുന്നത് മണ്ടത്തരമാണ്. --ശ്രീജിത്ത് കെ (സം‌വാദം) 08:20, 18 ജനുവരി 2012 (UTC)
Yes check.svg ചെയ്തു --കിരൺ ഗോപി 09:03, 18 ജനുവരി 2012 (UTC)
float--റോജി പാലാ (സംവാദം) 09:05, 18 ജനുവരി 2012 (UTC)
വിക്കിപീഡിയ രാഷ്ട്രീയതീരുമാനങ്ങൾക്കെതിരെ പ്രചരണം നടത്തുന്നതിനെ അനുകൂലിക്കുന്നില്ല. സൈറ്റ് നോട്ടീസ് ഇട്ടുകഴിഞ്ഞെങ്കിലും എതിർപ്പ് രേഖപ്പെടുത്തുന്നു. --Vssun (സംവാദം) 14:57, 18 ജനുവരി 2012 (UTC)
float

വളരെനാളുകളായി ഒരു വലിയ രാഷ്ട്രീയ തീരുമാനത്തിനെതിരെ - അറിവിനെ കുത്തകവൽക്കരിക്കണമെന്നും ആർക്കും അത് സ്വതന്ത്രവും സൌജന്യവുമായി നൽകരുതെന്നും വിറ്റുകാശാക്കണമെന്നുമുള്ള വളരെ ശക്തമായ ഒരു രാഷ്ട്രീയ തീരുമാനത്തിനെതിരെ - ശക്തമായി പ്രവർത്തിക്കുന്ന, നേതൃത്വത്തിൽ നിന്ന് പ്രവർത്തിക്കുന്ന, സുനിൽ മാഷ് ഈ പ്രത്യേക തീരുമാനത്തെ അനുകൂലിച്ചാലും ഇല്ലെങ്കിലും വലിയ വ്യത്യാസമൊന്നുമില്ലല്ലോ. താങ്കളുടെ അഭിപ്രായത്തോട് ശക്തമായി വിയോജിക്കമ്പോഴും അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി മുന്നിൽ നിന്ന് പോരാടാൻ തയ്യാർ :) --Adv.tksujith (സംവാദം) 17:51, 18 ജനുവരി 2012 (UTC)

സൈറ്റ് നോട്ടീസ്

കാര്യനിർവാഹക തിരഞ്ഞെടുപ്പിന്റെ ഒരു സൈറ്റ് നോട്ടീസ് ഇട്ടാൽ നന്നായിരുന്നു.--റോജി പാലാ (സംവാദം) 13:26, 11 ഫെബ്രുവരി 2012 (UTC)

Yes check.svg ചെയ്തു--Vssun (സംവാദം) 14:57, 11 ഫെബ്രുവരി 2012 (UTC)
മറയ്ക്കണം--റോജി പാലാ (സംവാദം) 17:15, 18 ഫെബ്രുവരി 2012 (UTC)
Yes check.svg മറച്ചു. --അനൂപ് | Anoop (സംവാദം) 17:21, 18 ഫെബ്രുവരി 2012 (UTC)
മലയാളം വിക്കിമീഡീയയെ സ്നേഹിക്കുന്നത് കൊടുക്കണ്ടേ ?--മനോജ്‌ .കെ 17:28, 18 ഫെബ്രുവരി 2012 (UTC)
സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ