രസതന്ത്രത്തിനുള്ള നോബൽ സമ്മാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രസതന്ത്രത്തിനുള്ള നോബൽ സമ്മാനം
അവാർഡ് രസതന്ത്രത്തിനുള്ള മികച്ച സംഭാവനകൾ
സ്ഥലം സ്റ്റോക്ക്‌ഹോം, സ്വീഡൻ
നൽകുന്നത് റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ്
ആദ്യം നൽകിയത് 1901
ഔദ്യോഗിക വെബ്സൈറ്റ് nobelprize.org

ആൽ‌ഫ്രഡ് നോബൽ ഏർപ്പെടുത്തിയ അഞ്ചു നോബൽ സമ്മാനങ്ങളിലൊന്നാണ് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം (ഇംഗ്ലീഷ്: Nobel Prize in Chemistry, സ്വീഡിഷ്: Swedish: Nobelpriset i kemi). 1901 മുതൽ ഏതാണ്ട് എല്ലാ വർഷവും രസതന്ത്രത്തിന് നൽകിയ ഏറ്റവും മികച്ച സംഭാവനകൾക്ക് റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ആണ് ഈ പുരസ്കാരം നൽകുന്നത്. നോബൽ ഫൗണ്ടേഷന്റെ പേരിൽ റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് നൽകുന്ന ഈ പുരസ്കാരത്തിന്റെ ജേതാവിനെ തീരുമാനിക്കുന്നത് രസതന്ത്രത്തിനായുള്ള നോബൽ കമ്മിറ്റിയാണ്. അക്കാഡമി തിരഞ്ഞെടുക്കുന്ന അഞ്ചു പേരാണ് ഈ കമ്മിറ്റിയിലുള്ളത്. 1901 മുതൽ നോബലിന്റെ മരണവാർഷികദിനമായ ഡിസംബർ 10ന് സ്റ്റോക്ക്‌ഹോമിൽവച്ചാണ് അവർഡ് നൽകുന്നത്.

അവാർഡ് ജേതാക്കൾ[തിരുത്തുക]

രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കളുടെ പട്ടിക.

വർഷം ജേതാവിന്റെ / ജേതാക്കളുടെ പേര് രാജ്യം കുറിപ്പുകൾ
2013 മാർട്ടിൻ കാർപ്ലസ്[1],
മൈക്കിൾ ലെവിറ്റ്[2],
അരീഷ് വാർഷൽ[3]
ഓസ്ട്രിയ
ദക്ഷിണാഫ്രിക്ക
ഇസ്രയേൽ
for the development of multiscale models for complex chemical systems.[4]
2012 റോബർട്ട് ജെ. ലെഫ്കോവിറ്റ്സ്,[5]
ബ്രിയാൻ കെ. കോബിൽക്ക[6]
അമേരിക്ക
അമേരിക്ക
for studies of G-protein-coupled receptors.[7]
2011 ഡാൻ ഷെച്ച്മാൻ[8] ഇസ്രയേൽ for the discovery of quasicrystals.[9]
2010 റിച്ചാർഡ് എഫ്. ഹെക്ക്,[10]
ഐച്ചി നെഗീഷി[11]
അകിര സുസുക്കി[12]
അമേരിക്ക
ചൈന
ജപ്പാൻ
for palladium-catalyzed cross couplings in organic synthesis.[13]
2009 വി. രാമകൃഷ്ണൻ,[14]
തോമസ് എ. സ്റ്റീസ്[15]
അഡ ഇ. യോനാഥ്[16]
ഇന്ത്യ
അമേരിക്ക
ഇസ്രയേൽ
for studies of the structure and function of the ribosome.[17]
2008 ഒസമു ഷിമോമുറ[18],
മാർട്ടിൻ ചാൽഫി[19],
റോജർ വൈ. സിയൻ[20]
ജപ്പാൻ
അമേരിക്ക
അമേരിക്ക
ഗ്രീൻ ഫ്ലൂറസന്റ് പ്രോട്ടീനിന്റെ കണ്ടുപിടുത്തത്തിന്.[21]
2007 ജെറാർഡ് ഏർട്ട്ൽ[22] ജർമ്മനി ഖരപ്രതലങ്ങളിലെ രാസപ്രവർത്തനങ്ങളെക്കുറീച്ചുള്ള പഠനം.[23]
2006 റോജർ ഡി. കോൺബർഗ്[24] അമേരിക്ക പ്രോട്ടീനുകൾ നിർമ്മിക്കുന്നതിനുള്ള വിവരങ്ങൾ പാരമ്പര്യപദാർഥമായ ജീനുകളിൽനിന്ന് ശരീരകലകൾ സ്വീകരിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ.[25]
2005 വെസ് ചൗവിൻ[26]
റോബർട്ട് ഹെച്ച്. ഗ്രബ്സ്[27]
റിച്ചാർഡ് ആർ. ഷ്രോക്ക്[28]
ബെൽജിയം
അമേരിക്ക
അമേരിക്ക
ഓർഗാനിക് രസതന്ത്രം.[29]
1954 ലിനസ്‌ പോളിംഗ്‌[30] അമേരിക്ക for his research into the nature of the chemical bond and its application to the elucidation of the structure of complex substances.[31]
1962ൽ സമാധാനത്തിനുള്ള നോബൽ സമ്മാനവും ഇദ്ദേഹത്തിനു ലഭിച്ചു.[32]

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]