മുഹമ്മദ്‌ എല്‍ബറാദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Mohamed ElBaradei
محمد البرادعي 600px-Nobel medal dsc06171.png
മുഹമ്മദ്‌ എല്‍ബറാദി

4th Director General of the International Atomic Energy Agency
Incumbent
അധികാരമേറ്റത്
December 1, 1997
മുന്‍‌ഗാമി Hans Blix
പിന്‍‌ഗാമി Incumbent

ജനനം ജൂണ്‍ 17 1942 (1942-06-17) (പ്രായം 67)
Cairo, Egypt
മതം Islam

മുഹമ്മദ്‌ എല്‍ബറാദി (ജനനം:ജൂണ്‍ 17, 1942, ഈജിപ്റ്റ്‌) രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐ. എ. ഇ. എ)യുടെ ഡയറക്ടര്‍ ജനറല്‍ ആണ്‌. ആണവായുധ നിര്‍വ്യാപന ശ്രമങ്ങളെ മുന്‍നിര്‍ത്തി എല്‍ബറാദിയും ഐ. എ. ഇ. എയും 2005ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനര്‍ഹമായി.

[തിരുത്തുക] ജീവിതരേഖ

942 ഈജിപ്തിലെ കൈറോയിലാണു മുഹമ്മദ്‌ ബറാദിയുടെ ജനനം. അഛന്‍ മുസ്‌തഫ അല്‍ബറാദി,1962 കൈറോ യുണിവേഴ്സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദം നേടുകയും തുടര്‍ന്ന് 1974 ന്യൂയോര്‍ക്ക്‌ നിയമ സ്കൂളില്‍ നിന്നും ഡോക്ടറേറ്റ്‌ നേടുകയും ചെയ്തു . ഡിസംബര്‍, 1, 1997 മുതല്‍ രാജ്യാന്തര ആണവോര്‍ജ്ജ സംഘടനയുടെ തലവനായി പ്രവര്‍ത്തിച്ചുവരുന്നു. ആണവോര്‍ജജം സമാധാന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്‌ ഉറപ്പാക്കിയതിനും സൈനിക മേഘലയില്‍ ഉപയോഗിക്കുന്നത്‌ തടയാന്‍ പ്രയത്നിച്ചതിനും മുന്‍ നിര്‍ത്തി 2005 സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനര്‍ഹനായി.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം