ബിർള ഭവൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെൽഹിയിലെ ഒരു മ്യൂസിയമാണ് ബിർള ഹൌസ് എന്നറിയപ്പെടുന്ന ബിർള മന്ദിർ. ജനുവരി 30, 1948 കൊല്ലപ്പെടുന്നതിനു മുൻപത്ത് ് മഹാത്മാഗാന്ധി തന്റെ അവസാന കാലഘട്ടത്തെ 144 ദിവസങ്ങൾ കഴിച്ചുകൂട്ടിയത് ഇവിടെയാണ്. ഇത് ശരിക്കും വ്യവസായ പ്രമുഖരായ ബിർള കുടുംബത്തിന്റെ കെട്ടിടമായിരുന്നു.
ഇന്ത്യ സർക്കാർ 1971 ൽ ഇത് ഏറ്റെടുക്കുകയും ഇത് പൊതുജനങ്ങൾക്കായി ഓഗസ്റ്റ് 15, 1973 ന് തുറന്നു കൊടുത്തു. ഇതിന്റെ പേര് പിന്നീട് ഗാന്ധി സ്മൃതി എന്നാക്കി. ഗാന്ധിജിയുടെ ഒരു പാട് സാധനങ്ങൾ ഇവിടെ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. ഗാന്ധിജി വെടിവച്ച് കൊലപ്പെട്ട സ്ഥലം ഇവിടെ ഒരു സ്തൂപം പണിത് സൂക്ഷിച്ചിരിക്കുന്നു.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
സ്ഥാനം: 28°36′06.7″N 77°12′51.6″E / 28.601861°N 77.214333°E
വിക്കിമീഡിയ കോമൺസിലെ Birla House എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: