ഉപവാസം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭക്ഷണം നിശ്ചിതസമയത്തേക്ക് ഉപേക്ഷിക്കുന്നതിനെയാണ് ഉപവാസം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. മതപരമായ അനുഷ്ടാനമായും രോഗചികില്‍സക്കായും, ആരോഗ്യപരിപാലനത്തിനായും ആളുകള്‍ ഉപവാസം അനുഷ്ടിച്ചുവരുന്നു.
ഉള്ളടക്കം |
[തിരുത്തുക] പ്രകൃതിചികില്‍സയില്‍
ഉപവാസം പ്രകൃതിചികിത്സയിലെ മുഖ്യ ഘടകമാണ്. നിരന്തരമായി പ്രവര്‍ത്തിക്കുന്ന ആന്തരാവയവങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതിനായാണ് ഉപവാസം അനുഷ്ഠിക്കുന്നത്. കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നീ ശരിരത്തിലെ പഞ്ചേന്ദ്രിയങ്ങല്‍ക്ക് വിശ്രമം നല്‍കുന്നതിനായി സാധാരണ ഉറങ്ങുക എന്ന പ്രവര്‍ത്തി ചെയ്യുന്നു. ഈ പഞ്ചേന്ദ്രിയങ്ങള്‍ക്ക് വിശ്രമം നല്‍കാതെ അമിതാധ്വാനം നടത്തുമ്പോള്‍ രോഗങ്ങള്‍ ഉണ്ടാകുന്നു. ഉറക്കം എന്ന പ്രതിഭാസം മൂലം പഞ്ചേന്ദ്രിയങ്ങള്‍ക്ക് യഥാവിധി വിശ്രമം ലഭിക്കുന്നു[1]. ഉപവാസം യഥാവിധി അനുഷ്ഠിക്കുകയാണെങ്കില്‍ അത് പ്രധാനമായും ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങളെ അകറ്റി ശരീരത്തെ രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നു. കരള്‍, ഹൃദയം, വൃക്ക, ശ്വാസകോശം, പാന്‍ക്രിയാസ്, ആമാശയം എന്നീ ആന്തരാവയവങ്ങള്‍ക്ക് ഉപവാസം മൂലം കൂടുതല്‍ പ്രവര്‍ത്തനശേഷി കൈവരുന്നു. കൂടാതെ ശരീരത്തിലടിഞ്ഞിട്ടുള്ള കൊഴുപ്പ്, രോഗങ്ങള്‍ എന്നിവയെ നശിപ്പിക്കുന്നതിനും ഉപവാസം മൂലം കഴിയുന്നു[1].
[തിരുത്തുക] ചിട്ടകള്‍
- ആദ്യ ഉപവാസം-ഉപവാസം ആദ്യമായി തുടങ്ങുകയാണ് എങ്കില്‍ കരിക്കിന്‍ വെള്ളം, പഴങ്ങളുടെ നീര്, പച്ചക്കറികളുടെ നീര് എന്നിവ കുടിച്ച് ഭാഗീകമായി ഉപവസിക്കാവുന്നതാണ്. ഇങ്ങനെ ഉപവാസം പരമാവധി പത്ത് ദിവസം വരെ ചെയ്യാവുന്നതാണ്[1].
- ജലപാനം മാത്രം- പച്ചവെള്ളം മാത്രം ആഹാരമാക്കിക്കൊണ്ട് മൂന്ന് ദിവസത്തില്‍ കൂടുതല്‍ ഉപവസിക്കുന്നത് നല്ല പ്രവണതയല്ല[1].
- രോഗാവസ്ഥയില്‍- രോഗാവസ്ഥയില്‍ ഉപവാസം അനുഷ്ഠിക്കുന്നത് രോഗത്തിന്റെ കാഠിന്യം അനുസരിച്ച് ദിവസങ്ങളുടെ എണ്ണം നീട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. എളുപ്പം ദഹിക്കുന്ന പഴച്ചാറുകളോ അതുപോലെയുള്ള പദാര്‍ത്ഥങ്ങളോ രോഗാവസ്ഥയിലുള്ള ഉപവാസത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. രോഗമുള്ളപ്പോള്‍ സാധാരണ കഴിക്കുന്നതുപോലെയുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രോഗം ശക്തമാകുകയും രോഗി കൂടുതല്‍ രോഗിയാവുകയും ചെയ്യുന്നു. എങ്കിലും ഒരു പ്രകൃതിചികിത്സകന്റെ മേല്‍നോട്ടത്തില്‍ മാത്രമേ രോഗാവസ്ഥയില്‍ ഉപവാസം അനുഷ്ഠിക്കാന്‍ പാടുള്ളൂ[1].
ഉപവാസം ഒരിക്കലും ഖരാഹാരം കഴിച്ചുകൊണ്ട് അവസാനിപ്പിക്കരുത്. ഉപവാസം നിര്‍ത്തുന്ന ദിവസം ലഘുവായി പഴച്ചാറുകളോ പഴങ്ങളോ എളുപ്പത്തില്‍ ദഹിക്കുന്ന ആഹാരം കഴിക്കുക. രണ്ടാം ദിവസം മുതല്‍ പഴം-പച്ചക്കറി എന്നിവ ആഹാരത്തില്‍ ഒരുപോലെ ഉള്‍പ്പെടുത്താവുന്നതാണ്. മൂന്നാം ദിവസം ആഹാരത്തില്‍ ധാന്യം ഉപയോഗിച്ചുള്ള ആഹാരം ഉള്‍പ്പെടുത്താം. അതുപോലെ ഉപവാസം ആരംഭിക്കുന്നതിന് ഒരു ദിവസം മുന്‍പ് പഴങ്ങള്‍ മാത്രം ഭക്ഷിച്ചതിനുശേഷം ഉപവസിക്കുന്നതാണ് ഉത്തമം[1].
ഉപവാസം അനുഷ്ഠിക്കുമ്പോള്‍ സ്വന്തം താത്പര്യവും സമ്മതവും പൂര്‍ണ്ണമനസ്സും ഉണ്ടായിരിക്കണം. ഗര്‍ഭിണികള്‍ മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ പൂര്‍ണ്ണോപവാസം എന്ന ജലം മാത്രം ആഹാരമാക്കിയുള്ള ഉപവാസം ചെയ്യാന്‍ പാടില്ല. പ്രമേഹരോഗികള്‍ അര്‍ബുദ രോഗികള്‍ എന്നിവര്‍ ഉപവാസം പരിചയസമ്പന്നനായ പ്രകൃതി ചിത്സകന്റെ നിരീക്ഷണത്തില്‍ മാത്രം അനുഷ്ഠിക്കുക. ഇത്തരം രോഗമുള്ളവര്‍ രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഉപവസിക്കാതിരിക്കുന്നതാണ് നന്ന്[1].
മിക്കവാറും എല്ലാ രോഗങ്ങള്‍ക്കും ഉപവാസചികിത്സ വളരെ ഫലപ്രദവും ഗുണകരവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്[1].
[തിരുത്തുക] മതാതീതമായ ഉപവാസം
ഗാന്ധിയുടെ ഉപവാസത്തെ മതേതരവും രാഷ്ട്രീയവുമായിരുന്നു. സമരമാർഗ്ഗമായിരുന്നു ഉപവാസം അദ്ദേഹത്തിന്. സമരപ്രവർത്തനമല്ലാത്ത സ്വകാര്യ ഉപവാസങ്ങളുമുണ്ടായിരുന്നു - ശരീരത്തെ വരുതിയിലാക്കാനുള്ള ക്രിയകൾ എന്ന നിലയിൽ. മൌനവ്രതം , നിരാഹാരം [ബ്രഹ്മചര്യം] തുടങ്ങിയവ.
സദ്പ്രവർത്തികൾ ആരംഭിക്കുന്നതിനൊക്കെ പണ്ടുള്ളവർ വ്രതം നോറ്റിരുന്നു. യുദ്ധത്തിന്നു മുൻപുള്ള 41 ദിവസം നമ്മുടെ [ചാവേറു]കളും വടക്കൻപാട്ടിലെ വീരനായകന്മാരും വ്രതമെടുത്തിരുന്നു. തെയ്യം കെട്ടുന്നവർ, വെളിച്ചപ്പാട്..തുടങ്ങിയവർ വ്രതമെടുക്കും.വിവാഹം, രാജ്യാഭിഷേകം തുടങ്ങിയവക്ക് മുൻപ് വ്രതമെടുത്തിരുന്നു.
ഇതിഹാസപുരാണാദികളില്‍ 'പ്രായോപവേശം' എന്നൊരു സംഗതി കാണാം. ഉപവസിച്ചുകൊണ്ട് മരണം വരിക്കുന്നതാണിത്. [പാഞ്ചാലി] പ്രായോപവേശം ചെയ്യുമെന്നു ഒരിക്കല്‍ സത്യം ചെയ്യുന്നുണ്ട്.
