ജാമിയ മില്ലിയ ഇസ്ലാമിയ
|
ജാമിയ മില്ലിയ ഇസ്ലാമിയ |
|
|---|---|
|
ജാമിയ മില്ലിയ ഇസ്ലാമിയയുടെ കവാടത്തിൽ സ്ഥാപിച്ച ലോഗോ
|
|
| ആദർശസൂക്തം | അല്ലമൽ ഇൻസാന മാലം യഅലം (മനുഷ്യനെ അവന്ന് അറിയാത്തത് പഠിപ്പിച്ചു) |
| സ്ഥാപിതം | 1920 |
| വിഭാഗം/തരം | കേന്ദ്ര സർവകലാശാല |
| ചാൻസലർ | ഫഖറുദ്ദീൻ.ടി ഖോരഖിവാല |
| വൈസ് ചാൻസലർ | നജീബ് ജംൻഗ് |
| അദ്ധ്യാപകരുടെ എണ്ണം | 614 |
| സ്റ്റാഫ് | 997 |
| വിദ്യാർത്ഥികൾ | 10400 |
| സ്ഥലം | ന്യൂ ഡൽഹി, ഇന്ത്യ |
| കാമ്പസ്സ് | നഗരം |
| ഹ്രസ്വനാമം | ജാമിയ |
| അഫിലിയേഷൻ | യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ |
| വെബ്‌സൈറ്റ് | http://www.jmi.nic.in |
ഇന്ത്യയിലെ ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്ര സർവ്വകലാശാലയാണ് ജാമിയ മില്ലിയ ഇസ്ലാമിയ(ഉർദു: جامعہ ملیہ اسلامیہ,ഹിന്ദി: जामिया मिलिया इस्लामिया, translation: National Islamic University). 1920 ൽ അലീഗഡിലാണ് ഇത് സ്ഥാപിതമായത്. 1988 ലെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ഇതൊരു കേന്ദ്ര സർവലാശാലയായി മാറുകയായിരുന്നു. ദേശീയ മുസ്ലിംകളാണ് ഈ സർവകലാശാല സ്ഥാപിച്ചത്. ഉർദുവിലും അറബികിലും ജാമിയ എന്നതിന്റെ അർത്ഥം സർവകലാശാല എന്നും മില്ലിയ എന്നതിന് ദേശീയ എന്നുമാണ്. ഹകീം അജ്മൽ ഖാനായിരുന്നു ജമിയ മില്ലിയയുടെ ആദ്യ ചാൻസലർ.
ദക്ഷിണ ഡൽഹിയിലാണ് ജാമിയയുടെ കാമ്പസ് നിലകൊള്ളുന്നത്. ഈ സർവകലാശാലക്ക് കീഴിൽ എവിടേയും കലാലയങ്ങളില്ല. സ്കൂൾ, ബിരുദ, ബിരുദാനന്തര തലങ്ങളിൽ നിരവധി പാഠ്യപദ്ധതികൾ ഈ സർവകലാശാല നൽകുന്നുണ്ട്.
|
|||||||||||||||||||||||||||||