കറുകച്ചാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കറുകച്ചാൽ
Kerala locator map.svg
Red pog.svg
കറുകച്ചാൽ
9.5° N 76.63333° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686540
+91 48248
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണു കറുകച്ചാൽ. കോട്ടയം പട്ടണത്തിൽ നിന്നും 18 കി.മീ. അകലെയായി ഇതു സ്ഥിതി ചെയ്യുന്നു. ഏറ്റവും അടുത്ത തീവണ്ടി ആഫീസ്, 15 കി. മീ അകലെ ചങ്ങനാശ്ശേരിയിൽ ആണ്.

സ്ഥലനാമം[തിരുത്തുക]

കറുകച്ചാലിന് ഈ പേര് ലഭിച്ചതിനേക്കുറിച്ച് പല അഭിപ്രായങ്ങൾ ഉണ്ട്. " വാൾ കഴുകി ചാൽ" എന്നതിൽ നിന്നാണ് ഈ പേര് വന്നത് എന്നാണ് ഒരു പക്ഷം. പഴയ കാലത്ത് കറുകച്ചാലും പരിസര പ്രദേശങ്ങളും ചേകവന്മാരെ കൊണ്ടു നിറഞ്ഞിരുന്നുവെന്നും, അവർ യുദ്ധത്തിനു ശേഷം വാൾ കഴുകിയിരുന്ന ചാൽ ആണു ഇതെന്നും, ക്രമേണ " വാൾ കഴുകി ചാൽ" ആണു കറുകച്ചാൽ ആയത് എന്നാണ് ഈ പക്ഷം. "കറുക", "ചാൽ" എന്നീ പദങ്ങൾ കൂട്ടിച്ചേർത്താണ് സഥലനാമം ഉണ്ടാക്കിയത് എന്നും ഒരു പക്ഷം ഉണ്ട്. എന്തായാലും ബസ്സ്സ്റ്റാന്റിന് അടുത്തായി ഒരു നീരൊഴുക്ക് (ചാൽ) കാണാനുണ്ട്.

സമ്പത്ത്, കര എന്നീ പദങ്ങളിൽ നിന്നാണ് ചമ്പക്കരയുടെ ഉദ്ഭവം എന്നു പറയപ്പെടുന്നു. "സമ്പൽക്കര" ആണത്രെ ചമ്പക്കര ആയത്.

ആരാധനാലയങ്ങളും മറ്റു പ്രധാന സ്ഥലങ്ങളും‍[തിരുത്തുക]

ധാരാളം ക്ഷേത്രങ്ങളും, ക്രിസ്ത്യൻ പളളികളും ഇവിടെ ഉണ്ട്. ചമ്പക്കര ദേവീക്ഷേത്രം, നെത്തല്ലൂർ ദേവീക്ഷേത്രം, ചമ്പക്കര പള്ളി, കൂത്രപ്പള്ളി പള്ളി എന്നിവയാണ് ഇവയിൽ പ്രധാനമായത്. ആനിക്കാട്ടിലമ്മക്ഷേത്രം 5കി.മി അകെലെയാണ്.

പ്രശസ്തമായ " ശ്രീ രംഗം CVN കളരി ചികിൽസാ കേന്ദ്രം" ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. കേരളത്തിന്റെ പാരമ്പര്യ ആയോധന കലയായ കളരിപ്പയറ്റ് ഇവിടെ പഠിപ്പിക്കുന്നു. പ്രധാനപ്പെട്ട ഒരു മർമ്മ ചികിൽസാ കേന്ദ്രവുമാണിത്.

കൃഷി[തിരുത്തുക]

ഒരു കാലത്ത് വയലുകൾ കൊണ്ട് നിറഞ്ഞിരുന്ന ഈ പ്രദേശത്ത് ഇപ്പോൾ റബ്ബർ ആണ് പ്രധാന വിള.

അടുത്ത പ്രദേശങ്ങൾ[തിരുത്തുക]

എത്തിച്ചേരുവാനുള്ള വഴി[തിരുത്തുക]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കറുകച്ചാൽ&oldid=1880526" എന്ന താളിൽനിന്നു ശേഖരിച്ചത്