കറുകച്ചാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karukachal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കറുകച്ചാൽ
Kerala locator map.svg
Red pog.svg
കറുകച്ചാൽ
9°30′16″N 76°38′28″E / 9.504402°N 76.641188°E / 9.504402; 76.641188
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686540
+91 48248
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണു കറുകച്ചാൽ. കോട്ടയം പട്ടണത്തിൽ നിന്നും 18 കി.മീ. അകലെയായി ഇതു സ്ഥിതി ചെയ്യുന്നു. ഏറ്റവും അടുത്ത തീവണ്ടി ആഫീസ്, 15 കി. മീ അകലെ ചങ്ങനാശ്ശേരിയിൽ ആണ്.

സ്ഥലനാമം[തിരുത്തുക]

കറുകച്ചാലിന് ഈ പേര് ലഭിച്ചതിനേക്കുറിച്ച് പല അഭിപ്രായങ്ങൾ ഉണ്ട്. " വാൾ കഴുകി ചാൽ" എന്നതിൽ നിന്നാണ് ഈ പേര് വന്നത് എന്നാണ് ഒരു പക്ഷം. പഴയ കാലത്ത് കറുകച്ചാലും പരിസര പ്രദേശങ്ങളും ചേകവന്മാരെ കൊണ്ടു നിറഞ്ഞിരുന്നുവെന്നും, അവർ യുദ്ധത്തിനു ശേഷം വാൾ കഴുകിയിരുന്ന ചാൽ ആണു ഇതെന്നും, ക്രമേണ " വാൾ കഴുകി ചാൽ" ആണു കറുകച്ചാൽ ആയത് എന്നാണ് ഈ പക്ഷം. "കറുക", "ചാൽ" എന്നീ പദങ്ങൾ കൂട്ടിച്ചേർത്താണ് സഥലനാമം ഉണ്ടാക്കിയത് എന്നും ഒരു പക്ഷം ഉണ്ട്. എന്തായാലും ബസ്സ്സ്റ്റാന്റിന് അടുത്തായി ഒരു നീരൊഴുക്ക് (ചാൽ) കാണാനുണ്ട്.

ആരാധനാലയങ്ങളും മറ്റു പ്രധാന സ്ഥലങ്ങളും‍[തിരുത്തുക]

ധാരാളം ക്ഷേത്രങ്ങളും, ക്രിസ്ത്യൻ പളളികളും ഇവിടെ ഉണ്ട്. ചമ്പക്കര ദേവീക്ഷേത്രം, നെത്തല്ലൂർ ദേവീക്ഷേത്രം, ചമ്പക്കര പള്ളി, കൂത്രപ്പള്ളി പള്ളി നെടുകുന്നംപള്ളി (എന്നിവയാണ് ഇവയിൽ പ്രധാനമായത്. [വിശ്വ പ്രസിദ്ധമായ തോട്ടയ്ക്കാട് ക്ഷേത്രം 6 കിലോമീറ്റർ അകലെയാണ്] ആനിക്കാട്ടിലമ്മക്ഷേത്രം 5കി.മി അകെലെയാണ്.

പ്രശസ്തമായ " ശ്രീ രംഗം CVN കളരി ചികിൽസാ കേന്ദ്രം" ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. കേരളത്തിന്റെ പാരമ്പര്യ ആയോധന കലയായ കളരിപ്പയറ്റ് ഇവിടെ പഠിപ്പിക്കുന്നു. പ്രധാനപ്പെട്ട ഒരു മർമ്മ ചികിൽസാ കേന്ദ്രവുമാണിത്.

കൃഷി[തിരുത്തുക]

ഒരു കാലത്ത് വയലുകൾ കൊണ്ട് നിറഞ്ഞിരുന്ന ഈ പ്രദേശത്ത് ഇപ്പോൾ റബറും കൊക്കോയും ആണ് പ്രധാന വിളകൾ .

അടുത്ത പ്രദേശങ്ങൾ[തിരുത്തുക]

ചമ്പക്കര

എത്തിച്ചേരുവാനുള്ള വഴി[തിരുത്തുക]

അവലംബം[തിരുത്തുക]

പ്രധാനപ്പെട്ട ആശുപത്രികൾ മന്നം മെമ്മോറിയൽ എൻഎസ്എസ് ഹോസ്പിറ്റൽ മേഴ്സി നഴ്സിംഗ് ഹോം കറുകച്ചാൽ

"https://ml.wikipedia.org/w/index.php?title=കറുകച്ചാൽ&oldid=3758461" എന്ന താളിൽനിന്ന് ശേഖരിച്ചത്