കതിവനൂർ വീരൻ
പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവർ തെയ്യങ്ങളായി മാറി. അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്. ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്. മുത്തപ്പൻ, വിഷ്ണുമൂർത്തി, കതിവനൂർ വീരൻ, പൊട്ടൻ, ഗുളികൻ, വയനാട് കുലവൻ, മുച്ചിലോട്ട് ഭഗവതി എന്നിങ്ങനെ ധാരാളം മൂർത്തികൾ ഉണ്ട്.
കണ്ണൂർ ജില്ലയിലെ മാങ്ങാട്ട് നിവാസി മന്ദപ്പൻ എന്ന തിയ്യ സമുദായത്തിൽ പെട്ട ആളാണ് പിൽകാലത്ത് ദൈവ പരിവേഷം കിട്ടുകയും തെയ്യ മൂർത്തിയായി കെട്ടിയാടപ്പെടുകയും ചെയ്യപ്പെടുന്ന കതിവനൂർ വീരൻ
ഉള്ളടക്കം |
[തിരുത്തുക] ഐതിഹ്യം
കുമാരപ്പന്റെയും ചക്കിയുടെയും മകാനായിരുന്നു മന്ദപ്പൻ . മന്ദപ്പന്റെ വികൃതികൾ നാട്ടുകാർക്കും മാതാപിതാക്കൾക്കും ഒരുപോലെ ദുഃസഹമായിരുന്നു. അങ്ങനെ ഒരിക്കൽ വികൃതി സഹിക്കവയ്യാതെ മാതാപിതാക്കൾ മന്ദപ്പനെ വീട്ടിൽ നിന്നും ദൂരെ കുടകിലെ ബന്ധുവീട്ടിലേക്ക് അയച്ചു.
ഒപ്പം യാത്രക്ക് കൂടിയ സുഹൃത്തുക്കൾ അയാളെ മദ്യത്തിൽ മയക്കുകയും കയ്യിലുണ്ടായിരുന്നവയൊക്കെ കൈക്കലാക്കി അയാളെ വഴിയിലുപേക്ഷിക്കുകയും ചെയ്തു. ഒറ്റക്കു ദിക്കറിയാതെ അലഞ്ഞ മന്ദപ്പൻ, ചെമ്മരത്തി എന്ന പെണ്ണിന്റെ സഹായത്താൽ കുടകിൽ എന്തുകയും ബന്ധുക്കളെ കണ്ടെത്തുകയും ചെയ്തു. പിന്നീട് അയാൾ അവിടെ കഴിഞ്ഞു പോന്നു....
| “ | .....ഇങ്ങെവിടേക്ക് വഴിപോവാനായിതിലേ പോന്ന്
ഏഴിനും മീത്തൽ പോകുന്നു ഞാൻ ഇടുപ്പയിലമ്മേ.. ഒരുവട്ടം കുടകരെ മല ഞാൻ കണ്ടൊഴിച്ചേ മലനാട്ടിലെങ്ങും ഇരിക്കയുള്ളൂ ഞാൻ ഇടുപ്പയിലമ്മേ.... |
” |
കൃഷി ആയിരുന്നു മന്ദപ്പന്റെ തൊഴിൽ . വിവാഹപ്രായമായപ്പോൾ തന്നെ വഴിയരികിൽ നിന്നും രക്ഷിച്ച ചെമ്മരത്തിയെ വിവാഹം കഴിക്കാൻ അയാൾ തീരുമാനിച്ചു. അങ്ങനെ അവളെ വിവാഹം കഴിക്കുകയും ചെയ്തു. പലപ്പോഴും വൈകിയെത്താറുള്ള മന്ദപ്പനുമായി, ചെമ്മരത്തി വഴക്കിടുക പതിവായിരുന്നു.
അങ്ങനെയിരിക്കെ, ഒരുനാൾ കുടകിൽ പോരുതുടങ്ങി. ധൈര്യവും, കരുത്തുമുള്ള പുരുഷന്മാർ പോരിനിറങ്ങുക പതിവാണ്. ഒരുനാൾ വഴക്കിനിടയിൽ ചെമ്മരത്തി മന്ദപ്പനെ കളിയാക്കുകയും പോരിനുപോയാൽ അയാൾ തോൽക്കുമെന്ന് പറഞ്ഞു കളിയാക്കുകയും ചെയ്തു. ഭാര്യയുടെ കളിയാക്കളിൽ വാശിതോന്നിയ മന്ദപ്പൻ, ദുർനിമിത്തങ്ങൾ വകവെക്കാതെ പോരിനു പുറപ്പെട്ടു. മന്ദപ്പൻ തന്റെ സർവ്വ ശക്തിയുമെടുത്തു പോരാടുകയും യുദ്ധം ജയിക്കുകയും ചെയ്തു.
വിജയിയായ മന്ദപ്പനെ എല്ലാവരും വാഴ്ത്തുകയും ബഹുമാനിക്കുകയും ചെയ്തു. തിരികെ വീട്ടിലേക്കുള്ള വഴിമധ്യേ തന്റെ വിവാഹ മോതിരം പോരിനിടയിൽ നഷ്ടപ്പെട്ട കാര്യം മനസിലാക്കുകയും അത് വീണ്ടെടുക്കാൻ പോവുകയും ചെയ്തു. പരാജയത്താൽ കലിതുള്ളിയിരുന്ന കുടകിലെ പോരാളികൾ തിരികെയെത്തിയ മന്ദപ്പനെ ചതിയിൽ വക വരുത്തി. തന്റെ പതിക്കു നേരിട്ട ദുര്യോഗത്തിൽ വലഞ്ഞ ചെമ്മരത്തി മന്ദപ്പന്റെ ചിതയിൽ ചാടി ജീവനോടുക്കുകയും ചെയ്തു.
മന്ദപ്പന്റെ ബന്ധുക്കളിലാർക്കൊക്കയോ സ്വപ്ന-ദർശനം ഉണ്ടാവുകയും മന്ദപ്പനെയും ചെമ്മരത്തിയും ദൈവിക പരിവേഷം നൽകി തെയ്യം കെട്ടിയാടാൻ തുടങ്ങുകയും ചെയ്തു എന്നാണു ഐതീഹ്യം. ആ തെയ്യ മൂർത്തിയാണ് കതിവനൂർ വീരൻ എന്ന് അറിയപ്പെടുന്നത്.
[തിരുത്തുക] പ്രത്യേകതകൾ
ചടുലമായ പദചലനവും മെയ് വഴക്കവും കതിവനൂർ വീരന്റെ പ്രത്യേകതയാണ്. രാത്രിയിലോ, പുലർച്ചയിലോ ആണ് സാധാരണ ഈ തെയ്യമൂർത്തി അരങ്ങേറാറു പതിവ്. കതിവനൂർ വീരൻ അരങ്ങേറുന്ന, വാഴയും വിവിധ-വർണ ചായങ്ങളും ഉപയോഗിച്ച് തയാറാക്കുന്ന കളത്തെ ചെമ്പരത്തിതറ എന്നറിയപ്പെടുന്നു.
[തിരുത്തുക] വിശ്വാസങ്ങൾ
ആരോഗ്യവാനായ ഭർത്താവിനെ ലഭിക്കുവാൻ കന്യകമാർ കതിവനൂർ വീരനെ ആരാധിക്കാറുണ്ട്.
[തിരുത്തുക] യു ട്യൂബ് ചലച്ചിത്രങ്ങൾ
[തിരുത്തുക] കടപ്പാട്
| തെയ്യം | ||||
| അനുഷ്ഠാനങ്ങൾ | വേഷങ്ങൾ | തെയ്യങ്ങൾ | ഇതുംകൂടികാണുക | |
|
തലപ്പാളി • ചെന്നിമലർ • വള • കടകം • ചൂടകം • ചിലമ്പ് • മുടി • മണിക്കയല് • പറ്റുമ്പാടകം |
അങ്കക്കാരനും പപ്പൂരനും • ആടി വേടൻ • പടവീരൻ • വലിയമുടി തെയ്യം• ആലി തെയ്യം • ഉച്ചിട്ട • ഉമ്മച്ചി തെയ്യം • ഓണപ്പൊട്ടൻ • കാരണവർ • കുട്ടിച്ചാത്തൻ • ഘണ്ടാകർണ്ണൻ • ഗുളികൻ • ചാമുണ്ഡി • തീചാമുണ്ഡി • പുതിയ ഭഗവതി തെയ്യം • പൊട്ടൻ തെയ്യം • ഭഗവതി • മാപ്പിള ചാമുണ്ഡി • മുക്രി തെയ്യം • മുച്ചിലോട്ടു ഭഗവതി • മുത്തപ്പൻ • രക്തചാമുണ്ഡി • മൂവാളംകുഴി ചാമുണ്ഡി •വയനാട്ടുകുലവൻ • വിഷ്ണുമൂർത്തി • വേട്ടയ്ക്കൊരുമകൻ • ശാസ്തപ്പൻ • നീലിയാർ ഭഗവതി • മുതലത്തെയ്യം • ബബ്ബിരിയൻതെയ്യം • യോഗ്യാരകമ്പടി തെയ്യവും ഉമ്മച്ചി തെയ്യവും |
|||