മുതലത്തെയ്യം
കണ്ണൂർ ജില്ലയിലെ ചില കാവുകളിൽ കെട്ടിയാടുന്ന ഒരു തെയ്യമാണ് മുതല തെയ്യം.തൃപ്പണ്ടാരത്തമ്മ എന്ന ദേവിയാണ് മുതലദൈവമായി എത്തുന്നത് എന്നാണ് വിശ്വാസം.മുതലയെപ്പൊലെ ഇഴഞ്ഞ് ക്ഷേത്രം വലംവയ്ക്കുന്ന തെയ്യം കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെയാണ് ഭക്തർക്ക് അനുഗ്രഹം നൽകുന്നത്. മറ്റു തെയ്യങ്ങളെപ്പോലെ അനുഗ്രഹമായി വായ്‌വാക്കുകളൊന്നും ഈ തെയ്യം ഉരിയാടാറില്ല.
ഉള്ളടക്കം |
[തിരുത്തുക] ഐതിഹ്യം
തൃപ്പാണ്ടറത്തെ ക്ഷേത്രത്തിൽ നിത്യപൂജ ചെയ്‌തിരുന്ന പൂജാരി എത്താതിരുന്നപ്പോൾ പുഴയിൽ ചൂണ്ടയിടുകയായിരുന്ന ആദി തോയാടനെ മുതല ക്ഷേത്രത്തിൽ എത്തിച്ചു എന്നും പൂജ മുടങ്ങാതെ കാത്തു എന്നുമാണ് ഐതിഹ്യം. മുതലയായി എത്തിയത് തൃപ്പാണ്ടറത്തമ്മയാണെന്നാണ് വിശ്വാസം. പൂജക്ക് വൈകിയെത്തിയ ബ്രാഹ്മണനെ പുറത്തിരുത്തി ക്ഷേത്രത്തിലേക്ക് പുഴ കടത്തിക്കൊണ്ടുവന്ന മുതലയുമായി ബന്ധപ്പെട്ടുകൊണ്ടാണ് മുതലത്തെയ്യത്തിന്റെ ഐതിഹ്യം. മാവിലൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടുന്നത്.
[തിരുത്തുക] പ്രത്യേകതകൾ
തുലാമാസത്തിലെ പത്താമുദയത്തിനു ശേഷമാണ് മുതലത്തെയ്യം കെട്ടിയാടുന്നത്. കെട്ടിയാടുന്ന സമയത്ത് ഇലത്താളത്തിന്റെ അകമ്പടിയോടെ തോറ്റം ചെല്ലുന്ന പതിവ് ഈ തെയ്യത്തിനു മാത്രമായുള്ള പ്രത്യേകതയാണ്.മുതലയെപ്പൊലെ ഇഴഞ്ഞ് ക്ഷേത്രം വലംവയ്ക്കുന്ന തെയ്യം കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെയാണ് ഭക്തർക്ക് അനുഗ്രഹം നൽകുന്നു എന്നതും ഒരു പ്രത്യേകതയാണ്.
മുഖത്തെഴുത്തിനു് വട്ടക്കണ്ണും തലപ്പാട്ടി ചെന്നിമലർ മുടിയും കാണിമുണ്ട് ചുവപ്പുമാണ്. കുരുത്തോലയ്‌ക്ക് പകരം കവുങ്ങിൻ ഓലയാണ് ഉടയാട. തലയിലെ പാള എഴുത്തിന് തേൾ, പല്ലി, പാമ്പ്, പഴുതാര, ആമ തുടങ്ങിയ ഇഴജീവികളെ വരച്ചതാണ്.
ഇഴജീവിശല്യത്തിൽ നിന്ന് രക്ഷനേടാൻ മുതലദൈവത്തെ വിളിച്ചാൽ മതിയെന്നാണ് വിശ്വാസം.
[തിരുത്തുക] മുതലത്തെയ്യം കെട്ടുന്ന കാവുകൾ
[തിരുത്തുക] അവലംബം
| തെയ്യം | ||||
| അനുഷ്ഠാനങ്ങൾ | വേഷങ്ങൾ | തെയ്യങ്ങൾ | ഇതുംകൂടികാണുക | |
|
തലപ്പാളി • ചെന്നിമലർ • വള • കടകം • ചൂടകം • ചിലമ്പ് • മുടി • മണിക്കയല് • പറ്റുമ്പാടകം |
അങ്കക്കാരനും പപ്പൂരനും • ആടി വേടൻ • പടവീരൻ • വലിയമുടി തെയ്യം• ആലി തെയ്യം • ഉച്ചിട്ട • ഉമ്മച്ചി തെയ്യം • ഓണപ്പൊട്ടൻ • കാരണവർ • കുട്ടിച്ചാത്തൻ • ഘണ്ടാകർണ്ണൻ • ഗുളികൻ • ചാമുണ്ഡി • തീചാമുണ്ഡി • പുതിയ ഭഗവതി തെയ്യം • പൊട്ടൻ തെയ്യം • ഭഗവതി • മാപ്പിള ചാമുണ്ഡി • മുക്രി തെയ്യം • മുച്ചിലോട്ടു ഭഗവതി • മുത്തപ്പൻ • രക്തചാമുണ്ഡി • മൂവാളംകുഴി ചാമുണ്ഡി •വയനാട്ടുകുലവൻ • വിഷ്ണുമൂർത്തി • വേട്ടയ്ക്കൊരുമകൻ • ശാസ്തപ്പൻ • നീലിയാർ ഭഗവതി • മുതലത്തെയ്യം • ബബ്ബിരിയൻതെയ്യം • യോഗ്യാരകമ്പടി തെയ്യവും ഉമ്മച്ചി തെയ്യവും |
|||