ഗുളികൻ തെയ്യം
മലബാറിലെ കാവുകളിൽ കെട്ടിയാടപ്പെടുന്ന ഒരു തെയ്യമാണു ഗുളികൻ തെയ്യം. ഈ തെയ്യം അർധരാത്രിക്കു ശേഷമാണു കെട്ടിയാടുന്നത്. പൊയ്ക്കാലുകളിലെ നടത്തം ഈ തെയ്യത്തിന്റെ ഒരു സവിശേഷത ആണു്.
ഉള്ളടക്കം |
ഐതിഹ്യം[തിരുത്തുക]
ഗുളികൻ പാതാളത്തിൽ അപ്പ് കൊണ്ട പാതളത്തിൽ പോയി പന്ത്രണ്ട് വർഷം ഒളിച്ചിരിക്കുകയും കാലനില്ലാത്ത ജഗത്തിൽ എല്ലാവരും വിഷമിക്കുകയും ചെയ്തു.ത്രിമൂർത്തികൾ ഇടപ്പെട്ടതിനാൽ പന്ത്രണ്ട് വിധത്തിലുള്ള ഗുളികന്മാരായി ഗുളികൻ ഭൂമിയിലേയ്ക്ക് തിരിച്ച് വനു. അഷ്ടനാഗങ്ങളായ അനന്തൻ ,വാസുകി, തക്ഷകൻ, കാർക്കോടകൻ, കുലിനീശംഖൻ, ചേഷ്ടപദ്മൻ, മഹാപദ്മൻ,ഗുളികൻ, നാഗവംശത്തിൽ പെട്ട രൂപമാണ് ഗുളികന് പാമ്പിന്റെ പത്തിയുമായി മുഖത്തിനും മുടിയ്ക്കും ബന്ധമുണ്ട്.നാഗപടത്തിന്റെ രൂപസാദൃശ്യം മുടിയിൽ കാണാം.ശിവാംശജാതനായ ഗുളികൻ ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസികപ്പെടുന്നു. കാലൻ , അന്തകൻ, യമൻ, കാലാന്തകൻ എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു.
വേഷം[തിരുത്തുക]
കുരുത്തോലയുടെ വഞ്ചിയും കയ്യിൽ ദണ്ഡും കുരുത്തോലകൊണ്ട് കെട്ടിയ ആകോലും അരിചാന്ത് പൂശിയ ദേഹത്ത് മൂന്ന് കറുത്ത വരകളുമായിട്ടാണ് ഗുളികന്റെ വേഷം [1]
പുരികത്തിനു തൊട്ടു മേലേന്നു തുടങ്ങി കണ്ണിനു താഴെ വരെ മഷി. മുഖത്തും ദേഹത്ത് പൊക്കിൾ വരേയും അരിച്ചാന്തിടും. ഈർക്കിലുകൊണ്ട് മുഖത്റ്റുനിന്നും വിരലുകൊണ്ട് ദേഹത്തുനിന്നും വരകളാവാൻ അരിച്ചാന്തുമാറ്റും. തലപ്പാളി കെട്ടി, തലത്തണ്ട കെട്ടും. കുരുത്തോല മടലോടെ ഈർക്കിൽ കളഞ്ഞ് അരയിൽ ചുറ്റിക്കെട്ടും.ഇതിനെ ‘’‘കുരുത്തോലവഞ്ചി‘’‘ എന്നും ‘’‘ഒലിയുടുപ്പ്’‘ എന്നും പറയും. കൈയിൽ കുരുത്തോല കൊണ്ട് നകോരം കെ ട്ടും. പിറകിൽ നിതംബം വരെ താഴ്ന്നു കിടക്കുന്ന ചാമരമുണ്ടാവും, കാലിൽ ചിലങ്കയും..[2]
ചിത്രങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ http://www.youtube.com/watch?v=1tDQnSQHdP4
- ↑ രാജേഷ് കോമത്ത്- മലയാളം വാരിക, പേജ് 232, 2011 ജൂലൈ17
| തെയ്യം | ||||
| അനുഷ്ഠാനങ്ങൾ | വേഷങ്ങൾ | തെയ്യങ്ങൾ | ഇതുംകൂടികാണുക | |
|
തലപ്പാളി • ചെന്നിമലർ • വള • കടകം • ചൂടകം • ചിലമ്പ് • മുടി • മണിക്കയല് • പറ്റുമ്പാടകം |
അങ്കക്കാരനും പപ്പൂരനും • ആടി വേടൻ • പടവീരൻ • വലിയമുടി തെയ്യം• ആലി തെയ്യം • ഉച്ചിട്ട • ഉമ്മച്ചി തെയ്യം • ഓണപ്പൊട്ടൻ • കാരണവർ • കുട്ടിച്ചാത്തൻ • ഘണ്ടാകർണ്ണൻ • ഗുളികൻ • ചാമുണ്ഡി • തീചാമുണ്ഡി • പുതിയ ഭഗവതി തെയ്യം • പൊട്ടൻ തെയ്യം • ഭഗവതി • മാപ്പിള ചാമുണ്ഡി • മുക്രി തെയ്യം • മുച്ചിലോട്ടു ഭഗവതി • മുത്തപ്പൻ • രക്തചാമുണ്ഡി • മൂവാളംകുഴി ചാമുണ്ഡി •വയനാട്ടുകുലവൻ • വിഷ്ണുമൂർത്തി • വേട്ടയ്ക്കൊരുമകൻ • ശാസ്തപ്പൻ • നീലിയാർ ഭഗവതി • മുതലത്തെയ്യം • ബബ്ബിരിയൻതെയ്യം • യോഗ്യാരകമ്പടി തെയ്യവും ഉമ്മച്ചി തെയ്യവും |
|||