വിഷ്ണുമൂർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിഷ്ണുമൂർത്തി തെയ്യം

വടക്കേ മലബാറിലെ കാവുകളിലും, സ്ഥാനങ്ങളിലും കെട്ടിയാടുന്ന ഒരു തെയ്യമാണ് പരദേവത എന്നുകൂടി അറിയപ്പെടുന്ന വിഷ്ണുമൂർത്തി.മേലേരി ചാടുന്നതാണ് ഈ തെയ്യത്തിന്റെ പ്രധാന കാഴ്ച.[അവലംബം ആവശ്യമാണ്] തെയ്യത്തിനോ വെളിച്ചപ്പാടിനൊ തീയിൽ ചാടുന്നതിനോ മറ്റു രീതിയിൽ തീയിൽ പ്രവേശിക്കുന്നതിനോ വേണ്ടി ഉണ്ടാക്കുന്ന കനൽകൂമ്പാരമാണ് മേലേരി.[അവലംബം ആവശ്യമാണ്]

ഐതിഹ്യം[തിരുത്തുക]

വിഷ്ണുമൂർത്തിയുടെ ചരിതം പാലന്തായികണ്ണൻ എന്ന വാല്യക്കാരൻ ചെക്കനുമായി ബന്ധപ്പെട്ടിരിക്കുന്നു. നീലേശ്വരത്തെ കുറുവാടൻ കുറുപ്പിന്റെ വീട്ടിലെ വേലക്കാരനായിരുന്നു കണ്ണൻ.ഒരിക്കൽ പറമ്പിൽ നിന്നും മാങ്ങ പറിചു തിന്നുകയയിരുന്ന കണ്ണന്റെ കയ്യിൽ നിന്നും മാങ്ങ കുറുപ്പിന്റെ അനന്തിരവളുടെ മാറിൽ‌വീഴാനിടയായി. വിവരമറിഞ്ഞ കുറുപ്പ് കണ്ണനെ കൊല്ലുമെന്നു പാട്ടകൊട്ടി വിളംബരം ചെയ്തു.ഇതറിഞ്ഞ കണ്ണൻ നാടുവിട്ടു മംഗലാപുരത്ത് എത്തി,അവിടെയുളള ഒരു തിയ്യത്തറവാട്ടിൽ അഭയം പ്രാപിചു. വിഷ്ണുമൂർത്തിയായിരുന്നു ആ വീട്ടിലെ പരദേവത. പള്ളിയറയിൽ വിളക്കുവെച്ചും മറ്റും കണ്ണൻ പരദേവതയുടെ ഭക്തനായി മാറി. അങ്ങനെ പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞു,ഒരു ദിവസം സ്വപ്നത്തിൽ പ്രത്യക്ഷമായ പരദേവത, അവനോട് തന്റെ ചുരികയുമെടുത്ത്, നാട്ടിലേക്കു മടങ്ങി പോവാനവശ്യപ്പെട്ടു. ഉണർന്നു നോക്കിയ കണ്ണൻ ചുരിക വിറച്ചുതുള്ളുന്നതാണു കണ്ടത്. ചുരികയുമായി യാത്രപുറപ്പെട്ട അവന് ആ വീട്ടിലെ അമ്മ ഒരു കന്നികുടനൽകി. നീലേശ്വരത്ത് തിരിച്ചെത്തിയ കണ്ണൻ തന്റെ ബല്യകാലസഖാവായ കനത്താടന്മണിയാണിയുടെ വീട്ടിലെത്തി, അവിടെ നിന്ന് ഭക്ഷണം കഴിച്ചശേഷം കൈകഴുകാനായി കുളത്തിലെത്തിയ കണ്ണനെ കുറുവാടൻ വെട്ടികൊലപ്പെടുത്തി. തന്റെ വീട്ടിൽ തിരിച്ചെത്തിയ കുറുപ്പിന് സർ‌വത്ര അനർത്ഥങ്ങളാണ് കാണാൻ കഴിഞ്ഞത്. പരിഹാരമായി പരദേവതയേയും കണ്ണനേയും തെയ്യങ്ങളായി കെട്ടിയാടിക്കാൻ തുടങ്ങി.

വിഷ്ണുമൂർത്തി മഹാവിഷ്ണുവിന്റെ നരസിംഹാവതാരമാണ്. ഈ തെയ്യത്തിന്റെ മൂലസ്ഥാനം മംഗലപുരത്തെ ജെപ്പ് എന്ന സ്ഥലത്തുള്ള കോയില്കുടിപാടി എന്ന തറവാടാണ്. നീലേശ്വരത്ത കോട്ടപ്പുറം വൈകുണ്ഠക്ഷേത്രം മറ്റൊരു പ്രധാനസ്ഥാനമാണ്.

ചിത്രശാല[തിരുത്തുക]

തെയ്യം
അനുഷ്ഠാനങ്ങൾ വേഷങ്ങൾ തെയ്യങ്ങൾ ഇതുംകൂടികാണുക
തെയ്യം

തോറ്റം പാട്ട്വെള്ളാട്ടം

തലപ്പാളിചെന്നിമലർവളകടകംചൂടകംചിലമ്പ്‌മുടിമണിക്കയല്‌പറ്റുമ്പാടകം

അങ്കക്കാരനും പപ്പൂരനുംആടി വേടൻപടവീരൻവലിയമുടി തെയ്യംആലി തെയ്യംഉച്ചിട്ടഉമ്മച്ചി തെയ്യംഓണപ്പൊട്ടൻകാരണവർകുട്ടിച്ചാത്തൻഘണ്ടാകർണ്ണൻഗുളികൻചാമുണ്ഡിതീചാമുണ്ഡിപുതിയ ഭഗവതി തെയ്യംപൊട്ടൻ തെയ്യംഭഗവതിമാപ്പിള ചാമുണ്ഡിമുക്രി തെയ്യംമുച്ചിലോട്ടു ഭഗവതിമുത്തപ്പൻരക്തചാമുണ്ഡിമൂവാളംകുഴി ചാമുണ്ഡിവയനാട്ടുകുലവൻവിഷ്ണുമൂർത്തിവേട്ടയ്ക്കൊരുമകൻശാസ്തപ്പൻനീലിയാർ ഭഗവതിമുതലത്തെയ്യംബബ്ബിരിയൻതെയ്യംയോഗ്യാരകമ്പടി തെയ്യവും ഉമ്മച്ചി തെയ്യവും

പടയണികഥകളി കേരളത്തിലെ അനുഷ്ഠാനകലകൾ

"http://ml.wikipedia.org/w/index.php?title=വിഷ്ണുമൂർത്തി&oldid=1929686" എന്ന താളിൽനിന്നു ശേഖരിച്ചത്