പുള്ളിക്കരിങ്കാളി
മലബാറിൽ കെട്ടിയാടപ്പെടുന്ന ഒരു തെയ്യമാണ് പുള്ളിക്കരിങ്കാളി. പാർവ്വതിയാണു പുള്ളിക്കരിങ്കാളി എന്നാണു ഐതിഹ്യം.
[തിരുത്തുക] ഐതിഹ്യം
തുലാവനം എന്ന കാട്ടിനുള്ളിൽ വച്ച് ശിവൻ പുലിക്കണ്ടനും, പാർവ്വതി പുലി കരിങ്കാളിയും ആയി രൂപം എടുത്തു. അവർ കാട്ടിൽ സുഖിച്ച് വസിക്കുന്നതിനിടയിൽ കരിങ്കാളി പത്ത് മാസങ്ങൾക്ക് ശേഷം കണ്ടപ്പുലി, മരപ്പുലി, പുലിമാരുതൻ, കാലപ്പുലി, പുലിയൂർ കണ്ണൻ എന്നീ ആൺ പുലികൾക്കും പുലിയൂർ കാളി എന്ന പെൺപുലിക്കും ജന്മം കൊടുത്തു. ഒരു രാത്രി ഈ പുലി ദൈവങ്ങൾ കുറുമ്പത്തിരി വണ്ണാന്റെ തൊഴുത്തിൽ കടന്ന് കന്നുകാലികളെ കൊന്ന് വലിയ നഷ്ടമുണ്ടാക്കി. ദൈവത്തിനെ എപ്പോഴും ആരാധിച്ചിരുന്ന കുറുമ്പത്തിരി വണ്ണാന് ഇത് വലിയ മനഃപ്രയാസം ഉണ്ടാക്കി.
കുറുമ്പന്തിരി വണ്ണാന്റെ സുഹൃത്തായ കരിന്തിരി കണ്ണൻ അദ്ദേഹത്തെ സഹായിക്കാമെന്നേറ്റു. രാത്രി അദ്ദേഹം തൊഴുത്തിനടുത്ത് ഒളിച്ചിരുന്നു. ആ രാത്രി പുലികൾ വന്നപ്പോൾ കരിന്തിരി കണ്ണനു അമ്പെയ്യാൻ സമയം കിട്ടുന്നതിനു മുൻപേ പ്രതീക്ഷിക്കാത്ത തരത്തിൽ ആക്രമിച്ച് പുലികൾ അദ്ദേഹത്തെ കൊന്നു. അങ്ങിനെ മരിച്ച കരിന്തിരി കണ്ണൻ തെയ്യമായി ആട്ടം ആടപ്പെടുന്നു. പുലിദൈവങ്ങൾ തുളുവനം കാട്ടിലായിരുന്നു അപ്പോൾ താമസിച്ചിരുന്നത്. ഒരു വർഷം രാമരാമത്ത് നിന്ന് കാരിയത് തണ്ടാൻ തുളുവനത്തിൽ തെയ്യം കാണാൻ പോയി. പുലിദൈവങ്ങൾ തണ്ടാനെ പിന്തുടർന്നു. രാമരാമത്ത് തണ്ടാൻ അവരെ പ്രതിഷ്ഠിച്ചു. ഈ സ്ഥലം കൂടാതെ പുലിദൈവങ്ങൾ പനയാന്ദത്ത നായരുടെ വീട്ടിലും താമസിക്കുന്നുണ്ടായിരുന്നു. പക്ഷെ പുലിദൈവങ്ങളുടെ ചേഷ്ടകൾ സഹിക്കാവുന്നതിനപ്പുറമായിരുന്നു. അതുകൊണ്ട് ഒരു ഉത്സവകാലത്ത് അദ്ദേഹം മുച്ചിലോട്ട് ഭഗവതിയോട് പുലിദൈവങ്ങളുടെ ശല്യത്തെക്കുറിച്ച് പരാതിപ്പെട്ടു. പുലിദൈവങ്ങളെ പ്രതിഷ്ഠിച്ചിരുന്ന വിളക്ക് അവിടെ നിന്ന് മുച്ചിലോട്ട് ഭഗവതി പറിച്ചെടുത്ത് കോറോത്ത് മുച്ചിലോട്ട് കാവിന്റെ ഇടത് ഭാഗത്ത് പ്രതിഷ്ഠിച്ചു. അങ്ങിനെ മുച്ചിലോട്ട് കാവിലെ സാന്നിധ്യമായി പുലിയൂർ കണ്ണനും പുലിയൂർ കാളിയും. വാണിയ ജാതിക്കാരുടെ തെയ്യമാണ് പുലിയൂർ കണ്ണൻ. എണ്ണയാട്ടുന്ന ചക്കാളങ്ങളിൽ പുലിയൂർ കണ്ണനെ പ്രത്യേകം ആരാധിക്കുന്നു.[1].
[തിരുത്തുക] അവലംബം
| തെയ്യം | ||||
| അനുഷ്ഠാനങ്ങൾ | വേഷങ്ങൾ | തെയ്യങ്ങൾ | ഇതുംകൂടികാണുക | |
|
തലപ്പാളി • ചെന്നിമലർ • വള • കടകം • ചൂടകം • ചിലമ്പ് • മുടി • മണിക്കയല് • പറ്റുമ്പാടകം |
അങ്കക്കാരനും പപ്പൂരനും • ആടി വേടൻ • പടവീരൻ • വലിയമുടി തെയ്യം• ആലി തെയ്യം • ഉച്ചിട്ട • ഉമ്മച്ചി തെയ്യം • ഓണപ്പൊട്ടൻ • കാരണവർ • കുട്ടിച്ചാത്തൻ • ഘണ്ടാകർണ്ണൻ • ഗുളികൻ • ചാമുണ്ഡി • തീചാമുണ്ഡി • പുതിയ ഭഗവതി തെയ്യം • പൊട്ടൻ തെയ്യം • ഭഗവതി • മാപ്പിള ചാമുണ്ഡി • മുക്രി തെയ്യം • മുച്ചിലോട്ടു ഭഗവതി • മുത്തപ്പൻ • രക്തചാമുണ്ഡി • മൂവാളംകുഴി ചാമുണ്ഡി •വയനാട്ടുകുലവൻ • വിഷ്ണുമൂർത്തി • വേട്ടയ്ക്കൊരുമകൻ • ശാസ്തപ്പൻ • നീലിയാർ ഭഗവതി • മുതലത്തെയ്യം • ബബ്ബിരിയൻതെയ്യം • യോഗ്യാരകമ്പടി തെയ്യവും ഉമ്മച്ചി തെയ്യവും |
|||