ശൂലകുഠാരിയമ്മ തെയ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വടക്കൻ മലബാറിൽ കെട്ടിയാടിച്ചു വരുന്ന ഒരു തെയ്യം. നരായുധമ്മാല,തിരുവാർമൊഴി,മരക്കലത്തമ്മ എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്ന ഭഗവതി. പാലപ്പുറത്ത്, കപ്പോത്ത്, എടമന, മുട്ടില്, ചീർങ്ങോട്ട്, വെളുത്തൂല്, എന്നീ ഏഴു സ്ഥാനങ്ങളിൽ ശൂലകുഠാരിയമ്മ എന്നും മറ്റുള്ള സ്ഥാനങ്ങളിൽ മറ്റു പേരുകളിലും അറിയപ്പെടുന്നു.

പുരാവൃത്തം[തിരുത്തുക]

ശ്രീശൂലയില്ലത്തെ തിരുവടി കനകമലയിലെ കനകക്കന്നിയെ ആണു വിവാഹം ചെയ്തത്. ധനം വർദ്ധിപ്പിക്കാനായി കടൽ വാണിഭം നടത്താൻ അയാൾ തീരുമാനിച്ചു.പട്ടത്തിയായ കനകക്കന്നി ഭർത്താവിനെ വിട്ടുപിരിയാൻ വിസമ്മ്അതിച്ചിട്ടും അയാൾ വ്യാപാരാർത്ഥം മരക്കലമേറി യാത്ര തുടർന്നു.യാത്ര പലനാൾ നീണ്ടു തിരുവാലത്തൂര് മരക്കലം അടുത്തു.അവിടെ കച്ചവടം തുടങ്ങി.പീടികയുടെ സമീപത്ത് താമസിക്കുന്ന ഒരു വിധവയായ പട്ടത്തിയെ അയാൾ വിവാഹം ചെയ്തു..അയാൾ കപ്പൽ യാത്ര ആരംഭിക്കുമ്പോൾ ഗർഭിണിയായിരുന്ന കനകക്കന്നി ഒരു ആൺകുഞ്ഞിനേയും , പുതിയ ഭാര്യയായ പട്ടത്തി ഗർഭിണിയായി ഒരു പെൺകുഞ്ഞിനേയും പ്രസവിച്ചു.അവൾ വളർന്ന് ചാടിയോടിക്കളിക്കേൺറ്റ പ്രായമായി.തിരുവടിത്തങ്ങൾ തന്റെ പുതിയ ഭാര്യയും മകളും അറിയാതെ ഒരുനാൾ മരക്കലമേറി നാട്ടിലേക്ക് പുറപ്പെട്ടു.കാര്യം മനസ്സിലാക്കിയ പൊന്മകൾ മരക്കലത്തിൽ കയറിക്കൂടി.അവർ മരക്കലമേറി ശ്രീശൂലയില്ലത്തെത്തി. അവിടെ പൊന്മകൻ അച്ഛനേയും അനുജത്തിയേയും വിളക്കും തളികയും ആയി എതിരേറ്റു.പിതാവിനോടൊപ്പം മരക്കല യാത്രചെയ്ത ആ 'ദൈവകന്യാവാണ് ശ്രീശൂലകുഠാരിയമ്മ.

"https://ml.wikipedia.org/w/index.php?title=ശൂലകുഠാരിയമ്മ_തെയ്യം&oldid=1763967" എന്ന താളിൽനിന്ന് ശേഖരിച്ചത്