ഓണപ്പൊട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓണത്തപ്പൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഓണത്തപ്പൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഓണത്തപ്പൻ (വിവക്ഷകൾ)
ഓണപ്പൊട്ടൻ

വടക്കേ മലബാറിൽ ഓണത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെടുന്ന തെയ്യരൂപമാണ്‌ ഓണപ്പൊട്ടൻ. ഓണേശ്വരൻ എന്നും പേരുണ്ട്[1] . ഓണത്തെയ്യത്തിൽത്തന്നെ സംസാരിക്കാത്ത തെയ്യമാണ്‌ ഇത്. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാൽ ഓണപ്പൊട്ടൻ എന്ന് അറിയപ്പെടുന്നു. കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌.

മലയസമുദായക്കാർക്ക്‌ രാജാക്കൻമാർ നൽകിയതാണ്‌ വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ്‌ ഓണേശ്വരൻ വീടുതോറും കയറിയിറങ്ങുന്നത്‌.ഓണപ്പൊട്ടൻ ഓരോവീടുകളിലുമെത്തി ഐശ്വര്യം നൽകുന്നു എന്നാണ് വിശ്വാസം. മുഖത്ത്‌ ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട്‌ തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ്‌ എന്നീ ആടയാഭരണങ്ങളുമാണ്‌ ഓണപ്പൊട്ടന്റെ വേഷവിധാനം. ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ്‌ ലഭിക്കാറ്‌. ഓണപ്പൊട്ടനും മണിയൊച്ചയും ഓണം വരുന്നു എന്ന സന്ദേശം നൽകാറുണ്ട്

[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണി

[തിരുത്തുക] അവലംബം

തെയ്യം
അനുഷ്ഠാനങ്ങൾ വേഷങ്ങൾ തെയ്യങ്ങൾ ഇതുംകൂടികാണുക
തെയ്യം

തോറ്റം പാട്ട്വെള്ളാട്ടം

തലപ്പാളിചെന്നിമലർവളകടകംചൂടകംചിലമ്പ്‌മുടിമണിക്കയല്‌പറ്റുമ്പാടകം

അങ്കക്കാരനും പപ്പൂരനുംആടി വേടൻപടവീരൻവലിയമുടി തെയ്യംആലി തെയ്യംഉച്ചിട്ടഉമ്മച്ചി തെയ്യംഓണപ്പൊട്ടൻകാരണവർകുട്ടിച്ചാത്തൻഘണ്ടാകർണ്ണൻഗുളികൻചാമുണ്ഡിതീചാമുണ്ഡിപുതിയ ഭഗവതി തെയ്യംപൊട്ടൻ തെയ്യംഭഗവതിമാപ്പിള ചാമുണ്ഡിമുക്രി തെയ്യംമുച്ചിലോട്ടു ഭഗവതിമുത്തപ്പൻരക്തചാമുണ്ഡിമൂവാളംകുഴി ചാമുണ്ഡിവയനാട്ടുകുലവൻവിഷ്ണുമൂർത്തിവേട്ടയ്ക്കൊരുമകൻശാസ്തപ്പൻനീലിയാർ ഭഗവതിമുതലത്തെയ്യംബബ്ബിരിയൻതെയ്യംയോഗ്യാരകമ്പടി തെയ്യവും ഉമ്മച്ചി തെയ്യവും

പടയണികഥകളി കേരളത്തിലെ അനുഷ്ഠാനകലകൾ

"http://ml.wikipedia.org/w/index.php?title=ഓണപ്പൊട്ടൻ&oldid=1052910" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി