കരിങ്കാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇടത്തെ കൈയ്യിൽ വാഴപ്പിണ്ടി, കുരുത്തോല, ചൂടി കയർ എന്നിവ കൊണ്ട് ഉണ്ടാക്കിയ കാലദണ്ഡ് കാണാം. വിശ്വാസമുള്ള ഭക്താരുടെ ഭവനത്തിൽ നിന്നും ഓരോ കാര്യസിദ്ധിക്ക് വേണ്ടി നേരുന്നതാണ് കരിങ്കാളി വഴിപാട്. ഭവനത്തിൽ ഉള്ള ദോഷങ്ങൾ എല്ലാം കൊഴി അറുത്ത് ദണ്ഡ്ഡിലേക്ക് ആവാഹിച്ചു അതും വലിച്ചു ക്ഷേത്രത്തിലേക്കു എത്തുന്നു അതാണ് ഐതിഹ്യം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പറയസമുദായത്തിൽ പെട്ടവർ വേഷം കെട്ടുന്ന ഒരു അനുഷ്ടാനകലാരൂപമാണ് കരിങ്കാളി. തെക്കേ മലബാർമേഖലയിലുള്ള കാവുകളിലെയും അമ്പലങ്ങളിലെയും പൂരങ്ങളോടും വേലകളോടും അനുബന്ധിച്ചാണ് കരിങ്കാളി സാധാരണ കാണുന്നത് . കരിങ്കാളി കെട്ടുന്നതിന് ചിട്ടയുള്ള വ്രതം ആവശ്യമായി ഗണിക്കപ്പെടുന്നു.

ചെണ്ടയുടെ താളത്തോടെ ഉത്സവപ്പറമ്പിൽ എത്തുന്ന കരിങ്കാളികൾ ആ താളത്തിൽ വെളിച്ചപ്പെടുകയും ചെയുന്നു. എന്നാൽ ഇവർ പ്രധാനക്ഷേത്രങ്ങളുടെ അടുത്ത് പോവാറില്ല. പകരം ക്ഷേത്രത്തിൽ നിന്ന് അകലെ താല്കാലികമായി നിർമ്മിച്ച കുരുത്തോലമണ്ഡപത്തിൽ ചടങ്ങുകൾ അവസാനിപ്പിക്കുന്നു

വേഷവിധാനം[തിരുത്തുക]

കറുപ്പ്,ചുവപ്പ്,വെളുപ്പ് എന്നിവ ഇടകലർന്ന ഉടയാടയാണ് കരിങ്കാളി അരയിൽ അണിയുന്നത് . കാലിൽ ചിലമ്പ് ധരിച്ചിരിക്കും. വലത്തെ കയ്യിൽ പള്ളിവാൾ പിടിച്ചിരിക്കും. ഇടത്തെ കയ്യിൽ കുരുത്തോലകൊണ്ട് ഉണ്ടാക്കിയ ഗദ ഉണ്ടാവും . പിച്ചളകൊണ്ട് ഉണ്ടാക്കിയ കൃത്രിമമുലകളും തലയിൽ കിരീടവും ഉണ്ട് . മുകൾ ഭാഗം കൂർത്ത ആകൃതിയുള്ള കിരീടം കുരുത്തോലകളാൽ അലങ്കരിച്ചിരിഒക്കും.

ചരടുകൾ കൊണ്ടുള്ള കൃത്രിമക്കണ്ണടയും കുരുത്തോല കൊണ്ടുല്ല കൃത്രിമമൂക്കും ഈ വേഷത്തിന്റെ പ്രത്യേകതയാണ്.

മറ്റുവിവരങ്ങൾ[തിരുത്തുക]

കരിങ്കാളി കെട്ടിനോടനുബന്ധിച്ച് കോഴികളെ പരസ്യമായി ബലിനല്കുന്നു . വെളിപ്പെട്ട ശേഷം കിരീടം അഴിച്ചുവെച്ച് കരിങ്കാളികൾ കോഴികളെ തലയറുത്ത് ചോരകുടിക്കുന്നു

മലപ്പുറം ജില്ലയിലെ മൂക്കുതലകണ്ണേങ്കാവ് കരിങ്കാളി കെട്ടലിനു പ്രസിദ്ധമാണ്. അഞ്ഞൂറോളം കരിങ്കാളികൾ ഇവിടെ വഴിപാട് ആയി എത്തുന്നു.

"https://ml.wikipedia.org/w/index.php?title=കരിങ്കാളി&oldid=4016651" എന്ന താളിൽനിന്ന് ശേഖരിച്ചത്