എര്‍വിന്‍ ഷ്രോഡിങര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


എര്‍വിന്‍ റുഡോള്‍ഫ് ജോസഫ് അലക്സാണ്ടര്‍ ഷ്രോഡിങര്‍(1887-1961)

ജനനം ഓഗസ്റ്റ് 12 1887(1887-08-12)
വിയന്ന, ഓസ്ട്രിയ
മരണം ജനുവരി 4 1961 (പ്രായം 73)
വിയന്ന , ഓസ്ട്രിയ
പൗരത്വം ഓസ്ട്രിയ, ജര്‍മ്മനി, അയര്‍ലന്റ്
ദേശീയത Flag of Austria.svgഓസ്ട്രിയ
മേഖലകള്‍ ഭൗതികശാസ്ത്രം
Known for ഷ്രോഡിങര്‍ സമവാക്യം
പ്രധാന പുരസ്കാരങ്ങള്‍ നോബല്‍ സമ്മാനം (1933) Nobel medal dsc06171.jpg


ക്വാണ്ടം ഭൗതികത്തിന്റെ അടിസ്ഥാനശിലയായ ഷ്രോഡിങര്‍ സമവാക്യത്തിന്റെ ശില്പിയാണ്‌ നോബല്‍ സമ്മാന ജേതാവു കൂടിയായ എര്‍വിന്‍ റുഡോള്‍ഫ് ജോസഫ് അലക്സാണ്ടര്‍ ഷ്രോഡിങര്‍.ഗവേഷകന്‍,ചിന്തകന്‍, പ്രഭാഷകന്‍,കവി എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹം ദ്രവ്യതരംഗത്തിന്റെ(Mechanical waves) ചലനത്തെ അവകലന സമവാക്യമായി(Differential equation) അവതരിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു.പ്രസ്തുത സമവാക്യം ഭൗതികശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ചലനം സൃഷ്ടിച്ചു.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] കുട്ടിക്കാലം

ഇന്നത്തെ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ 1887 ഓഗസ്റ്റ് 12നായിരുന്നു ഷ്റോഡിങറുടെ ജനനം.പിതാവ് റുഡോള്‍ഫ് ഷ്റോഡിങര്‍ ഒരു ഓയില്‍ ക്ലോത്ത് നിര്‍മ്മാണശാലയുടെ ഉടമയായിരുന്നു.അമ്മ ജോര്‍ജൈന്‍,അക്കാലത്തെ പ്രമുഖ ഗവെഷകരില്‍ ഒരാളായിരുന്ന അലക്സാണ്ടര്‍ ബോയറുടെ മകളായിരുന്നു.വിദ്യാസമ്പന്നരായ മാതാപിതാക്കളും,കുടും‌ബപാരമ്പര്യവും മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാന്‍ ഷ്രോഡിങറെ സഹായിച്ചു.

10 വയസ്സുവരെ അച്ഛന്‍ റുഡോള്‍ഫ് ഷ്റോഡിങറുറ്റെ കീഴിലായിരുന്നു എര്‍വിന്റെ വിദ്യാഭ്യാസം.1898-ല്‍ തുടര്‍പഠനത്തിനായി വിയന്നയിലെ പ്രശസ്തമായ "അക്കാഡമീഷ്യസ് ജിംനേസിയ"ത്തില്‍ ചേര്‍ന്നു.ജിംനേസിയത്തിലെ പഠനകാലത്ത് ശാസ്ത്രത്തിനു പുറമേ,സാഹിത്യത്തിലും,തത്വചിന്തയിലും അദ്ദേഹം മികവു പുലര്‍ത്തി.ചാള്‍സ് ഡാര്‍വിന്റെ സിദ്ധാന്തങ്ങള്‍ അദ്ദേഹത്തെ വളരെയെറെ ആകര്‍ഷിച്ചു.1906-ല്‍ എര്‍വിന്‍ പ്രാഥമിക ബിരുദം നേടി.

[തിരുത്തുക] സര്‍വകലാശാലയില്‍

വിയന്നാ സര്‍വകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ ഉപരിപഠനം.നാലു വര്‍ഷത്തെ പഠനത്തിനു ശേഷം ഭൗതികശാസ്ത്രത്തില്‍ ഡോ.ഫില്‍ ബിരുദം കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ ഈര്‍പ്പമുള്ള കുചാലകങ്ങളുടെ പ്രതലത്തിലൂടെയുള്ള വൈദ്യുതപ്രവാഹത്തെക്കുറിച്ചുള്ള ശാസ്ത്രലോകത്ത് ശ്രദ്ധ നേടി.

ഓസ്ട്രിയ-ഹംഗറി യുദ്ധകാലത്ത് സൈനികസേവനം നടത്താന്‍ നിര്‍ബന്ധിതനായ അദ്ദേഹം സര്‍വകലാശാലാപഠനമുപേക്ഷിച്ച് യുദ്ധരംഗത്തേയ്ക്കു പോയി.ഒരു വര്‍ഷത്തെ പരിശീലനത്തിനു ശേഷം സൈനികഓഫീസറായി .

1911-ല്‍ എര്‍വിന്‍ സര്‍വകലാശാലയില്‍ തിരിച്ചെത്തി.ഫ്രാന്‍സ് സെറാഫിന്‍ എക്സറുടെ കീഴില്‍ ഗവേഷണം ആരംഭിച്ചു.അന്തരീക്ഷ വൈദ്യുതി(atmospheric electricity)യായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണമേഖല.പ്രകൃതിതത്ത റേഡിയോ ആക്ടിവിറ്റി മൂലമുണ്ടാകുന്ന വായുവിന്റെ അയോണീകരണവും അത് അന്തരീക്ഷകണങ്ങളുടെ ചാലകതയില്‍ വരുത്തുന്ന വ്യതിയാനങ്ങളും അദ്ദേഹം പഠനവിഷയമാക്കി.എക്സ്-റേകളുടെ പ്രത്യേകതകളെക്കുറിച്ചുള്ള പഠനത്തിന്‌ 1914-ല്‍ വിയന്ന സര്‍വകലാശാല എര്‍വിന്‌ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.അക്കാലത്ത് വിയന്നയില്‍ നടന്ന ഒരു ശാസ്ത്രകോണ്‍ഗ്രസ്സില്‍ വച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ പരിചയപ്പെട്ടത് തന്റെ ഗവേഷണമേഖല ക്വാണ്ടം ഭൗതികത്തിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍ അദ്ദേഹത്തിന്‌ പ്രചോദനമേകി.പഠനത്തിനിടെ അദ്ദേഹം സാല്‍സ്ബര്‍ഗ്ഗിലെ അന്ന മേരി ബെല്‍ട്ടണെ വിവാഹം കഴിച്ചു.

[തിരുത്തുക] ഒന്നാംലോകമഹായുദ്ധകാലത്ത്

1914-ല്‍ ഓസ്ട്രിയന്‍ ഭരണാധികഅരി ഫെര്‍ഡിനാന്റ് വധിയ്ക്കപ്പെട്ടതോടെ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു.അതോടെ എര്‌വിന്‍ വീണ്ടും യുദ്ധരംഗത്തേയ്ക്കു പോകാന്‍ നിര്‍ബന്ധിതനായി.ഇറ്റലി-ഓസ്ട്രിയ യുദ്ധം രൂക്ഷമായതോടെ അദ്ദേഹം പൂര്‍ണമായും യുദ്ധതന്ത്രങ്ങളില്‍ വ്യാപൃതനായി.1917-ല്‍ അദ്ദേഹം പട്ടാളക്കാര്‍ക്ക് ക്ലാസെടുക്കാന്‍ നിയമിതനായി. യുദ്ധാനന്തരം ഓസ്ട്രിയയിലെയും ഹംഗറിയിലെയും സമ്പദ്‌വ്യവസ്ഥ താറുമാറായി.റൂഡോള്‍ഫ് ഷ്രോഡിങറുടെ ബിസിനസ് തകര്‍ന്നു.ജര്‍മ്മനിയുടെ ജൂതവിരോധം രൂക്ഷമായതോടെ രാഷ്ട്രീയരംഗത്തും അസന്തുലിതാവസ്ഥ രൂക്ഷമായി.പട്ടിണികൊണ്ടുവലഞ്ഞ എര്‍വിന്‍ നിത്യവൃത്തിയ്ക്കു വേണ്ടി തന്റെ പരീക്ഷണ സാമഗ്രികളും പുസ്തകങ്ങളും വിറ്റു.1919-ല്‍ റൂഡോള്‍ഫ് ഷ്രോഡിങര്‍ അന്തരിച്ചു.

സൂറിച്ചിലെയും ബ്രെസ്‌ലായിലെയും സര്‍വകലാശാലകളില്‍ അദ്ധ്യാപകവൃത്തിയീലേര്‍പ്പെട്ട അദ്ദേഹം തത്വജ്ഞാനത്തിലും അറിവുനേടി.അതിനിടെ ക്വാണ്ടം ബലതന്ത്രത്തില്‍ ഷ്രോഡിങര്‍ സമവാക്യത്തിലൂടെ തന്റെതായ സ്ഥാനം ഉറപ്പിച്ചു.നാസികളുടെ ആക്രമണത്താല്‍ പൊറുതിമുട്ടിയ അദ്ദേഹം ഓക്സ്ഫോര്‍ഡിലേയ്ക്കു പോയി.1933-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍സമ്മാനം അദ്ദേഹത്തിനായിരുന്നു.

[തിരുത്തുക] അന്ത്യദിനങ്ങള്‍

പ്രായമേറുന്തോറും ഷ്രോഡിങര്‍ക്ക് തത്വചിന്തയിലുള്ള താത്പര്യം വര്‍ദ്ധിച്ചു.അയര്‍ലന്‍റിലെ ഡബ്ലിനില്‍ സര്‍വകലാശാല സ്ഥാപിയ്ക്കുന്നതില്‍ പങ്കാളിയായി.രണ്ടാം ലോകമഹായുദ്ധകാലത്ത് രാഷ്ട്രീയകാര്യങ്ങളിലും വ്യാപൃതനായി.1955-ല്‍ ഓസ്ട്രിയ സ്വതന്ത്രമായപ്പോള്‍ സ്വരാജ്യത്തേയ്ക്കു തിരിച്ചു പോയ അദ്ദേഹം 1961 ജനുവരി-3ന്‌ അന്തരിച്ചു.

[തിരുത്തുക] സംഭാവനകള്‍

[തിരുത്തുക] ക്വാണ്ടം ബലതന്ത്രത്തില്‍

1900-ല്‍ പ്രസിദ്ധീകരിയ്ക്കപ്പെട്ട മാക്സ് പ്ലാങ്കിന്റെ ക്വാണ്ടം സിദ്ധാന്തമാണ്‌ ഈ ശാസ്ത്രശാഖയുടെ അടിസ്ഥാനം.1905-ല്‍ ഐന്‍സ്റ്റീന്റെ വിശദീകരണത്തോടെ ഈ സിദ്ധാന്തം പ്രസിദ്ധമായി.1924-ലെ ലൂയിസ് ഡിബ്രോളിയുടെ തരംഗ സിദ്ധാന്തമാണ്‌ എര്‍വിന്‍ ഷ്രോഡിങറെ ഈ ശാസ്ത്രശാഖയോട് അടുപ്പിച്ചത്.അക്കാലത്തു രൂപം കൊണ്ട അനിശ്ചിതത്വതത്വം അദ്ദേഹത്തെ സ്വാധീനിച്ചു.അനിശ്ചിതത്വ സിദ്ധാന്തത്തിന്‌ ഒരു ബീജഗണിതസമവാക്യം കണ്ടെത്താനുള്ള ഷ്രോഡിങറുടെ ശ്രമങ്ങളാണ്‌ ഷ്രോഡിങര്‍ സമവാക്യത്തിന്റെ രൂപീകരണത്തിന്‌ വഴിതെളിച്ചത്.

[തിരുത്തുക] ഷ്രോഡിങര്‍ സമവാക്യം

i\hbar {d\Psi \over dt} = \hat H \Psiഇതാണ്‌ ഷ്രോഡിങര്‍ സമവാക്യത്തിന്റെ സാമാന്യരൂപം.

ഇതില്‍;

[തിരുത്തുക] അവലംബം

  • എര്‍വിന്‍ ഷ്രോഡിങര്‍, ഡോ:മനോജ് കോമത്ത്, കേരള ശാസ്ത്രസാഹിത്യപരിഷത്.
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം