ബാറൂക്കിന്റെ പുസ്തകം
ദൃശ്യരൂപം
റോമൻ കത്തോലിക്ക സഭയും ഓർത്തഡോക്സ് സഭകളും മാത്രം അംഗീകരിക്കുന്ന ബൈബിൾ പഴയനിയമത്തിലെ ഒരു ഗ്രന്ഥമാണ് ബാറൂക്കിന്റെ പുസ്തകം. ഗ്രന്ഥകർത്താവ് ബാറൂക്ക് ജറെമിയായുടെ ഗുമസ്‌തനായിരുന്നുവെന്ന് കരുതപ്പെടുന്നു[1]. ഗ്രന്ഥത്തിലെ തന്നെ സൂചനപ്രകാരം ബാറൂക്ക് ബാബിലോണിൽ വച്ച് എഴുതുകയും, ഗ്രന്ഥം പിന്നീട് ജറുസലെമിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ ഈ ഗ്രന്ഥ രചനയിൽ പല വ്യക്തികൾ ഉൾപ്പെട്ടിരുന്നുവെന്നും, അതിനാൽ ഇതൊരു ഗ്രന്ഥ സമാഹാരമാണെന്നും വിവിധങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിലെ ഉള്ളടക്കം ആറ് അദ്ധ്യായങ്ങളിലായി വിവരിച്ചിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-24. Retrieved 2011-07-08.