ബാറൂക്കിന്റെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Book of Baruch's എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോമൻ കത്തോലിക്ക സഭയും ഓർത്തഡോക്സ് സഭകളും മാത്രം അംഗീകരിക്കുന്ന ബൈബിൾ പഴയനിയമത്തിലെ ഒരു ഗ്രന്ഥമാണ് ബാറൂക്കിന്റെ പുസ്തകം. ഗ്രന്ഥകർത്താവ് ബാറൂക്ക്‌ ജറെമിയായുടെ ഗുമസ്‌തനായിരുന്നുവെന്ന് കരുതപ്പെടുന്നു[1]. ഗ്രന്ഥത്തിലെ തന്നെ സൂചനപ്രകാരം ബാറൂക്ക്‌ ബാബിലോണിൽ വച്ച്‌ എഴുതുകയും, ഗ്രന്ഥം പിന്നീട് ജറുസലെമിലേക്ക്‌ അയച്ചുകൊടുക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ ഈ ഗ്രന്ഥ രചനയിൽ പല വ്യക്തികൾ ഉൾപ്പെട്ടിരുന്നുവെന്നും, അതിനാൽ ഇതൊരു ഗ്രന്ഥ സമാഹാരമാണെന്നും വിവിധങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിലെ ഉള്ളടക്കം ആറ് അദ്ധ്യായങ്ങളിലായി വിവരിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-24. Retrieved 2011-07-08.
"https://ml.wikipedia.org/w/index.php?title=ബാറൂക്കിന്റെ_പുസ്തകം&oldid=3638922" എന്ന താളിൽനിന്ന് ശേഖരിച്ചത്