ഫലകം:2013/മേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാർത്തകൾ 2013

മേയ് 1[തിരുത്തുക]

  • പാകിസ്ഥാൻ മുൻപ്രസിഡൻറ് പർവേസ് മുഷറഫിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പെഷവാർ ഹൈക്കോടതി ആജീവനാന്ത വിലക്കേർപ്പെടുത്തി. [1]
  • ഗുരുതരാവസ്ഥയിൽ കഴിയുന്ന പാക്കിസ്ഥാനിലെ ഇന്ത്യൻ തടവുകാരൻ സരബ് ജിത്ത് സിങ്ങിന്റെ ജീവൻ രക്ഷിക്കാനാവില്ലെന്ന് അദ്ദേഹം ചികിത്സയിൽ കഴിയുന്ന ലാഹോറിലെ ജിന്ന ആസ്പത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.[2]
  • ഉത്തരേന്ത്യയിലും പാകിസ്താനിലും ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.[3]

    മേയ് 2[തിരുത്തുക]

  • പാക്കിസ്ഥാൻ ജയിലിൽ മർദ്ദനത്തിന് വിധേയനായ ഇന്ത്യൻ തടവുകാരൻ സരബ്ജിത് സിങ് മരിച്ചു.[4]

    മേയ് 5[തിരുത്തുക]

  • ലഡാക്കിലെ ദൗലത് ബെഗ് ഓൾഡിയിൽ നിന്ന് ചൈനീസ് സേന പിന്മാറി.[5]

    മേയ് 6[തിരുത്തുക]

  • കൂടംകുളം ആണവനിലയത്തിന് സുപ്രീംകോടതി പ്രവർത്തനാനുമതി നൽകി.[6]

    മേയ് 7[തിരുത്തുക]

  • 2012-13-ലെ ഐ-ലീഗ് ഫുട്ബോൾ കിരീടം ചർച്ചിൽ ബ്രദേഴ്സ് ഗോവ കരസ്ഥമാക്കി.[7]

    മേയ് 8[തിരുത്തുക]

  • കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം.[8]

    മേയ് 9[തിരുത്തുക]

  • ജമ്മു ജയിലിൽ ഇന്ത്യൻ തടവുകാരന്റെ മർദ്ദനത്തിന് ഇരയായി ചികിത്സയിൽ കഴിയുകയായിരുന്ന പാക് തടവുകാരൻ സനാവുള്ള രഞ്ജായി മരിച്ചു. [9]

    മേയ് 10[തിരുത്തുക]

    പവൻ കുമാർ ബൻസൽ
    പവൻ കുമാർ ബൻസൽ
  • അഴിമതിയാരോപണത്തെത്തുടർന്ന് റെയിൽവെ മന്ത്രി പവൻ കുമാർ ബൻസാലും കൽക്കരിപ്പാടവിതരണത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയ നിയമന്ത്രി അശ്വിനി കുമാറും കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജിവെച്ചു.[10][11]

    മേയ് 11[തിരുത്തുക]

  • കർണാടകത്തിന്റെ 28-ാമത്തെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. [12]
  • പാക്കിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് ആരംഭിച്ചു. [13]

    മേയ് 12[തിരുത്തുക]

  • മേയ് 11-ന് നടന്ന പാക്കിസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.[14]

    മേയ് 14[തിരുത്തുക]

    അസ്ഗർ അലി എഞ്ചിനീയർ
    അസ്ഗർ അലി എഞ്ചിനീയർ
  • ഇസ്‌ലാമിക പണ്ഡിതൻ അസ്ഗർ അലി എഞ്ചിനീയർ അന്തരിച്ചു.[15]

    മേയ് 16[തിരുത്തുക]

    ശ്രീശാന്ത്
    ശ്രീശാന്ത്
  • വാതുവെപ്പ് വിവാദത്തെത്തുടർന്ന് ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് ക്രിക്കറ്റ് കളിക്കാരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.[16]

    മേയ് 23[തിരുത്തുക]

  • മാൻ ബുക്കർ പുരസ്‌കാരത്തിന് അമേരിക്കൻ എഴുത്തുകാരി ലിഡിയ ഡേവിസ് (65) അർഹയായി.[16]
  • മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി.[17]

    മേയ് 26[തിരുത്തുക]

  • ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 23 റൺസിനു തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് ജേതാക്കളായി.[18]

    മേയ് 30[തിരുത്തുക]

    ഋതുപർണ ഘോഷ്
    ഋതുപർണ ഘോഷ്
  • ബംഗാളി ചലച്ചിത്ര സംവിധായകനായ ഋതുപർണ ഘോഷ് (ചിത്രത്തിൽ) അന്തരിച്ചു.[19]

    മേയ് 31[തിരുത്തുക]

  • മെക്‌സിക്കൻ പർവതാരോഹകനായ ഡേവിഡ് ലിയാനൊ ഗോൺസാലെസ് ഒരേ സീസണിൽത്തന്നെ ഇരുവശത്തുകൂടിയും എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വ്യക്തിയെന്ന ബഹുമതി കരസ്ഥമാക്കി.[20]

    അവലംബം[തിരുത്തുക]

    1. "തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മുഷറഫിന് ആജീവനാന്ത വിലക്ക്‌". മാതൃഭൂമി. 1 മേയ് 2013. Retrieved 1 മേയ് 2013.
    2. "സരബ് ജിത്ത് സിങ്ങിനെ രക്ഷിക്കാനാവില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ". മാതൃഭൂമി. 1 മേയ് 2013. Retrieved 1 മേയ് 2013.
    3. "ഡെൽഹിയിലും കശ്മീരിലും ഭൂചലനം". മാതൃഭൂമി. 1 മേയ് 2013. Retrieved 1 മേയ് 2013.
    4. "സരബ് ജിത്ത് സിങ് മരിച്ചു". മാതൃഭൂമി. 2 മേയ് 2013. Retrieved 2 മേയ് 2013.
    5. "ലഡാക്കിൽനിന്ന് ചൈന പിന്മാറി". മാതൃഭൂമി. 5 മേയ് 2013. Retrieved 5 മേയ് 2013.
    6. മാതൃഭൂമി. 6 മേയ് 2013 http://www.mathrubhumi.com/story.php?id=359039. Retrieved 6 മേയ് 2013. {{cite news}}: Missing or empty |title= (help)
    7. "ചർച്ചിൽ ബ്രദേഴ്സ് 2012-13-ലെ ഐ-ലീഗ് ചാമ്പ്യന്മാർ". എൻ.‍ഡി.ടി.വി. 7 മേയ് 2013. Archived from the original on 9 മേയ് 2013. Retrieved 9 മേയ് 2013.
    8. "കൈയടിച്ച് കർണ്ണാടകം". മാതൃഭൂമി. 9 മേയ് 2013. Archived from the original on 9 മേയ് 2013. Retrieved 9 മേയ് 2013.
    9. മാതൃഭൂമി. 9 മേയ് 2013 http://www.mathrubhumi.com/story.php?id=359728&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+mathrubhumi+%28Mathrubhumi+News%29. Retrieved 9 മേയ് 2013. {{cite news}}: Missing or empty |title= (help)
    10. "Sonia forces PM to sack Pawan Bansal, Kharge may be Railways Minister". IBNLive.com. 10 മേയ് 2013. Archived from the original on 10 മേയ് 2013. Retrieved 10 മേയ് 2013.
    11. "ബൻസലും അശ്വിനി കുമാറും പുറത്ത്‌". മാതൃഭൂമി. 10 മേയ് 2013. Archived from the original on 10 മേയ് 2013. Retrieved 10 മേയ് 2013.
    12. മാതൃഭൂമി. 11 മേയ് 2013 http://www.mathrubhumi.com/online/malayalam/news/story/2273135/2013-05-11/. Retrieved 11 മേയ് 2013. {{cite news}}: Missing or empty |title= (help)
    13. മനോരമ. 11 മേയ് 2013 http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&contentId=14037895/. Retrieved 11 മേയ് 2013. {{cite news}}: Missing or empty |title= (help)
    14. "ഷെരീഫ് മൂന്നാംമൂഴത്തിലേക്ക്". മാതൃഭൂമി. 12 മേയ് 2013. Retrieved 12 മേയ് 2013.
    15. "അസ്ഗർ അലി എഞ്ചിനീയർ അന്തരിച്ചു". മാതൃഭൂമി. 14 മേയ് 2013. Retrieved 14 മേയ് 2013.
    16. 16.0 16.1 "Three Royals players detained by police, suspended by BCCI". Cricinfo. 16 മേയ് 2013. Retrieved 16 മേയ് 2013. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "sree-arrest" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
    17. http://www.mathrubhumi.com/story.php?id=363037
    18. "IPL 2013: Mumbai Indians beat Chennai Super Kings by 23 runs to win maiden title". NDTV. Retrieved 27 മേയ് 2013.
    19. "ഋതുപർണഘോഷ് അന്തരിച്ചു". മാതൃഭൂമി. Retrieved 30 മേയ് 2013.
    20. "ഇരുവശങ്ങളിലൂടെയും എവറസ്റ്റ് കീഴടക്കി പുതിയ റെക്കോഡ്". മാതൃഭൂമി. Retrieved 31 മേയ് 2013.
  • "https://ml.wikipedia.org/w/index.php?title=ഫലകം:2013/മേയ്&oldid=4023098" എന്ന താളിൽനിന്ന് ശേഖരിച്ചത്